Home Gulf പെരുമ്ബടപ്പ് പ്രവാസി സൗഹൃദവേദി

പെരുമ്ബടപ്പ് പ്രവാസി സൗഹൃദവേദി

24
0

അജ്മാന്‍ : പെരുമ്ബടപ്പ് പ്രവാസി സൗഹൃദവേദി ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ‘ഓണം വിത്ത് മണികണ്ഠന്‍’ എന്ന പേരില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മലപ്പുറം ജില്ലയിലെ പെരുമ്ബടപ്പുകാരായ പ്രവാസികള്‍ പങ്കെടുത്തു. മണലില്‍ മുഹമ്മദ്‌ അലിയുടെ അധ്യക്ഷതയില്‍ നടന്ന ഓണാഘോഷം ചങ്ങനാത്ത് ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ ശക്കീര്‍ സ്വാഗതം പറഞ്ഞു. പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം ഷംന കാസിമും നാടന്‍ പാട്ടിലൂടെയും സിനിമാഗാനങ്ങളിലൂടെയും പുതുതരംഗം തീര്‍ത്ത മണികണ്ഠന്‍ പെരുമ്ബടപ്പും അതിഥികളായി. ഓണ സദ്യയും ഒരുക്കിയിരുന്നു. പരിപാടിക്ക് സമാപനംകുറിച്ച്‌ സുബൈര്‍ വാരിയത്ത് നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here