Home Gulf യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 23 വരെ ഖത്തറിലേക്ക് പ്രവേശിക്കാനാകില്ല

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 23 വരെ ഖത്തറിലേക്ക് പ്രവേശിക്കാനാകില്ല

21
0
Doha City, Qatar 2009

ദോഹ : ഫിഫ ലോകകപ്പ്മായി ബന്ധപ്പെട്ട് ഖത്തറില്‍ യാത്രാനിയന്ത്രണം. നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 23 വരെ സന്ദര്‍ശകര്‍ക്ക് ഖത്തറില്‍ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലോകകപ്പിന്റെ ജനബാഹുല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് താത്കാലിക പ്രവേശനവിലക്കെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. ഹയ്യ കാര്‍ഡ് ഉള്ളവര്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 23 വരെ രാജ്യത്ത് പ്രവേശിക്കാമെന്നും ജനുവരി 23 വരെ രാജ്യത്ത് താമസിക്കാമെന്നും മന്ത്രാലയം പറഞ്ഞു. ഖത്തര്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഗള്‍ഫ് പൗരന്മാര്‍ക്കും ജോലി വിസയുള്ളവര്‍ക്കും രാജ്യത്ത്പ്രവേശിക്കുന്നതിന് തടസ്സങ്ങളില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഷഫീക് അറക്കല്‍

LEAVE A REPLY

Please enter your comment!
Please enter your name here