Home America പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ഡോക്ടറേറ്റ് നല്‍കി വ്ളാഡിമിര്‍ സെമിനാരി ആദരിക്കുന്നു

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ഡോക്ടറേറ്റ് നല്‍കി വ്ളാഡിമിര്‍ സെമിനാരി ആദരിക്കുന്നു

38
0

മലങ്കര ഓര്‍ത്തഡോൿസ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറോന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‌ അമേരിക്കയിലെ പ്രശസ്ത വൈദിക സെമിനാരി ആയ സെന്റ്. വ്ളാഡിമിര്‍ സെമിനാരി ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിക്കുന്നു. സെപ്തംബര് 23 വ്യാഴാഴ്ച അഞ്ചുമണിക്ക് ന്യൂയോര്‍ക്കിലെ വ്ളാഡിമിര്‍ സെമിനാരിയില്‍ വച്ച്‌ നടക്കുന്ന ബിരുദദാനച്ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ തിരുമേനിക്ക് ഡോക്ടറേറ്റ് ബിരുദം നല്‍കുന്നതാണ്. റഷ്യയിലെ ലെനിന്‍ഗ്രാഡ് (St Petersburg) സെമിനാരിയില്‍ നിന്നും ബിരുദാനന്തര ബിരുദവും, റോമിലെ പോന്റിഫിക്കല്‍ ഓറിയന്റല്‍ ഇന്സ്ടിട്യൂട്ടില്‍ നിന്നും ഓറിയന്റല്‍ ദൈവശാത്രത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുള്ള പരിശുദ്ധ പിതാവ് സഭയിലെ ദൈവശാത്ര പണ്ഡിതരില്‍ അഗ്രഗണ്യനാണ്. നിരവധി പുസ്തകങ്ങളുടെ രചയിതാവായ പരിശുദ്ധ പിതാവ് മികച്ച വാഗ്മിയും അധ്യാപകനുമാണ്.

നിരവധി മാതൃകാപരമായ ജീവകാരുണ്യ പദ്ധതികള്‍ക്ക് തുടക്കമിടുകയും നേതൃത്വം നല്‍കുകയും ചെയ്യുന്ന
പരിശുദ്ധ പിതാവ് മതപരമായ അതിര്‍വരമ്ബുകള്‍ക്കപ്പുറത്ത് ആളുകളുടെ ഹൃദയവും ആത്മാവും നേടിയിട്ടുണ്ട്.
1938 ല്‍ സ്ഥാപിതമായ സെന്റ്. വ്ളാഡിമിര്‍ ഓര്‍ത്തഡോൿസ് തിയളോജിക്കല്‍ സെമിനാരി ലോകത്തിലെ പ്രശസ്തമായ സെമിനാരി കളില്‍ ഒന്നാണ്. ബിരുദദാനച്ചടങ്ങില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ സഖറിയ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്തയും വൈദിക വിദ്യാര്‍ത്ഥികളും സഭാവിശ്വാസികളും പങ്കെടുക്കുന്നതാണ്. ചടങ്ങിനുശേഷം പരിശുദ്ധ ബാവാ തിരുമേനിയെ അനുമോദിച്ചു കൊണ്ടുള്ള പൊതുസമ്മേളനവും ഉണ്ടായിരിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക് ഭദ്രാസന സെക്രട്ടറി റവ. ഡോ. വര്‍ഗീസ് എം. ഡാനിയേലുമായി ബന്ധപ്പെടുക. E-mail: dsfrvmd@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here