Home India രാഘവന് ലോട്ടറി ഹരം ; മൂന്ന് പതിറ്റാണ്ടിനിടെ എടുത്തത് അരക്കോടിയുടെ ലോട്ടറി ടിക്കറ്റുകള്‍

രാഘവന് ലോട്ടറി ഹരം ; മൂന്ന് പതിറ്റാണ്ടിനിടെ എടുത്തത് അരക്കോടിയുടെ ലോട്ടറി ടിക്കറ്റുകള്‍

45
0

കണ്ണൂര്‍ : ലോട്ടറി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് അത് നാളെയുടെ ഒരു പ്രതീക്ഷയാണ്. എന്നാല്‍ ലോട്ടറി ഭാഗ്യ പരീക്ഷണം ഹരമായി കൊണ്ടു നടക്കുന്ന ഒരാളുണ്ട് കണ്ണൂരില്‍. പയ്യന്നൂര്‍ കരിവെള്ളൂരിന് സമീപം വെള്ളച്ചാല്‍ സ്വദേശി പി പി രാഘവന്‍. പതിറ്റാണ്ടുകളായി തുടരുന്ന ശീലത്തിനായി ഇദ്ദേഹം ചെലവഴിച്ചത് അര കോടിയോളം രൂപയാണ്. സമ്മാനങ്ങള്‍ അടിച്ചാലും അടിച്ചില്ലെങ്കിലും ലോട്ടറി പലര്‍ക്കും ഹരമാണ്. ഇടക്കൊന്നു സമ്മാനം അടിച്ചാല്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ എടുത്ത ലോട്ടറി ടിക്കറ്റുകള്‍ വീട്ടുകാര്‍ കാണാതിരിക്കാന്‍ സൂക്ഷിച്ചു വെക്കുക എന്നത് അപൂര്‍വമായൊരു കാര്യമാണ്. ഇക്കാര്യത്തില്‍ വേറിട്ട രീതിയാണ് വെള്ളച്ചാലിലെ പി. പി. രാഘവന്‍റേത്. മൂന്ന് പതിറ്റാണ്ടായി താനെടുക്കുന്ന ലോട്ടറികളെല്ലാം സൂക്ഷിച്ച്‌ വെക്കുകയാണ് ഇദ്ദേഹം. 1967 ല്‍ തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് രാഘവന്‍ ലോട്ടറി ടിക്കറ്റ് എടുത്തു തുടങ്ങുന്നത്. വല്ലപ്പോഴും മാത്രമായിരുന്ന ലോട്ടറി എടുപ്പ് പിന്നീട് ഒരു ഹരമായി മാറി. 90 ന് ശേഷം എടുത്ത ടിക്കറ്റ്കളുടെ മാത്രം കണക്കെടുത്താല്‍ അരക്കോടിയോളം വരും.

ഒരു ദിവസം ചുരുങ്ങിയത് 10 ടിക്കറ്റ് എങ്കിലും എടുക്കും. ലാഭനഷ്ട കണക്ക് നോക്കാറില്ല. തന്റെ ജീവിത സമ്ബാദ്യം മുഴുവന്‍ ലോട്ടറി ടിക്കറ്റുകള്‍ എടുക്കാനാണ് രാഘവന്‍ ചെലവഴിച്ചത്. ഇക്കാര്യത്തില്‍ ആരുടെ ഉപദേശവും ഇദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല. ആര് എന്തു പറഞ്ഞാലും ഇനിയും ലോട്ടറി ടിക്കറ്റുകള്‍ എടുക്കാന്‍ തന്നെയാണ് രാഘവന്റെ തീരുമാനം. എന്നാല്‍ മറ്റുള്ളവരെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് ഇദ്ദേഹം പറയുന്നു. സമ്മാനം ലഭിച്ച ടിക്കറ്റുകള്‍ പോലെ തന്നെ പ്രിയങ്കരമാണ് രാഘവന് സമ്മാനം ലഭിക്കാത്ത ടിക്കറ്റുകളും. ഇക്കാലയളവിനുള്ളില്‍ എടുത്ത ടിക്കറ്റുകള്‍ എല്ലാം വീട്ടില്‍ നിധി പോലെ സൂക്ഷിച്ചിട്ടുണ്ട് ഇദ്ദേഹം. ഒരുപക്ഷേ ഇതു മാത്രമാണ് ഇത്രയും കാലത്തെ ഇദ്ദേഹത്തിന്‍റെ സമ്ബാദ്യവും.

LEAVE A REPLY

Please enter your comment!
Please enter your name here