Home Gulf ഷാര്‍ജ അന്താരാഷ്‌ട്ര പുസ്‌തകോത്സവം നവംബര്‍ രണ്ടു മുതല്‍ 13 വരെ

ഷാര്‍ജ അന്താരാഷ്‌ട്ര പുസ്‌തകോത്സവം നവംബര്‍ രണ്ടു മുതല്‍ 13 വരെ

31
0
2016 FILE PHOTO: Visitors at Sharjah International Book Fair, the 35th edition at Expo Centre, Sharjah.—KT FILE

ഷാര്‍ജ : ഈ വര്‍ഷത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ രണ്ടിന് ആരംഭിക്കും. “വാക്കുകള്‍ പ്രചരിപ്പിക്കുക” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണ പുസ്തകോത്സവം സംഘടിപ്പിക്കുന്നതെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി അറിയിച്ചു. യുഎഇയുടെ സാംസ്കാരിക പദ്ധതിയെ ഉയര്‍ത്തിക്കാട്ടുന്നതിനും ശോഭനവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതില്‍ എഴുതപ്പെട്ട വാക്കിന്റെ ശക്തിയെക്കുറിച്ച്‌ സമൂഹത്തില്‍ അവബോധം വളര്‍ത്തുന്നതിനും ഈ വര്‍ഷത്തെ പ്രമേയം സഹായിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. മൂല്യങ്ങളില്‍ അധിഷ്ഠിതമായ സാംസ്കാരിക ആശയവിനിമയത്തിന്റെ പാലങ്ങള്‍ നിര്‍മിക്കുന്നതില്‍ വാക്കുകളുടെ കരുത്തും ചൈതന്യവും പ്രചരിപ്പിക്കുന്നതിനാണ് ഇത്തവണ ലക്ഷ്യമിടുന്നത്. സാംസ്കാരിക വൈവിധ്യത്തെ ആദരിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി വാക്കുകള്‍ക്ക് എന്ത് ചെയ്യാനാകുമെന്ന് പ്രകടമാക്കാന്‍ ഇത്തവണത്തെ പ്രമേയത്തിലൂടെ സാധിക്കുമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി പറഞ്ഞു. ഇറ്റലിയാണ് ഈ വര്‍ഷത്തെ അതിഥി രാജ്യം.

രാഷ്ട്രങ്ങളുടെ വികസന യാത്രകളിലും, വിവിധ സമൂഹങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും പുസ്തകങ്ങളുടെ പങ്ക് വലുതാണ്. സംസ്കാരത്തെ നയിക്കുന്നതില്‍ രചയിതാക്കള്‍, സര്‍ഗ്ഗാത്മക പ്രതിഭകള്‍, ബുദ്ധിജീവികള്‍ എന്നിവരുടെ സ്വാധീനവും ഏറെ പ്രാധാന്യമുള്ളതാണ്. പുസ്തകങ്ങള്‍ ഒരു ജനതയുടെ സ്വത്വത്തെ രൂപപ്പെടുത്തുന്നു. പുസ്തകങ്ങള്‍ സമ്ബദ്വ്യവസ്ഥയുടെ എഞ്ചിനുകളാണ്. അവര്‍ മാറ്റ നിര്‍മ്മാതാക്കളും ഒരു വികസന ഉപകരണവുമാണ്. അവയില്ലാതെ അറിവിലോ ശാസ്ത്രത്തിലോ നിക്ഷേപത്തിലോ ഒരു നേട്ടവും കൈവരിക്കാനാവില്ല എന്നും രണ്ടു പുറം ചട്ടകളില്‍ മാത്രം ഒതുക്കിയിടാനല്ല വാക്കുകള്‍ പിറക്കുന്നതെന്നും അവ ക്രിയാത്മക അന്വേഷണങ്ങളുടെ കാതലാണെന്നും എസ്‌ഐബിഎഫ് ജനറല്‍ കോര്‍ഡിനേറ്റര്‍ ഖൗല അല്‍ മുജൈനി പറഞ്ഞു. നോബല്‍ സമ്മാന ജേതാവ് അബ്ദുല്‍ റസാഖ് ഖുര്‍ന അടക്കമുള്ള നിരവധി പ്രശസ്തരാണ് കഴിഞ്ഞ തവണ പുസ്തകോത്സവത്തില്‍ എത്തിയത്. ലോകത്തിന്റെ നാനാഭാഗത്തു നിന്നും നിരവധി പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍, കലാകാരന്മാര്‍, ബുദ്ധിജീവികള്‍ എന്നിവരെല്ലാം ഒത്തുചേരുന്ന മേള കൂടുതല്‍ വര്‍ണാഭമായി നടത്താനാണ് ഇത്തവണ ആലോചിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here