Home Headline പോപുലര്‍ ഫ്രണ്ട് റെയ്ഡ് ; കരിപ്പൂരില്‍ വ്യോമസേന വിമാനമെത്തി

പോപുലര്‍ ഫ്രണ്ട് റെയ്ഡ് ; കരിപ്പൂരില്‍ വ്യോമസേന വിമാനമെത്തി

20
0

കരിപ്പൂര്‍ : പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡിനെത്തിയ ദേശീയ അന്വേഷണ ഏജന്‍സിക്ക് സുരക്ഷ ഒരുക്കാന്‍ കേന്ദ്രസേനയെത്തിയത് വ്യോമസേന വിമാനത്തില്‍. കോഴിക്കോട് വിമാനത്താവളത്തില്‍ ബുധനാഴ്ച വൈകീട്ടാണ് വ്യോമസേനയുടെ ഐ.എല്‍ 76 ഗജരാജ വിമാനം എത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കേന്ദ്ര റിസര്‍വ് പൊലീസ് ഫോഴ്സായിരുന്നു (സി.ആര്‍.പി.എഫ്) വിമാനത്തിലുണ്ടായിരുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെയ്ഡിനെത്തിയ എന്‍.ഐ.എ സംഘത്തിന് സി.ആര്‍.പി.എഫ് സംഘം സുരക്ഷ ഒരുക്കി. നടപടികള്‍ക്കു ശേഷം വ്യാഴാഴ്ച രാവിലെ ഒമ്ബതോടെ വിമാനം കരിപ്പൂരില്‍നിന്ന് മടങ്ങി. കസ്റ്റഡിയിലെടുത്ത പോപുലര്‍ ഫ്രണ്ട് ദേശീയ നേതാക്കളെ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയതായി അഭ്യൂഹമുണ്ട്.

എന്‍. ഐ. എ റെയ്ഡിനെ ന്യായീകരിച്ച്‌ പ്രകാശ് ജാവ്ദേക്കര്‍

തീവ്രവാദമുള്‍പ്പെടെ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കര്‍. പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡിനെക്കുറിച്ചുള്ള ചോദ്യത്തോട് രാജ്യാന്തരവിമാനത്താവളത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയുടേത് ‘ചോടോ’ യാത്രയായി മാറി. കേരളത്തില്‍ ബി.ജെ.പിയുടെ സ്വാധീനം വിപുലമാക്കാന്‍ പുതിയ പ്രവര്‍ത്തന രീതി അവലംബിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here