Home Headline കോഴിക്കോട് ലോറിക്ക് നേരെ കല്ലേറ്

കോഴിക്കോട് ലോറിക്ക് നേരെ കല്ലേറ്

51
0

(Kozhikode) കോഴിക്കോട് തിക്കോടി പഞ്ചായത്ത് ബസാറിനടുത്ത് മത്സ്യം കയറ്റി പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് നേരെ കല്ലേറ്. പുലര്‍ച്ചെ 5 മണിക്കാണ് സംഭവം. മത്സ്യം കയറ്റി കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ലോറിക്ക് നേരെയാണ് കല്ലേറ് നടന്നത്. കല്ലേറില്‍ ലോറിയുടെ ഗ്ലാസ് തകര്‍ന്നു. ആര്‍ക്കും പരുക്കുകളില്ല. സംസ്ഥാനത്ത് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട ആറ് വരെയാണ് ഹര്‍ത്താല്‍.
കേരളം ഉള്‍പ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎ, ഇഡി റെയ്ഡില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. അതേസമയം ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദേശിച്ചിട്ടുണ്ട്. കേരള, എം ജി,കണ്ണൂര്‍ സര്‍വകലാശാലകള്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here