Home Headline ഇലക്‌ട്രോണിക് ഹബ്ബാകാന്‍ കേരളം ; വരുന്നു സെമി കണ്ടക്ടര്‍ പാര്‍ക്ക്

ഇലക്‌ട്രോണിക് ഹബ്ബാകാന്‍ കേരളം ; വരുന്നു സെമി കണ്ടക്ടര്‍ പാര്‍ക്ക്

33
0

ഇലക്‌ട്രോണിക് ഹബ്ബായി മാറുന്ന കേരളത്തിന്‌ ഉര്‍ജംപകര്‍ന്ന്‌ സെമി കണ്ടക്ടര്‍ പാര്‍ക്കും അനുബന്ധ വ്യവസായ യൂണിറ്റും വരുന്നു. സെമി കണ്ടക്ടര്‍ അസംബ്ലിങ്‌ ആന്‍ഡ്‌ ടെസ്റ്റിങ് ഫെസിലിറ്റി, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ്‌ യൂണിറ്റ്, സെമി കണ്ടക്ടര്‍ ഡിസൈന്‍ ആന്‍ഡ്‌ ട്രെയ്‌നിങ്‌ ഇക്കോ സിസ്റ്റം എന്നിവയാണ്‌ ആദ്യഘട്ടം ആരംഭിക്കുക. ഫാക്ടറികളുടെ വിശദ രൂപരേഖ പത്താഴ്ചയ്‌ക്കുള്ളില്‍ തയ്യാറാക്കും. നേരിട്ട് 1000 പേര്‍ക്കും പരോക്ഷമായി 3000 പേര്‍ക്കും തൊഴില്‍ ലഭിക്കും. കൊച്ചി പെരുമ്ബാവൂര്‍ റയോണ്‍സിന്റെ ഭൂമി, പാലക്കാട് ഡിഫന്‍സ് പാര്‍ക്ക്‌ എന്നിവിടങ്ങളിലാണ്‌ യൂണിറ്റ്‌ സ്ഥാപിക്കുക. കൊച്ചി സര്‍വകലാശാലയടക്കം ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിക്കും. ജപ്പാന്‍, തയ്‌വാന്‍ രാജ്യങ്ങളിലെ പ്രമുഖ കമ്ബനികളും പദ്ധതിയുടെ ഭാഗമാകും. 1000 കോടിയുടെ നിക്ഷേപം വേണ്ടിവരും. വിശദ പദ്ധതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ തീരുമാനമെടുക്കും. കെല്‍ട്രോണ്‍, സി–ഡാക്, വിഎസ്‌എസ്‌സി, ഇലക്‌ട്രോണിക് ആന്‍ഡ്‌ സെമി കണ്ടക്ടര്‍ അസോസിയേഷന്‍ (ഇഎസ്‌എ) എന്നിവ ചേര്‍ന്ന്‌ തയ്യാറാക്കിയ സാധ്യതാ റിപ്പോര്‍ട്ട് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗം ചര്‍ച്ചചെയ്തു. അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ വ്യവസായികള്‍ക്കും സംരംഭകര്‍ക്കും അവസരമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here