Home America മാത്യു മുണ്ടക്കല്‍ ഫോമാ റീജണല്‍ വൈസ് പ്രസിഡന്‍റ്

മാത്യു മുണ്ടക്കല്‍ ഫോമാ റീജണല്‍ വൈസ് പ്രസിഡന്‍റ്

28
0

മെക്സിക്കോയിലെ കാന്‍കൂണില്‍ നടന്ന ഗ്ലോബല്‍ കണ്‍വെന്‍ഷനില്‍വച്ചു മാത്യു മുണ്ടക്കലിനെ ഫോമയുടെ സതേണ്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്‌റ്റന്‍ ജനറല്‍ സെക്രട്ടറി, വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജന്‍ മുന്‍ യൂത്ത്‌ ഫോറം പ്രസിഡന്‍റ് തുടങ്ങി വിവിധ കലാസാഹിത്യ രംഗങ്ങളില്‍ സ്‌തുത്യര്‍ഹമായ പ്രശംസക്ക്‌ അര്‍ഹനായ മുണ്ടക്കനോടൊപ്പം സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് വൈസ് പ്രസിഡന്‍റ് , ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്‌റ്റന്‍ ചാപ്റ്റര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്നീനിലകളില്‍ മികവ് തെളിയിച്ചു കൊണ്ടിരിക്കുന്ന ജിജു കുളങ്ങര, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രവര്‍ത്തക സമതി അംഗം രാജന്‍ യോഹന്നാന്‍ എന്നിവരെ ഫോമയുടെ നാഷണല്‍ കമ്മറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. മൂവരും മലയാളി അസ്സോസ്സിയേഷന്‍റെ സജീവ പ്രവര്‍ത്തകര്‍ കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here