Home America കരുന്നു പ്രതിഭകള്‍ അരങ്ങു വാണു ; മഞ്ച് ഓണാഘോഷം

കരുന്നു പ്രതിഭകള്‍ അരങ്ങു വാണു ; മഞ്ച് ഓണാഘോഷം

30
0

ന്യൂജേഴ്‌സി : മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി(മഞ്ച്) യുടെ ഓണാഘോഷം ഇക്കുറിയും വൈവിധ്യമാര്‍ന്ന പരിപാടികളുടെ സംഗമവേദിയായി മാറി. ഫൊക്കാന പ്രസിഡന്‍റ് ആയി ചുമതലയേറ്റ ശേഷം ആദ്യമായി ന്യൂജേഴ്‌സിയില്‍ എത്തിയ ഡോ. ബാബു സ്റ്റീഫന്‍ ആയിരുന്നു ഇക്കുറിയും മുഖ്യാതിഥി. മറ്റു വിശിഷ്ട്ടാതിഥികള്‍ക്കൊപ്പം മുഖയാതിഥി ഡോ. ബാബു സ്റ്റീഫനും മാവേലി മന്നനോപ്പം വേദിയിലേക്ക്താലപ്പൊലിയും പുഷപവൃഷ്ടിയുമായി ആനയിക്കപ്പെട്ടു. പതിവു പോലെ ഇക്കുറിയും മഞ്ച് ഓണാഘോഷം അവിസ്മരണീയമായ ഒരു ആഘോഷമായി മാറി. മഞ്ച് വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ മഞ്ജു ഉമ്മന്‍, മഞ്ച് ജോയിന്റ് സെക്രട്ടറി അനീഷ് ജയിംസിന്റെ ഭാര്യ റോസ്‌ലിന്‍ ജെയിംസ് എന്നിവരുടെ നേതൃത്വത്തില്‍ അതിമനോഹരമായ അത്തപ്പൂക്കളമായിരുന്നു ഒരുക്കിയിരുന്നത്. ട്രൈ സ്റ്റേറ്റ് മേഖലയിലെ മിക്കവാറുമുള്ള സംഘടനകളുടെ ഓണാഘോഷങ്ങളില്‍ മാവേലി വേഷം കെട്ടുന്ന ഫൊക്കാനയുടെ ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ വൈസ് പ്രസിഡണ്ട് കൂടിയായ അപ്പുക്കുട്ടന്‍ പിള്ളയായിരുന്നു ഇക്കുറിയും മാവേലിമന്നനായി അവതരിച്ചത്.

മഞ്ച് യൂത്ത് കോ.ചെയര്‍ ഐറീന്‍ തടത്തില്‍ അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചു. തുടര്‍ന്ന് മഞ്ച് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷൈന്‍ ആല്‍ബര്‍ട്ട്, കോ. കോര്‍ഡിനേറ്റര്‍ നെസി തടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ 12 അംഗനമാര്‍ ചേര്‍ന്ന് അവതരിപ്പിച്ച തിരുവാതിരക്കളി അവതരണ ശൈലികൊണ്ടും കൃത്യമായ ചുവടു വായ്പുകള്‍കൊണ്ടും അതീവ ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് മഞ്ച് പ്രസിഡണ്ട് ഡോ. ഷൈനി രാജുവിന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫന്‍ നിലവിളക്ക് കൊളുത്തി ഓണാഘോഷം ഔദ്യോഗികമായി ഉദഘാടനം ചെയ്തു. മഞ്ച് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടുമായ ഷാജി വര്‍ഗീസ്, ഫൊക്കാന അസോസിയേറ്റ് സെക്രെട്ടറി ജോയി ചാക്കപ്പന്‍, ന്യൂജേഴ്‌സി റീജിയണല്‍ വൈസ് പ്രസിഡണ്ട് ദേവസി പാലാട്ടി, മഞ്ച് സെക്രട്ടറി ആന്റണി കല്ലക്കാവുങ്കല്‍, ട്രഷറര്‍ ഷിബു മാത്യു മാടക്കാട്ട്, വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രെട്ടറി അനില്‍ ചാക്കോ , ജോയിന്റ് ട്രഷറര്‍ അനീഷ് ജെയിംസ്, വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ മഞ്ജു ചാക്കോ, ഫൊക്കാന ബോര്‍ഡ് മെമ്ബര്‍ (യൂത്ത്) ടോണി കല്ലക്കാവുങ്കല്‍, മഞ്ചിന്റെ എല്ലാ ബോര്‍ഡ്-വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മറ്റു തിരികള്‍ തെളിയിച്ചത്.

. മഞ്ച് ബി.ഓ.ടി ചെയര്‍ ഷാജി വര്‍ഗീസ് സന്ദേശം നല്‍കി. തുടര്‍ന്ന് മഞ്ച് യൂത്ത് കോര്‍ഡിനേറ്റര്‍ ഇവ ആന്‍റണി, കോ- കോര്‍ഡിനേറ്റര്‍ ഐറിന്‍ തടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ മഞ്ചിലെ കുരുന്നു പ്രതിഭകളെക്കൂടി ഉള്‍ക്കൊള്ളിച്ചു നടത്തിയ ഫ്യൂഷന്‍ ഓപ്പണിംഗ് ഡാന്‍സ് ഏറെ ഹൃദ്യമായിരുന്നു.ഓണത്തിന്റെ അനുഭൂതി ഉണര്‍ത്തുന്ന ഓണപ്പാട്ടിനൊപ്പം ഇവ ആന്‍റണി- ഐറിന്‍ തടത്തില്‍ ചേര്‍ന്ന് അതിമനോഹരമായ ചുവടുകളാല്‍ വേദിയെ മാറ്റി മറിച്ചപ്പോള്‍ ഐസക്ക് തടത്തില്‍, ഐഡന്‍ മാത്യു, ജെയ്‌സണ്‍ മാത്യു എന്നിവര്‍ അടിപൊളി ബോളിവുഡ് പാട്ടിനു ചുവടു വച്ച്‌ കാണികളുടെ മനം കവര്‍ന്നു. ഓണപ്പാട്ടുമായി ജോവാന മനോജ്, ജിസ്മി മാത്യു, അലക്സ മാത്യു എന്നിവര്‍ ചേര്‍ന്ന് അരങ്ങു തകര്‍ത്തപ്പോള്‍ മഞ്ചിലെ യൂത്ത് വിഭാഗത്തിലെ ആണ്‍കുട്ടികള്‍ മറ്റൊരു തട്ടുപൊളിപ്പന്‍ പാട്ടിനൊപ്പം ആടിത്തകര്‍ത്തു. എവിന്‍ ആന്‍റണി, ജോയല്‍ മനോജ്, അലോഷ്യസ് ആല്‍ബര്‍ട്ട് എന്നിവരായിരുന്നു സീനിയര് വിഭാഗത്തിലെ ഡാന്‍സര്‍മാര്‍.

സാത്വിക ഡാന്‍സ് അക്കാഡമിയിലെ ഗുരു ദേവിക നായരുടെ കൊറിയോഗ്രഫിയില്‍ മറ്റൊരു നൃത്ത ദൃശ്യവിരുന്നും ഒരുക്കിയിരുന്നു. ജിസ്മി മാത്യു, ജൂഡിത്ത് മാത്യു, കെയ്റ്റിലിന്‍ പുളിക്കല്‍, അന്ന ബിനു, അന്ന ജോര്‍ജ്, ഏവ, ഗബ്രിയേല്ല,എസ്തേര്‍,ഏഞ്ജനെറ്റെ, ഇവാഞ്ചല്‍ എന്നിവരായിരുന്നു നയന മനോഹരമായ ആ ദൃശ്യവിരുന്ന് ഒരുക്കിയത്. ജെയിംസ് ജോയ്, രാജു ജോയി, രോഹന്‍ മാമ്മന്‍, ജൂബി മത്തായി, റീന തുടങ്ങിയവര്‍ ഓണവുമായി ബന്ധപ്പെട്ട ഗാനങ്ങള്‍ ആലപിച്ചു. ഐറീന്‍ തടത്തില്‍ ആലപിച്ച ബോളിവുഡ് ഗാനവും ഡോ. എബി കുര്യന്‍ ആലപിച്ച ഇംഗ്ലീഷ് ഗാനവും ആസ്വാദക ഹൃദയങ്ങളെ പുളകം കൊള്ളിച്ചു. പ്രോഗ്രാമിന്റെ ഏറ്റവും അവസാനം മഞ്ച് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷൈന്‍ ആല്‍ബര്‍ട്ട്, നെസി തടത്തില്‍, ഷീന സജിമോന്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച നൃത്തം കാണികളെ ഏറെ ആകര്‍ഷിക്കുകയുണ്ടായി. ഫൊക്കാന പ്രസിഡണ്ട് ആയി സ്ഥാനമേറ്റ ശേഷം ആദ്യമായി മഞ്ചിന്റെ അതിഥിയായി എത്തിയ ഡോ. ബാബു സ്റ്റീഫനെ ചടങ്ങില്‍ ആദരിച്ചു. ഫൊക്കാന മുന്‍ സെക്രട്ടറി സജിമോന്‍ ആന്റണിയാണ് ബാബു സ്റ്റീഫനെക്കുറിച്ചുള്ള ലഘു വിവരണം നല്‍കിയത്. ഫൊക്കാന മുന്‍ പ്രസിഡണ്ട് പോള്‍ കറുകപ്പള്ളില്‍ ബാബു സ്റ്റീഫനെ പൊന്നാടയണിയിച്ചു.

ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പട്ട മഞ്ചിന്‍റെ ബി.ഒ .ടി. ചെയര്‍കൂടിയായ ഷാജി വര്‍ഗീസിനെ ഫൊക്കാന മുന്‍ ബി.ഒ.ടി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പും അസോസിയേറ്റ് സെക്രെട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജോയി ചാക്കപ്പനെ മഞ്ച് സെക്രട്ടറി ആന്‍റണി കല്ലക്കാവുങ്കലും മഞ്ചിന്‍റെ യൂത്ത് വിഭാഗത്തില്‍ നിന്നും ഫൊക്കാന ബോര്‍ഡ് മെമ്ബര്‍ ആയി തെരെഞ്ഞടുക്കപ്പെട്ട ടോണി കല്ലക്കാവുങ്കലിനെ മഞ്ച് ജോയിന്റ് സെക്രെട്ടറി അനില്‍ ചാക്കോയും ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ ആര്‍. വി.പി ദേവസി പാലാട്ടിയെ മഞ്ച് കമ്മിറ്റി അംഗം ലിന്റോ മാത്യുവും നാഷണല്‍ കമ്മിറ്റി അംഗം അലക്സ് അബ്രഹാമിനെ ആല്‍ബര്‍ട്ട് ആന്റണിയും നാഷണല്‍ കമ്മിറ്റി അംഗം അജി ഉമ്മനെ മനോജ് വാട്ടപ്പള്ളിയും പൊന്നാട അണിയിച്ച്‌ ആദരിച്ചു.

ഫൊക്കാനയുടെ സ്ഥാനമൊഴിഞ്ഞ സെക്രട്ടറിയും മഞ്ച് മുന്‍ പ്രസിഡന്‍റുമായ സജിമോന്‍ ആന്റണിയെയും ഫൊക്കാനയുടെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്കാരവിഭാഗത്തില്‍ മികച്ച ജീവിതാനുഭകുറിപ്പുകള്‍ക്കുള്ള അവാര്‍ഡും മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡും ലഭിച്ച മഞ്ച് പി.ആര്‍.ഒ ഫ്രാന്‍സിസ് തടത്തിലിനെയും ന്യൂജേഴ്സിയിലെ ആദ്യത്തെ വനിത മലയാളി പോലീസ് ഓഫീസറും ( ഡിക്റ്റക്റ്റീവ്) മഞ്ച് കുടുംബാംഗവുമായ ക്രസ്റ്റീന മൈക്കിള്‍ എന്നിവരെയും ചടങ്ങില്‍ പ്രത്യേകം അനുമോദിച്ചു. മഞ്ച് ട്രഷറര്‍ ഷിബു മാത്യു സജിമോന്‍ ആന്റണിയെയും മഞ്ച് ചാരിറ്റി ചെയര്‍ ഷിജിമോന്‍ മാത്യു ഫ്രാന്‍സിസിനെയും ഡോ. ഷൈനി രാജു ക്രസ്റ്റീന മൈക്കിളിനെയും പൊന്നാടയണിയിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച്‌ മികച്ച ഓണ വസ്ത്ര ധാരണം നടത്തിയവര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക സമ്മാനത്തിന് പുരുഷ വിഭാഗത്തില്‍ വാഷിംഗ്‌ടണ്‍ ഡി.സി.യില്‍ നിന്നു വന്ന വിപിന്‍ രാജിനും വനിതകളുടെ വിഭാഗത്തില്‍ ജിനു ലിന്റോയ്ക്കും ലഭിച്ചു. വിപിന്‍ രാജിന് രഞ്ജിത്ത് പിള്ളയും ജിനു ലിന്റോയ്ക്ക് ആനി ലിബുവും സമ്മാനങ്ങള്‍ നല്‍കി.

മഞ്ച് ജോയിന്‍റ് സെക്രെട്ടറിയും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ അനീഷ് ജെയിംസ് സ്വാഗതവും ജോയിന്റ് സെക്രെട്ടറി അനില്‍ ഉമ്മന്‍ നന്ദിയും പറഞ്ഞു. മഞ്ച് ബോര്‍ഡ് മെമ്ബര്‍ രാജു ജോയി ആയിരുന്നു പരിപാടിയുടെ അവതാരകന്‍. ഇലയില്‍ വിളമ്ബിയ വിഭവ സമൃദ്ധമായ ഓണ സദ്യയോടെയായിരുന്നു ഓണാഘോഷ പരിപാടികള്‍ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here