Home Headline തലകാക്കാന്‍ ഹെല്‍മറ്റ് ധരിച്ച്‌ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാര്‍

തലകാക്കാന്‍ ഹെല്‍മറ്റ് ധരിച്ച്‌ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാര്‍

25
0

കൊച്ചി : പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഹര്‍ത്താലില്‍ സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക കല്ലേറാണ് ഉണ്ടായിരിക്കുന്നത്. മുപ്പതോളം കെഎസ്‌ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ കല്ലേറിനെ പ്രതിരോധിക്കാന്‍ ഡ്രൈവര്‍മാര്‍ ചെയ്ത കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡ്രൈവിംഗ് സീറ്റിലിരുന്ന് ഹെല്‍മെറ്റ് വച്ച്‌ ബസ് ഓടിക്കുന്ന കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആലുവ, ചെങ്ങന്നൂര്‍ ഡിപ്പോകളിലെ ഡ്രൈവര്‍മാരാണ് ഇത്തരത്തില്‍ യാത്ര ചെയ്തത്. ഡ്യൂട്ടി നടത്തുന്നതോടൊപ്പം സ്വന്തം ജീവന്‍റെ സുരക്ഷ കൂടി കണക്കിലെടുത്താണ് ഡ്രൈവര്‍മാര്‍ ഹെല്‍മെറ്റ് വച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here