Home Headline നാക് റാങ്കിങ്ങില്‍ എ ഗ്രേഡ് നേടി കേരള കേന്ദ്രസര്‍വകലാശാല

നാക് റാങ്കിങ്ങില്‍ എ ഗ്രേഡ് നേടി കേരള കേന്ദ്രസര്‍വകലാശാല

21
0

പെരിയ: നാഷണല്‍ അസസ്മെന്‍റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) ഗ്രേഡിംഗില്‍ കേരള കേന്ദ്ര സര്‍വകലാശാലയ്ക്ക് ‘എ’ ഗ്രേഡ് ലഭിച്ചു. കഴിഞ്ഞ തവണ അത് B++ ആയിരുന്നു. 2.76 പോയിന്റ് 3.14 ആയി ഉയര്‍ത്തിയാണ് ഈ നേട്ടം. സെപ്റ്റംബര്‍ 21, 22, 23 തീയതികളിലാണ് നാക് പരിശോധന നടത്തിയത്. മിസോറം സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.കെ.ആര്‍.എസ് സാംബശിവറാവുവിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഗ്രേഡ് നിര്‍ണയത്തിനായി എത്തിയത്. 2009 ല്‍ സ്ഥാപിതമായ കേരള കേന്ദ്ര സര്‍വ്വകലാശാല ഒരു വര്‍ഷത്തിനുള്ളില്‍ ഈ നേട്ടം കൈവരിച്ചു. വിദൂരവിദ്യാഭ്യാസ, ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള അനുമതി സര്‍വകലാശാലയ്ക്ക് ലഭിക്കും.കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഗ്രേഡിങ്ങിലെ മുന്നേറ്റമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്‌. വെങ്കടേശ്വരലു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here