Home Headline ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ സംയുക്ത സേന മേധാവിയായി ചുമതയേല്‍ക്കും

ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ സംയുക്ത സേന മേധാവിയായി ചുമതയേല്‍ക്കും

41
0

വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ സംയുക്ത സേന മേധാവിയായി നാളെ ചുമതയേല്‍ക്കും. ഇന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. പ്രഥമ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കുനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച്‌ ഒന്‍പത് മാസങ്ങള്‍ക്കുശേഷമാണ് പുതിയ നിയമനം. കഴിഞ്ഞ ഡിസംബറില്‍ കുനൂരിലെ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപെട്ട പ്രഥമ സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായാണ് നിയമനം. വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ നാളെ ദില്ലിയിലെത്തി ചുമതലയേറ്റെടുക്കും. രണ്ടാമത് സംയുക്ത സൈനിക മേധാവിയായിട്ടാണ് അനില്‍ ചൗഹാനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.

മിലിറ്ററി കാര്യവകുപ്പ് സെക്രട്ടറിയായും സേവനം അനുഷ്ഠിക്കും. നിലവില്‍ ദേശീയ സുരക്ഷ സമിതിയുടെ സൈനിക ഉപദേഷ്ടാവാണ്. അനില്‍ ചൗഹാന്‍ കരസേനയുടെ കിഴക്കന്‍ കമാന്‍ഡ് ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫായിരുന്നു. കഴിഞ്ഞ മെയിലാണ് ചൗഹാന്‍ സേവനത്തില്‍നിന്നും വിരമിച്ചത്. കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമടക്കം 40 വര്‍ഷത്തെ നീണ്ട സൈനീക സേവനത്തിനു ശേഷമാണ് സംയുക്ത സേന മേധാവിയായി ചുമതലയേല്‍ക്കുന്നത്. കര, നാവിക, വ്യോമസേനകളില്‍നിന്ന് വിരമിച്ചവരെയും സിഡിഎസ് ആക്കാമെന്ന് വ്യവസ്ഥ ചെയ്തുകൊണ്ട് ജൂണില്‍ കേന്ദ്രം സേനാ ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്തിരുന്നു. അഗ്നിപഥ് പദ്ധതി സൈന്യത്തില്‍ നടപ്പാക്കുകയും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കമാന്‍ഡര്‍ തല നിര്‍ണായക ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് കൂടിയാണ് ഈ നിയമനം എന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here