Home Headline 36-ാമത് ദേശീയ ഗെയിംസിന് അഹമ്മദാബാദില്‍ തിരിതെളിയും

36-ാമത് ദേശീയ ഗെയിംസിന് അഹമ്മദാബാദില്‍ തിരിതെളിയും

49
0

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസിന് അഹമ്മദാബാദില്‍ ഇന്ന് തിരിതെളിയും. ഏഴ് വര്‍ഷത്തിന് ശേഷം നടക്കുന്ന ദേശീയ ഗെയിംസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും സര്‍വീസസില്‍ നിന്നുമുള്‍പ്പെടെ 36 ടീമുകള്‍ നിന്നായി 7500-ലേറെ താരങ്ങള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. 17 വേദികളിലായി 36 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.

ഗുജറാത്തിലെ അഹമ്മദാബാദ്, ഗാന്ധിനഗര്‍, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ഭാവ്‌നഗര്‍ എന്നീ ആറ് നഗരങ്ങളിലും ഡല്‍ഹിയിലുമായാണ് മത്സരം നടക്കുന്നത്. സൈക്ലിംഗ് മാത്രമാണ് ഡല്‍ഹിയില്‍ നടക്കുക. 436 അംഗ ടീമാണ് കേരളത്തിനായി കളത്തിലിറങ്ങുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ്ജമ്ബില്‍ വെള്ളി നേടിയ എം. ശ്രീശങ്കര്‍ മാര്‍ച്ച്‌ പാസ്റ്റില്‍ കേരളത്തിന്റെ പതാകയേന്തും. ഉദ്ഘാടന ചടങ്ങിന് രണ്ട് ദിവസം മുമ്ബ് തന്നെ മത്സരങ്ങള്‍ ആരംഭിച്ചിരിന്നു. നാലു സ്വര്‍ണവുമായി പശ്ചിമബംഗാളാണ് നിലവില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മൂന്നു സ്വര്‍ണവുമായി ഗുജറാത്ത് രണ്ടാം സ്ഥാനത്താണ്.

ഒക്ടോബര്‍ 12-ന് സൂറത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സമാപനച്ചടങ്ങ്. 2015ല്‍ കേരളത്തിലാണ് അവസാനമായി ദേശീയ ഗെയിംസ് നടന്നത്. അന്ന് കേരളം 54 സ്വര്‍ണവുമായി രണ്ടാം സ്ഥാനത്തായിരുന്നു. 91 സ്വര്‍ണവുമായി സര്‍വീസസ് ആയിരുന്നു ഒന്നാം സ്ഥാനത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here