Home Europe നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പ്രാക്ടീസ് ആന്‍ഡ് എഡ്യൂക്കേഷണല്‍ കൗണ്‍സില്‍ മെന്റല്‍ നേഴ്സിങ് വിഭാഗത്തിൽ മികച്ച വിജയം നേടി...

നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പ്രാക്ടീസ് ആന്‍ഡ് എഡ്യൂക്കേഷണല്‍ കൗണ്‍സില്‍ മെന്റല്‍ നേഴ്സിങ് വിഭാഗത്തിൽ മികച്ച വിജയം നേടി ബിന്‍സി സണ്ണി.

44
0

കവന്‍ട്രി : നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പ്രാക്ടീസ് ആന്‍ഡ് എഡ്യൂക്കേഷണല്‍ കൗണ്‍സില്‍ ഫോര്‍ നേഴ്സിങ് ആന്‍ഡ് മിഡ്വൈഫറിയും ഓപ്പണ്‍ യൂണിവേഴ്സിറ്റിയും നടത്തിയ നേഴ്സിങ് പഠന കോഴ്സില്‍ മികച്ച വിജയം നേടി ഇടുക്കികാരി ബിന്‍സി സണ്ണി. നോര്‍ത്തേണ്‍ അയര്‍ലണ്ട് പ്രാക്ടീസ് ആന്‍ഡ് എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഫോര്‍ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫെറിയും (NIPEC) ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായിട്ടാണ് ബിന്‍സിയെ സ്റ്റുഡന്റസ് എക്‌സല്ലന്‍സ് അവാര്‍ഡ് 2022 ആയി തിരഞ്ഞെടുത്തത്. ബെല്‍ഫാസ്റ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വച്ചാണ് ഏറ്റവും കൂടുതല്‍ നോമിനേഷന്‍ ലഭിച്ച ബിന്‍സി അവാര്‍ഡിന് അര്‍ഹയായത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ 5 NHS ട്രസ്റ്റിലെയും ഇന്‍ഡിപെന്‍ഡന്റ് സെക്ടറിലെയും മറ്റനേകം നോമിനികളെയും പിന്നിലാക്കിയാണ് ബിന്‍സി ഈ നേട്ടം കൈവരിച്ചത്.

Bsc (Honours) in Mental Health Nursing പഠനം പൂര്‍ത്തീകരിച്ചതിനൊപ്പമാണ് ഈ പുരസ്‌കാരം ലഭിച്ചത്. ഇടുക്കി ജില്ലയിലെ മുനിയറ സ്വദേശിനിയായ ബിന്‍സി കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ ജനറല്‍ നഴ്‌സിംഗ് കഴിഞ്ഞ് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയവുമായാണ് ബെല്‍ഫാസ്റ്റില്‍ എത്തിച്ചേര്‍ന്നത്. ഫുള്‍ടൈം ജോലിയും മൂന്നു കൊച്ചു കുട്ടികളെ പരിചരിക്കുകയും വീട്ടുകാര്യങ്ങളും നിര്‍വ്വഹിക്കുന്നതിനൊപ്പമാണ് ബിന്‍സി പഠനം പൂര്‍ത്തീകരിച്ചത്. അര്‍പ്പണബോധം, ടീം വര്‍ക്ക്, ജോലിയിലുള്ള ആല്‍മാര്‍ത്ഥത, നവീന ആശയങ്ങളുടെ അവതരണം, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവ്, പ്രൊഫഷനലിസം എന്നിവ കണക്കിലെടുത്താണ് അവാര്‍ഡിനാര്‍ഹയെ തിരഞ്ഞെടുത്തത്.

ഐഇഎല്‍ടിഎസും ഒഇടിയും വഴങ്ങാതെ വന്നപ്പോള്‍ യുകെയില്‍ നിന്നും നേഴ്സിങ് ഡിഗ്രി തന്നെ സ്വന്തമാക്കിയേക്കാം എന്ന തീരുമാനം എടുക്കുകയായിരുന്നു ബിന്‍സി. അങ്ങനെ നാലു വര്‍ഷം മുന്‍പ് മെന്റല്‍ ഹെല്‍ത് നഴ്സിംഗില്‍ വിദ്യാര്‍ത്ഥി ആയി ജോയിന്‍ ചെയ്തു. ഇപ്പോള്‍ ഏറ്റവും മികച്ച വിദ്യാര്‍ത്ഥി ആയി കോഴ്‌സ് പാസായതോടെ സൗത്ത് ഈസ്റ്റേണ്‍ ട്രസ്റ്റ് തന്നെ ബിന്‍സിക്ക് ജോലിയും വാഗ്ദാനം ചെയ്തിരിക്കുകയാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സീനിയര്‍ കെയര്‍ പോസ്റ്റില്‍ ജോലി ചെയ്യുന്നവരും ബാന്‍ഡ് അഞ്ചില്‍ തന്നെയാണ് പരിഗണിക്കപ്പെടുന്നതു. നഴ്സിന് ലഭിക്കുന്ന അതേ ശമ്പളം ഇവര്‍ക്കും ലഭ്യമാണ്. ഈ രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഇംഗ്ലണ്ടില്‍ പലരും സീനിയര്‍ കെയര്‍ പോസ്റ്റില്‍ നിന്നും നഴ്സാകാന്‍ ആഗ്രഹിക്കുന്നതും.

എന്നാല്‍ പോസ്റ്റും ശമ്പളവുമല്ല, നേഴ്സായി തന്നെ ജോലി ചെയ്യണം എന്ന ബിന്‍സിയുടെ അടക്കാനാകാത്ത ആഗ്രഹവും അതിനു എന്നും തുണയായി കൂടെ നിന്ന ഭര്‍ത്താവ് സണ്ണിയുടെ പ്രചോദനവുമാണ് ഇപ്പോള്‍ ബെല്‍ഫാസ്റ്റ് മലയാളികള്‍ക്കിടയില്‍ ആദ്യമായി ഇത്തരം ഒരു നേട്ടം സ്വന്തമാക്കാന്‍ ബിന്‍സിക്ക് വഴി ഒരുക്കിയത്. ബെല്‍ഫാസ്റ്റിലെ സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സണ്ണി കട്ടപ്പനയാണ് ബിന്‍സിയുടെ ഭര്‍ത്താവ്. കുട്ടികള്‍ നികിത, നേഹ, ഫെയ്ത്.

LEAVE A REPLY

Please enter your comment!
Please enter your name here