Home Headline ക്യൂബന്‍ ഗായകന്‍ പാബ്ലോ മിലാന്‍സ് അന്തരിച്ചു

ക്യൂബന്‍ ഗായകന്‍ പാബ്ലോ മിലാന്‍സ് അന്തരിച്ചു

43
0

ഹവാന : പ്രസിദ്ധ ക്യൂബന്‍ ഗായകനും ഗാനരചയിതാവുമായ പാബ്ലോ മിലാന്‍സ് അന്തരിച്ചു. 79 വയസ്സായിരുന്നു. രക്താര്‍ബുദബാധിതനായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച പുലര്‍ച്ചെ സ്‌പെയിനിലായിരുന്നു അന്ത്യം. 1959-ലെ ഫിദല്‍ കാസ്ട്രോയുടെ ക്യൂബന്‍ വിപ്ലവത്തില്‍ ക്യൂബന്‍സംഗീതത്തെ വിപ്ലവഭരിതമാക്കിയ പാട്ടുകാരനാണ് അദ്ദേഹം. വിപ്ലവത്തിനുശേഷം ക്യൂബയില്‍ ഉയര്‍ന്ന് വന്നിരുന്ന ‘ന്യൂവ ട്രോവ’ എന്ന സംഗീതപ്രസ്ഥാന സ്ഥാപകരിലൊരാളാണ്. അദ്ദേഹം ഗ്രാമി പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here