Home Headline “എയര്‍ബസ് ബെലൂഗ ” ആകാശഭീമന്‍ ഇന്ത്യയില്‍

“എയര്‍ബസ് ബെലൂഗ ” ആകാശഭീമന്‍ ഇന്ത്യയില്‍

36
0

മുംബൈ : ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനങ്ങളിലൊന്നായ എയര്‍ബസ് ബെലൂഗ മുംബൈ ഛത്രപതി ശിവാജി മഹാരാജ് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ (സി.എസ്.എം.ഐ.എ) ഇറങ്ങി. വിമാനത്തിന്‍റെ വലിപ്പവും തിമിംഗലത്തിന്റെ ആകൃതിയും യാത്രക്കാര്‍ക്ക് കൗതുകമായി. എ300-600 എസ്.ടി സൂപ്പര്‍ ട്രാന്‍സ്‌പോര്‍ട്ടര്‍ എന്ന് അറിയപ്പെടുന്ന എയര്‍ബസ് ബെലുഗ, വലിപ്പമേറിയ എയര്‍ കാര്‍ഗോകളില്‍ ഒന്നാണ്. എയര്‍ബസ് വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്‌, ഈ വിമാനങ്ങള്‍ 1990കളുടെ മധ്യം മുതല്‍ കമ്ബനിയുടെ സ്വന്തം വ്യാവസായിക എയര്‍ലിഫ്റ്റ് ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു. അവ ക്രമേണ ആറ് പുതു തലമുറ ബെലുഗ പതിപ്പുകള്‍ അവതരിപ്പിച്ചു. ബഹിരാകാശം, ഊര്‍ജം, മിലിട്ടറി എന്നിവയുള്‍പ്പെടെ വിവിധ മേഖലകള്‍ക്കായി വലിയ ചരക്ക് ഗതാഗത സംവിധാനമാണ് വിമാനത്തിനുള്ളത്. 56 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമാണ് ഉള്ളത്. സി.എസ്.എം.ഐ.എ ട്വിറ്ററില്‍ വിമാനത്തിന്റെ ചില ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു. ഇത് നെറ്റിസെന്‍മാരെ അമ്ബരിപ്പിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ ചിത്രങ്ങള്‍ വൈറലായി. ഇന്ത്യയില്‍ അപൂര്‍വ സന്ദര്‍ശകനായ ബെലൂഗ തായ്‌ലന്‍ഡിലേക്ക് പുറപ്പെട്ടതായി വിമാനത്താവള ഉദ്യോഗസ്ഥര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here