Home Headline നവോദയ കുടുംബ സഹായ ഫണ്ട് കൈമാറി

നവോദയ കുടുംബ സഹായ ഫണ്ട് കൈമാറി

23
0

ആലപ്പുഴ : സൗദി അറേബ്യയിൽ ദമ്മാം നവോദയ സാംസ്‌കാരിക വേദി അംഗമായിരുന്ന പരേതനായ കളർകോട് സരസ്വതി നിവാസിൽ രാമചന്ദ്രക്കുറുപ്പിന്റെ കുടുംബ സഹായ ഫണ്ട് അമ്പലപ്പുഴ എം എൽ എ എച്ച്. സലാം കൈമാറി. നവോദയയുടെ അംഗമായിരിക്കുമ്പോൾ മരണപ്പെടുന്ന ഓരോ അംഗത്തിന്റെയും കുടുംബങ്ങൾക്ക് നവോദയ ഈ സഹായം നൽകി വരുന്നു. രാമചന്ദ്രക്കുറുപ്പിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ ഭാര്യ ശ്രീകുമാരി ഫണ്ട് ഏറ്റുവാങ്ങി. കേരള പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്ടർ ജോർജ് വർഗീസ് അധ്യക്ഷനായി. സിപിഐ എം എൽ സി സെക്രട്ടറി വിനോദ്, നവോദയ ഭാരവാഹി ബെന്നി കുര്യൻ, പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡണ്ട്‌ ഇല്ലിച്ചിറ അജയകുമാർ, ജനിമോൻ, ഒ പി ഷാജി, എൽ സി അംഗം ചിത്രകുമാർ, പ്രസേനൻ, രാജേന്ദ്രൻ, രമണൻ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here