Home Europe സ്കോട്‌ലന്‍ഡിന്‍റെ സ്വാതന്ത്ര്യമോഹങ്ങള്‍ നുള്ളി ബ്രിട്ടീഷ് സുപ്രീകോടതി

സ്കോട്‌ലന്‍ഡിന്‍റെ സ്വാതന്ത്ര്യമോഹങ്ങള്‍ നുള്ളി ബ്രിട്ടീഷ് സുപ്രീകോടതി

40
0

ലണ്ടന്‍ : ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം പ്രാപിക്കാനായി വീണ്ടും ഹിതപരിശോധന നടത്താനുള്ള അവകാശം സ്കോട്‌ലന്‍ഡിലെ പാര്‍ലമെന്‍റിന് ഇല്ലെന്നു ബ്രിട്ടീഷ് സുപ്രീംകോടതി വിധിച്ചു. ഇതോടെ അടുത്തവര്‍ഷം ഹിതപരിശോധന നടത്താനുള്ള സ്കോട്ടിഷ് സര്‍ക്കാരിന്‍റെ നീക്കം പാളി. മൂന്നു നൂറ്റാണ്ടായി ഇംഗ്ലണ്ടുമായി തുടരുന്ന ബന്ധം അവസാനിപ്പിക്കാന്‍ അടുത്തവര്‍ഷം ഒക്ടോബറില്‍ ഹിതപരിശോധന നടത്താന്‍ ഉദ്ദേശിക്കുന്നതായി സ്കോട്‌ലന്‍ഡിലെ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോളാ സ്റ്റര്‍ജന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 2014ല്‍ നടന്ന വോട്ടെടുപ്പില്‍ 45 ശതമാനം പേര്‍ മാത്രമാണു സ്വാതന്ത്ര്യത്തെ അനുകൂലിച്ചത്. എന്നാല്‍, ബ്രെക്സിറ്റിനുശേഷം സാഹചര്യം മാറിയിട്ടുണ്ട്. സ്കോട്‌ലന്‍ഡുകാര്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here