Home Gulf ഉപരാഷ്ട്രപതിക്ക് ഖത്തറില്‍ ഉജ്വല സ്വീകരണം

ഉപരാഷ്ട്രപതിക്ക് ഖത്തറില്‍ ഉജ്വല സ്വീകരണം

32
0

ദോഹ : ഇന്ത്യയുടെ വികസനത്തില്‍ പ്രവാസികളുടെപങ്കാളിത്തത്തെ പ്രശംസിച്ച്‌ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍.ഖത്തര്‍ ലോകകപ്പ് ഫുട്ബാളിന്‍െ ഉദ്ഘാടന ചടങ്ങിനായി ദോഹയിലെത്തിയ ഉപരാഷ്ട്രപതിക്ക് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കവെയാണ് രാജ്യത്തിന്‍െറ വിവിധ മേഖലകളിലെ വികസനത്തില്‍ പ്രവാസികള്‍ നല്‍കുന്ന പങ്കിനെ പ്രശംസിച്ചത്. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സാമ്ബത്തിക ശക്തിയായ ഇന്ത്യ ഒരു പതിറ്റാണ്ട് കൊണ്ട് മൂന്നാം സ്ഥാനത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതവും ഭാരതീയതയും നേതാക്കളും ഇന്ന് ലോകത്തിനു അനിവാര്യമായിരിക്കുന്നു. യുദ്ധം ഒന്നിനും പരിഹാരമല്ല എന്നതാണ് നമ്മുടെ നിലപാട് . ഈ മുന്നേറ്റത്തില്‍ ഒരോ ഇന്ത്യക്കാരന്‍െറയും സംഭാവനകള്‍ മഹത്വരമാണ്.

രാജ്യത്തു ഇപ്പോള്‍ നടക്കുന്ന വികസനം എല്ലാവരെയും ഉള്‍ക്കൊണ്ട് കൊണ്ടുള്ളതാണ്. സ്വാച്ഛഭാരത് പദ്ധതി, സൗജന്ന്യ ഗ്യാസ് കണക്ക്ഷന്‍ , നാം കൊറോണയെ നേരിട്ടതുമെല്ലാം ഇതിന്റെ ഉദാഹരണങ്ങണെന്നും ഉപരാഷ്ട്രപതി ചൂണ്ടികാണിച്ചു. ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്‍റിന്‍െറ ഭാര്യ സുദേഷ് ധന്‍കര്‍, ഡോ. ഔസാഫ് സയീദ് എന്നിവരും സന്നിഹിതരായിരുന്നു . ഖത്തറിലെ ഇന്ത്യന്‍ കമ്മ്യുണിറ്റി സംഘടനാ നേതാക്കളും, സാംസ്‌കാരിക, വാണിജ്യ മേഖലയിലെ പ്രമുഖരും സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.

ഷഫീക് അറക്കല്‍

LEAVE A REPLY

Please enter your comment!
Please enter your name here