Home Gulf ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ശിശുദിനം ആഘോഷിച്ചു

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ശിശുദിനം ആഘോഷിച്ചു

23
0

ദോഹ : ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപിച്ച ശിശുദിനം ആഘോഷം ഐ.സി.സി ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍ & എഡ്യൂക്കേഷന്‍ മേധാവി കമല താക്കൂര്‍ ഉദ്ഘാടനം ചെയ്തു ഐസിസി അശോക ഹാളില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ എംബസിയുടെ ഫസ്റ്റ് സെക്രട്ടറിയും (കോണ്‍സുലറും കമ്മ്യൂണിറ്റി കാര്യങ്ങളും) ഐസിസിയുടെ കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ സേവ്യര്‍ ധനരാജ് മുഖ്യാതിഥിയായിരുന്നു. ഐസിസി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ലയോള ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രമോദ് കുമാര്‍ ശിശുദിനസന്ദേശം നല്‍കി. അഹാന രാജ്, അംന ഇസ്‌ലാം എന്നിവര്‍ അവതാരകരായിരുന്നു. സ്റ്റുഡന്റ് ഫോറത്തെ പ്രതിനിധീകരിച്ച്‌ സമൃദ്ധി പന്‍വാര്‍ സ്വാഗതവും . സായ് ലിഖിത് ഖദ്ധ നന്ദിയും പറഞ്ഞു. സ്കൂള്‍ കുട്ടികള്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു.

ഷഫീക് അറക്കല്‍

LEAVE A REPLY

Please enter your comment!
Please enter your name here