Home Gulf ജിദ്ദയിൽ കനത്ത മഴയും ഇടിയും ; താഴ്​ന്ന പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിനടിയിലാക്കി

ജിദ്ദയിൽ കനത്ത മഴയും ഇടിയും ; താഴ്​ന്ന പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിനടിയിലാക്കി

34
0

ജിദ്ദ : ജിദ്ദയിൽ ഇന്ന് രാവിലെ മുതൽ കനത്ത ഇടിയും മഴയും. ​രണ്ട്​ മണിക്കൂറിലധികം നീണ്ട മഴ താഴ്​ന്ന പല പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിനടിയിലാക്കി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. വീടുകൾക്കുള്ളിലേക്കും കച്ചവട കേന്ദ്രങ്ങളിലേക്കും വെള്ളം കയറി. മുൻകരുതലായി റോഡിലെ അണ്ടർപാസ്​വേകളിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ചില അണ്ടർപാസ്​വേകൾ ട്രാഫിക്ക്​ വിഭാഗം അടച്ചു. ചില റോഡുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

മക്ക മേഖലയിൽ ജിദ്ദയടക്കമുള്ള പട്ടണങ്ങളിൽ വ്യാഴാഴ്​ച മഴയുണ്ടാകുമെന്ന്​ കാലാവസ്ഥ വകുപ്പും സിവിൽ ഡിഫൻസും​ ബുധനാഴ്​ച വൈകീട്ട്​ തന്നെ മുന്നറിയിപ്പ്​ നൽകിയിരുന്നു. ജിദ്ദ, റാബക്​, ഖുലൈസ്​ എന്നിവിടങ്ങളിലെ സർക്കാർ,​ സ്വകാര്യ സ്‌കൂളുകൾക്ക്​ മുൻകൂട്ടി അവധി പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here