ആലപ്പുഴ : വിവാഹിതരായ മലയാളി വനിതകള്‍ക്കായി നടത്തിയ “എസ്‌പാനിയോ മിസിസ് കേരള-2022” സൗന്ദര്യമത്സരത്തില്‍ കൊച്ചി സ്വദേശിനി ഡോ. ശ്രീലക്ഷ്‌മി മിസിസ് കേരള കിരീടം നേടി. തൃശൂര്‍ സ്വദേശിനി രേഷ്‌മ രാധാകൃഷ്‌ണനാണ് ഫസ്‌റ്റ് റണ്ണര്‍ അപ്പ്. തിരുവനന്തപുരം സ്വദേശിനികളായ എസ്. അപര്‍ണ സെക്കന്‍ഡ് റണ്ണര്‍ അപ്പും അഞ്‌ജന തേഡ് റണ്ണര്‍ അപ്പുമായി. ആലപ്പുഴ കാംലോട്ട് ഹോട്ടലില്‍ നടന്ന സൗന്ദര്യമത്സരത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട 31 വനിതകള്‍ പങ്കെടുത്തു. ചലച്ചിത്ര താരങ്ങളായ ജോമോള്‍, നിയാസ്, മുന്‍ മിസിസ് കേരള സജിനാസ് ദില്‍ഷ എന്നിവരടങ്ങുന്ന ജൂറിയാണ് വിധി നിര്‍ണയം നടത്തിയത്.