Home Gulf പാസ്ററ്കോസ് സില്‍വര്‍ ജൂബിലി ആഘോഷം ഡിസംബര്‍ 8-ന് ; സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യാതിഥി

പാസ്ററ്കോസ് സില്‍വര്‍ ജൂബിലി ആഘോഷം ഡിസംബര്‍ 8-ന് ; സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യാതിഥി

46
0

കുവൈത്ത്സിറ്റി : പാലാ സെന്റ് തോമസ് കോളജ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ (പാസ്ററ്കോസ്) കുവൈറ്റ് ചാപ്റ്ററിന്റെ 25-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗം ആയി ഡിസംബര്‍ 8 വ്യാഴാഴ്ച അബ്ബാസിയ ആസ്പയര്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ “മിസ്റ്റര്‍ എസ്.ജി.കെ @ കുവൈറ്റ്” എന്ന പേരില്‍ സമ്മേളനം നടത്തപ്പെടുന്നു. യാത്രാവിവരണത്തിന്റെ ദൃശ്യസാധ്യത മലയാളിയുടെ മുന്നിലെത്തിച്ച സന്തോഷ് ജോര്‍ജ് കുളങ്ങരയാണ് മുഖ്യാതിഥി. വ്യാഴാഴ്ച വൈകിട്ട് 7-മണിക്ക് സില്‍വര്‍ ജൂബിലിയാഘോഷപരിപാടികളും മുഖ്യപ്രഭാഷണവും തുടര്‍ന്ന് സംവാദവും അരങ്ങേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് പാസ്‌ററ്‌കോസ് ഒരുക്കി വരുന്നത്.

ഗൂഗിള്‍ ഫോമിലൂടെ ഏര്‍പ്പെടുത്തിയ രജിസ്ട്രഷനില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ, സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രത്യേകം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത ചടങ്ങില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. അബ്ബാസിയ ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാസ്ററ്കോസ് പ്രസിഡന്റ് കിഷോര്‍ സെബാസ്റ്റ്യന്‍ ചൂരനോലി, വൈസ് പ്രസിഡന്റ് ബിനോയ് സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി റോജി മാത്യു , പ്രോഗ്രാം കണ്‍വീനര്‍ സിബി തോമസ് താഴത്തുവരിക്കയില്‍, ട്രഷറര്‍ ആന്‍റ്റോഷ്‌ ആന്റണി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനൂപ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here