മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതി അജ്മല്‍ കസബിനെതിരെ നിര്‍ണായക മൊഴി നല്കിയ ദേവിക റൊതാവന് ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്നു. രാജസ്ഥാനിലെ പര്യടനത്തിനിടെയാണ് ദേവിക രാഹുല്‍ ഗാന്ധിക്കൊപ്പം പദ യാത്രയില്‍ പങ്കാളിയായത്. ദേവികയ്ക്ക് 9 വയസു മാത്രം പ്രായമുള്ളപ്പോഴാണ് മുംബൈ സിഎസ്ടി റെയില്‍വേ സ്റ്റേഷനില്‍ ഭീകരാക്രമണം നടന്നത്. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ദേവിക കൈയില്‍ തോക്കുമായി നില്ക്കുന്ന അജ്മല്‍ കസബിനെ തിരിച്ചറിഞ്ഞ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴി കസബിന് വധശിക്ഷ നല്കാന് നിര്‍ണായകമായി.