ദോഹ : ഖത്തര്‍ ഇന്‍കാസ് തൃശൂര്‍ ജില്ലാ കമ്മറ്റി നാലുമാസ കാലയളവില്‍ നടത്തപ്പെടുന്ന ‘പൂരം – തൃശ്ശൂര്‍ –2023’ ന്റെ ഭാഗമായി ഇന്ത്യയുടെ 74) മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അല്‍ വക്രയിലെ കടല്‍ തീരം ശുചീകരിച്ചു. ICBF പ്രസിഡന്റ് വിനോദ് നായര്‍,മുന്‍ ICC പ്രസിഡന്റ്. എ. പി മണികണ്ഠന്‍ ,ISC മാനേജിങ്ങ് കമ്മിറ്റി അംഗവും ലോക കേരള സഭ മെമ്ബറുമായ കെ. വി.ബോബന്‍, ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ , വൈസ് പ്രസിഡന്റ് സി.താജുദീന്‍ , സെക്രട്ടറി ഷിബു കല്ലറ,എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ പൂന്നുരാന്‍ തുടങ്ങിയ സംസ്ഥാന ജില്ലാ നേതാക്കള്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കൊപ്പം ക്യാമ്ബയിനില്‍ പങ്കെടുത്തു. പൂരം -തൃശ്ശൂര്‍ 2023 ന്റെ സംഘടക സമിതി ജനറല്‍ കണ്‍വീനവര്‍ KV പ്രേംജിത് നന്ദിപറഞ്ഞു.
ഷഫീക്ക് അറക്കല്‍