Home Headline ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നത് പ്രവാസി ക്ഷേമത്തിന് ; ഡോ. സുഹൈല്‍ അജാസ് ഖാന്‍

ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നത് പ്രവാസി ക്ഷേമത്തിന് ; ഡോ. സുഹൈല്‍ അജാസ് ഖാന്‍

37
0

ന്യൂഡല്‍ഹി : പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് ഇന്ത്യന്‍ എംബസി എപ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന് സൗദി ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍. പുതുതായി ചുമതലയേറ്റ അദ്ദേഹം ഇന്ത്യന്‍ എംബസിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. ഇന്ത്യന്‍ സമൂഹത്തിനായി എംബസിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുയാണ്. ഇരുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങള്‍ ദിവസവും എംബസിയിലെത്തുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കണ്ടെത്താനും പ്രശ്നങ്ങള്‍ തീര്‍ക്കാനുമുള്ള സാംവിധാനങ്ങള്‍ എംബസിയില്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഇഖാമ കാലാവധി കഴിഞ്ഞും ഹുറൂബായും നാട്ടിലേക്ക് പോകാന്‍ കഴിയാതെ പ്രതിസന്ധിയിലായവര്‍ക്ക് ഇപ്പോഴും എംബസി വഴി ഫൈനല്‍ എക്സിറ്റ് നേടി കൊടുക്കുന്നുണ്ട്. ഇത്തരത്തിലുള്ള 10,376 പ്രവാസികള്‍ക്ക് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എംബസി വഴി ഫൈനല്‍ എക്സിറ്റ് നേടിക്കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സൗദി ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here