Home Ociana ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ ആദ്യമായി മലയാളമധുരം ; മാതൃഭാഷയില്‍ തുടങ്ങി മന്ത്രി പ്രിയങ്ക രാധാകൃഷ്ണന്‍

ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ ആദ്യമായി മലയാളമധുരം ; മാതൃഭാഷയില്‍ തുടങ്ങി മന്ത്രി പ്രിയങ്ക രാധാകൃഷ്ണന്‍

573
0

ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി ചുമതലയേറ്റ് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് . സാമൂഹിക യുവജന, സന്നദ്ധ മേഖലകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. പാര്‍ലമെന്‍റിന്റെ ആദ്യ യോഗത്തില്‍ പ്രിയങ്ക സംസാരിച്ച്‌ തുടങ്ങിയത് മലയാള ഭാഷയില്‍.

പ്രിയങ്കയുടെ മലയാളം സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.’എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍. എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു’ എന്നാണ് പ്രിയങ്കയുടെ വാക്കുകള്‍. ഒപ്പം ഈ പാര്‍ലമെന്റില്‍ എന്റെ മാതൃഭാഷയായ മലയാളം ആദ്യമായാകും സംസാരിക്കുന്നതെന്ന് വിശ്വസിക്കുന്നുവെന്നും പ്രിയങ്ക പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here