മെക്സിക്കോസിറ്റി : ദക്ഷിണ മദ്ധ്യ-മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ആറുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും വന്‍ നാശനഷ്ടമുണ്ടാവുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. 7.4 തീവ്രത രേഖപ്പെടുത്തിയതായിരുന്നു ഭൂചലനം. ഓവാക്സാക്ക സംസ്ഥാനത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക് സര്‍വേ വ്യക്തമാക്കി. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വീടുകളും കെട്ടിടങ്ങളും കുലുങ്ങുന്നതിന്റെയും ജനങ്ങള്‍ പേടിച്ച് വീടുകളില്‍ നിന്ന് ഇങ്ങി ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. രക്ഷാപ്രര്‍ത്തനങ്ങള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.