Home Ociana ഇഷ്ട ഭക്ഷണത്തിന്റെ പേര് കേട്ടു , കോമയില്‍ നിന്നുണര്‍ന്ന് യുവാവ്

ഇഷ്ട ഭക്ഷണത്തിന്റെ പേര് കേട്ടു , കോമയില്‍ നിന്നുണര്‍ന്ന് യുവാവ്

588
0

തായ്പേയ് : രണ്ട് മാസത്തിലേറെയായി കോമയിലായിരുന്നു തായ്‌വാന്‍ സ്വദേശിയായ 18 കാരനായ ചിയു. അവന്റെ കുടുംബമാകട്ടെ ജീവിതത്തിലേക്കുള്ള ചിയുവിന്റെ മടങ്ങിവരവിനായി കണ്ണുംനട്ട് കാത്തിരുന്നു. ഒടുവില്‍, ഒരു ദിവസം എല്ലാവരേയും ഞെട്ടിച്ച്‌ കൊണ്ട് ചിയു ചാടിയെണീറ്റു. തന്റെ പ്രിയപ്പെട്ട ഭക്ഷണത്തിന്റെ പേര് സഹോദരന്‍ പറയുന്നതു കേട്ടാണ് യുവാവ് ബോധം വീണ്ടെടുത്തത്.

ചിയുവിന്റെ സമീപം നിന്ന് “നിനക്ക് ഇഷ്ടപ്പെട്ട ചിക്കന്‍ ഫില്ലറ്റ് ഞാന്‍ കഴിക്കാന്‍ പോവുകയാണ്” എന്നാണ് സഹോദരന്‍ പറഞ്ഞത്. ഇതു കേട്ട ചിയുവിന്റെ പള്‍സ് റേറ്റ് വര്‍ദ്ധിക്കുകയും കിടക്കയില്‍ എണീറ്റിരിക്കുകയുമായിരുന്നു. കേക്ക് കൊടുത്താണ് ചിയുവിനെ ആശുപത്രി അധികൃതര്‍ യാത്രയാക്കിയത്. ജൂലായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് ചിയു കോമയിലായത്. ആറ് തവണ ചിയു ഓപ്പറേഷന് വിധേയമായി. ചിയുവിന്റെ ആന്തരിക അവയവങ്ങള്‍ക്ക് പരിക്കേറ്റതായി ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here