ആഡിസ് അബാബ : 114 വയസുള്ള എത്യോപ്യന്‍ സന്യാസി കൊറോണ മുക്തനായതായി. തിലഹന് വോള്‍ഡ് മൈക്കള്‍ എന്ന സന്യാസിയാണ് കൊറോണ മുക്തനായത്. അദ്ദേഹത്തിന്റെ കുടുംബമാണ് ഇക്കാര്യം അറിയിച്ചത്.
ചികിത്സക്കിടെ അദ്ദേഹത്തിന് ഓക്സിജനും ഡെക്സാമെതാസോണും നല്‍കിയിരുന്നു. മൂന്നാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം രോഗമുക്തനായി അദ്ദേഹം വ്യാഴാഴ്ചയാണ് ആശുപത്രി വിട്ടത്. പ്രായം തെളിയിക്കാന്‍ സന്യാസിയുടെ ജനന സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെന്ന് വ്യക്തമാക്കിയ കുടുംബം വര്‍ഷങ്ങള്‍ക്ക് മുമ്ബ് അദ്ദേഹത്തിന്റെ 100-)ം ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ തെളിവായി അധികൃതര്‍ക്ക് നല്കി. കൊറോണ ബാധിതരായി ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളുടെ മരണ നിരക്ക് കുറയ്ക്കാന്‍ ഡെക്സാമെതാസോണ്‍ ഉപയോഗം മൂലം സാധിക്കുന്നതായി ഇംഗ്ലണ്ടിലെ ഗവേഷകര്‍ അവകാശപ്പെട്ടിരുന്നു.