Home Ociana ബിജോ കുന്നുംപുറത്തിന്‍റെ മാതാവ് ഓസ്‌ട്രേലിയയില്‍ നിര്യാതയായി

ബിജോ കുന്നുംപുറത്തിന്‍റെ മാതാവ് ഓസ്‌ട്രേലിയയില്‍ നിര്യാതയായി

695
0

മെല്‍ബണ്‍ : ഓസ്‌ട്രേലിയയിലെ പ്രമുഖ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ Institute of Health and Nursing Australia (IHNA) യുടെ ഫൗണ്ടറും സിഇഒയുമായ ബിജോ കുന്നുംപുറത്തിന്‍റേയും കാമ്ബസ് മാനേജര്‍ സജി കുന്നുംപുറത്തിന്‍റേയും മാതാവ് ലീലാമ്മ പാപ്പച്ചന്‍(80) ഓസ്‌ട്രേലിയയില്‍ നിര്യാതയായി. ഫെബ്രുവരി മൂന്നിനു ബുധനാഴ്ച മെല്‍ബണിലെ ബിജോയുടെ വസതിയില്‍ വച്ചാണ് ലീലാമ്മ അന്തരിച്ചത്. പരേത ചേര്‍ത്തല തണ്ണീര്‍മുക്കം കണ്ണന്‍കര കുന്നുംപുറത്ത് പരേതനായ പാപ്പച്ചന്‍റെ ഭാര്യയും കിടങ്ങൂര്‍ അടയന്നൂര്‍ കുടുംബാഗവുമാണ്.

മക്കള്‍: ആന്‍സി കുഞ്ഞുകുഞ്ഞ്, മേഴ്‌സി ജോയി, സജി കുന്നുംപുറത്ത്, ബിജോ കുന്നുംപുറത്ത്, ജിജി പാപ്പച്ചന്‍, സിനി ജേക്കബ്. മരുമക്കള്‍: കെ. ജെ. കുഞ്ഞുകുഞ്ഞ് കട്ടിക്കാട്ടുതയ്യില്‍ തയിക്കല്‍, കെ.എം.മാണി പൂഴിക്കുന്നേല്‍ സംക്രാന്തി, മേഴ്‌സിമോള്‍ സജി പച്ചിലമാക്കില്‍ ഉറവൂര്‍, ഷാലിക്കുട്ടി ബിജോ ചീരകശ്ശേരില്‍ കാണാക്കാരി, ജിജോ മാത്യു മണപ്പള്ളില്‍ കുറുപ്പന്തറ, ഡോ.ജേക്കബ് തോമസ് കല്ലുപുരയ്ക്കലായ തടത്തില്‍ അങ്കമാലി. സംസ്‌കാരം പിന്നീട് ഓസ്‌ട്രേലിയയില്‍.

LEAVE A REPLY

Please enter your comment!
Please enter your name here