Home Blog

ചിക്കാഗോ : തോട്ടുങ്കൽ മാത്യു ജോസഫ്

0

ചിക്കാഗോ : തൊടുപുഴ ചുങ്കം തോട്ടുങ്കൽ മാത്യു ജോസഫ് (77) ചിക്കാഗോയിൽ നിര്യാതനായി .സംസ്കാര  ശുശ്രുഷകൾ  ചൊവ്വാഴ്ച രാവിലെ 9 മണിക്ക്   ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ . മേഴ്സി കരിംകുന്നം കറുത്തേടത്ത് കുടുംബാംഗമാണ് .

കൊ​ല്ലം പ്ര​വാ​സി അ​സോ.​ ഓ​ണാ​ഘോ​ഷം

0

മ​നാ​മ : കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ബ​ഹ്‌​റൈ​ന്‍ ഓ​ണ്‍​ലൈ​ന്‍ ഓ​ണാ​ഘോ​ഷം പ്ര​വാ​സി ക​മീ​ഷ​ന്‍ അം​ഗം സു​ബൈ​ര്‍ ക​ണ്ണൂ​ര്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.കെ.​പി.​എ പ്ര​സി​ഡ​ന്‍​റ്​ നി​സാ​ര്‍ കൊ​ല്ലം ഓ​ണ​സ​ന്ദേ​ശം ന​ല്‍​കി. ഗാ​യ​ക​രാ​യ അ​ഭി​ജി​ത് കൊ​ല്ല​ത്തി​െന്‍റ​യും പ്ര​സീ​ത ചാ​ല​ക്കു​ടി​യു​ടെ​യും സം​ഘ​ത്തി​െന്‍റ​യും ഗാ​നോ​പ​ഹാ​ര​ത്തോ​ടൊ​പ്പം ബ​ഹ്‌​റൈ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഇ​തി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ഓ​ണ​പ്പു​ട​വ, ഓ​ണ​പ്പാ​ട്ട് മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ​യും ഈ ​പ​രി​പാ​ടി​യി​ലൂ​ടെ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​ണ്. കെ.​പി.​എ ഒ​ഫീ​ഷ്യ​ല്‍ യൂ​ട്യൂ​ബ്, ഫേ​സ്ബു​ക്ക്​ എ​ന്നി​വ​യി​ലൂ​ടെ മൂ​ന്നു എ​പ്പി​സോ​ഡു​ക​ളാ​യാ​ണ് സം​പ്രേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

യു കെയില്‍ കുതിച്ചു പാഞ്ഞ് കോവിഡ് ; കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ബോറിസ് ജോണ്‍സണ്‍

0

കോവിഡ് വ്യാപനം വീണ്ടും ക്രമാതീതമായി ഉയരാന്‍ തുടങ്ങിയതോടെ ലോക്ക്ഡൗണില്‍ നേരത്തേ പ്രഖ്യാപിച്ച പല ഇളവുകളും എടുത്തുകളഞ്ഞേക്കുമെന്ന് സൂചന. ജോലിക്കാരെ വീടുകളില്‍ നിന്നും തൊഴിലിടങ്ങളിലേക്കെത്തിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നിര്‍ത്തുകയാണ്. അതുമാത്രമല്ല, പഴയ സ്റ്റേ അറ്റ് ഹോം നിയമം വീണ്ടും വന്നേക്കും. ബാറുകളും പബ്ബുകളും അടക്കം എല്ലാ സ്ഥാപനങ്ങളും രാത്രി 10 മണിയോടെ അടച്ചുപൂട്ടേണ്ടി വരും. ആദ്യ ലോക്ക്ഡൗണിന്റെ ആഘാതത്തില്‍ നിന്നും മെല്ലേ കരകയറി വരുന്ന ഹോസ്പിറ്റാലിറ്റി മേഖലക്ക് കനത്ത ആഘാതമായി വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ വരുന്നു. പബ്ബുകള്‍ക്കും മറ്റും ഇനി സിറ്റിങ് കപ്പാസിറ്റിയില്‍ അധികം ആളുകളെ പ്രവേശിപ്പിക്കാനോ അവര്‍ക്ക് സേവനം നല്‍കാനോ കഴിയില്ല. സൂപ്പര്‍ സാറ്റര്‍ഡേയിലും അതുപോലെ താപനില ഉയര്‍ന്ന ദിവസങ്ങളിലും ഒക്കെ കണ്ടതുപോലെ ഇനിമുതല്‍ ആളുകള്‍ക്ക് പബ്ബുകളിലും ബാറുകളിലും കൂട്ടംകൂടാനാകില്ല. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഇന്നലെ മുതല്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ മറ്റൊരു കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇംഗ്ലണ്ടും അത് പിന്തുടര്‍ന്നേക്കുമെന്നാണ് സൂചന. അതുപോലെ വിവാഹ സത്ക്കാരങ്ങളില്‍ പങ്കെടുക്കാവുന്ന അതിഥികളുടെ എണ്ണം പരമാവധി 30 എന്നത് വീണ്ടും വെട്ടിച്ചുരുക്കും. ”ഗോ ബാക്ക് ടു വര്‍ക്ക്” മന്ത്രം ഉപേക്ഷിച്ച്‌ സര്‍ക്കാര്‍ വീണ്ടും ”വര്‍ക്ക് ഫ്രം ഹോം ” മന്ത്രത്തിലേക്ക് തിരിയുകയാണ്. സാമൂഹ്യ വ്യാപനം കുറയ്ക്കുവാന്‍ നിലവില്‍ ഇതല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് ശാസ്ത്രോപദേശകര്‍ പറയുന്നത്.

അതേസമയം, ശാസ്ത്രോപദേശകരുടെയും ഹെല്‍ത്ത് സെക്രട്ടറിയുടെയും ഉപദേശപ്രകാരം ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയില്‍ ഒരു സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആണ്‌ബോറിസ് ജോണ്‍സണ്‍ ഉദ്ദേശിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍, സമ്ബദ്വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കകളാണ് അദ്ദേഹത്തെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചത്. ചാന്‍സലര്‍ ഋഷി സുനാകും ബിസിനസ്സ് സെക്രട്ടറി അലോക് ശര്‍മ്മയും ഇത്തരം കടുത്ത നടപടികള്‍ക്ക് എതിരായിരുന്നു. വൈറസിന്റെ പ്രത്യൂദ്പാദന നിരക്കായ ആര്‍ നിരക്ക് പരമാവധി കുറയ്ക്കുക അതേസമയം സമ്ബദ്വ്യവസ്ഥക്ക് കാര്യമായ പരിക്കുകള്‍ പറ്റാതെ നോക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ തീരുമാനം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഒരു രണ്ടാം ലോക്ക്ഡൗണിലേക്ക് പോകില്ല എന്നുതന്നെയാണ് സൂചനകള്‍ പറയുന്നത്. സ്‌കൂളുകളും ബിസിനസ്സ് സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും. എന്നിരുന്നാലും ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ സമ്ബദ്വ്യവസ്ഥയില്‍ വിപരീത ഫലം ഉണ്ടാക്കും എന്നുതന്നെയാണ് നിരീക്ഷകര്‍ കരുതുന്നത്. എന്നാലും മറ്റു വഴികള്‍ ഒന്നുംതന്നെയില്ലെന്നും അവര്‍ സമ്മതിക്കുന്നു. പുതിയ നിയന്ത്രണങ്ങള്‍ വരുന്നതോടെ അവ നടപ്പിലാക്കുവാനുള്ള കര്‍ശന നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും. നിയമലംഘകര്‍ക്കുള്ള പിഴ വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്.

ലണ്ടനിലും രോഗവ്യാപനം കടുത്തതോടെ നഗരപരിധിയിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ വരികയാണ്. ലണ്ടനിലെ എല്ലാ പൊതുയിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കുമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു. നഗരാതിര്‍ത്തിക്കുള്ളിലെ എല്ലാ പബ്ബുകള്‍ക്കും രാത്രി പത്തുമണിക്ക് ശേഷം നിരോധനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ജനങ്ങള്‍ തമ്മില്‍ സമ്ബര്‍ക്കത്തില്‍ വരുന്ന കാലയളവ് കുറയ്ക്കാന്‍ സഹായിക്കും. ഓഗസ്റ്റ് മാസത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ആഘോഷങ്ങള്‍ക്കിറങ്ങിയ യുവാക്കളാണ് ഇപ്പോള്‍ ഈ വ്യാപനം കടുക്കാന്‍ ഇടയായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റൂള്‍ ഓഫ് സിക്സ് കൊറോണാ വ്യാപനത്തെ ചെറുക്കുന്നതില്‍ കാര്യക്ഷമമല്ലാത്തതിനാല്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ശവസംസ്‌കാര ചടങ്ങ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തില്‍ ഇനിയും കുറവ് വരുത്തിയേക്കും. അതുപോലെ ലണ്ടന്‍ നിവാസികള്‍ സാധ്യമായത്ര പൊതുഗതാഗത് സംവിധാനം ഒഴിവാക്കണമെന്നും, സാധ്യമായവര്‍ വീടുകളില്‍ ഇരുന്ന് ജോലിചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കാര്യങ്ങള്‍ ഇതേഗതിയില്‍ മുന്നോട്ട് പോയാല്‍ ഒക്ടോബര്‍ മാസത്തോടെ പ്രതിദിനം 50,000 രോഗികള്‍ ബ്രിട്ടനില്‍ ഉണ്ടാകുമെന്നും നവംബര്‍ മാസത്തോടെ പ്രതിദിനം 200 പേരെങ്കിലും കോവിഡ് മൂലം മരണമടയുന്ന സാഹചര്യമുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുമായി മുഖ്യ ശാസ്ത്രോപദേഷ്ടാവ് സര്‍ പാട്രിക് വാലസ് രംഗത്തെത്തി. ലണ്ടനില്‍ വ്യാപനം ക്രമാതീതമായി വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വാരം ആദ്യം 1 ലക്ഷം പേരില്‍ 18.8 രോഗബാധിതര്‍ എന്ന നിലയില്‍ നിന്നും ഇന്നലെ 1 ലക്ഷം പേരില്‍ 25 രോഗബാധിതര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. അതായത് ഒരാഴ്‌ച്ച കൊണ്ട് രോഗവ്യാപന നിരക്കില്‍ ഉണ്ടായ വര്‍ദ്ധന 33 ശതമാനമാണ്. തെക്കന്‍ ലണ്ടനില്‍ ഇക്കുറി വ്യാപനത്തിന് അത്ര ശക്തി കൈവന്നിട്ടില്ല. സട്ടണ്‍, ബ്രോമ്ലി, ബെക്സ്ലി എന്നീ മൂന്ന് ബറോകളിലും ലണ്ടന്‍ നഗരത്തിന്റെ മൊത്തം ശരാശരിയേക്കാള്‍ താഴെയാണ് രോഗവ്യാപന നിരക്ക്. അതേസമയം ഭരണകൂടം അതിവേഗം പ്രവര്‍ത്തിച്ചില്ലെങ്കില്‍ രോഗവ്യാപന നിരക്ക് കഴിഞ്ഞ മാര്‍ച്ചിലേതിന് തുല്യമാകുമെന്ന് ഇംപീരിയല്‍ കോളേജ് ലണ്ടനിലെ പ്രൊഫസര്‍ നീല്‍ ഫെര്‍ഗുസണ്‍ മുന്നറിയിപ്പ് നല്‍കി. ഇദ്ദേഹത്തിന്റെ മോഡലിംഗാണ് നേരത്തേ ദേശീയ ലോക്ക്ഡൗണിലേക്ക് നയിച്ചത്.

24 മണിക്കൂറില്‍ 75,083 പേര്‍ക്ക് കൊവിഡ് , മരണം 1,053 ; കഴിഞ്ഞ മൂന്ന് ദിവസവും രാജ്യത്തെ രോഗമുക്തി നിരക്ക് വളരെ ഉയര്‍ന്നതെന്ന് കേന്ദ്രം

0

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 75,083 പേര്‍ക്ക്. 1,053 പേര്‍ ഇന്നലെ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 55 ലക്ഷം (55,62,664) കടന്നു. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 44.97 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 9.75 ലക്ഷം ആളുകളാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 88,935 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്.
പ്രതിദിന രോഗബാധയിലും മരണനിരക്കിലും ലോകത്ത് ഇന്ത്യയാണ് മുന്നിലുളളത്. അമേരിക്കയില്‍ ഇന്നലെ 36, 372 പേര്‍ക്കും ബ്രസീലില്‍ 15,454 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 388, 455 എന്നിങ്ങനെയാണ് യഥാക്രമം ഇരുരാജ്യങ്ങളിലെയും ഇന്നലത്തെ മരണനിരക്ക്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ പ്രതിദിനം 90,000ത്തിലേറെ പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. രാജ്യത്തെ രോഗമുക്തി നിരക്ക് കൂടുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നി സംസ്ഥാനങ്ങളിലാണ് രോഗികള്‍ ദിനംപ്രതി വര്‍ധിക്കുന്നത്. രോഗവ്യാപന നിരക്കില്‍ ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ് കേരളം. രോഗവ്യാപനനിരക്കില്‍ കേരളത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. സെപ്റ്റംബര്‍ 19 വരെയുളള കണക്കുകള്‍ പ്രകാരം രാജ്യത്തെ പോസിറ്റിവിറ്റി ശതമാനം 8.7 ശതമാനമാണ്. അതേസമയം കേരളത്തില്‍ ഇത് 9.1 ശതമാനമായി വര്‍ധിച്ചു. നിലവില്‍ പോസിറ്റിവിറ്റി നിരക്കില്‍ രാജ്യത്ത് ഏഴാം സ്ഥാനമാണ് കേരളത്തിനുളളത്. ലോകത്ത് 3.14 കോടി ജനങ്ങള്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 9.69 ലക്ഷം പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്. 2.31 കോടി ജനങ്ങള്‍ രോഗമുക്തി നേടി. നിലവില്‍ ഇരുന്നൂറിലേറെ രാജ്യങ്ങളിലായി 74.02 ലക്ഷം ജനങ്ങളാണ് ചികിത്സയില്‍ കഴിയുന്നതെന്നും വേള്‍ഡോ മീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 2.30 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 4,133 പേരാണ് മരിച്ചത്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, പെറു എന്നിവയാണ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നിലുളള ആദ്യ അഞ്ച് രാജ്യങ്ങള്‍.

അബുദാബി ബ്ലഡ് ബാങ്കില്‍ ചരിത്രം കുറിച്ച്‌ ടീം BD4U

0

അബുദാബി : അബുദാബിയില്‍ ടീം BD4U ന്റെ മാതൃകാപരമായ രക്തദാന ക്യാമ്ബ് പ്രശംസ പിടിച്ചുപറ്റി. എല്ലാവിധ കോവിഡ് പ്രോട്ടോകോളുകളും പാലിച്ചുകൊണ്ടാണ് ക്യാമ്ബ് നടത്തിയത്. രക്തദാനത്തിന് 412 ദാതാക്കളെ എത്തിച്ചാണ് ടീം BD4U അബുദാബിയില്‍ ചരിത്രം രചിച്ചത്. സമൂഹ നന്മക്കായി ടീം BD4U ന്റെ ക്യാമ്ബില്‍ എത്തിച്ചേര്‍ന്ന മുഴുവന് രക്ത ദാതാക്കള്ക്കും ടീം BD4U ഭാരവാഹികള്‍ നന്ദിയറിയിച്ചു. ടീം BD4U ന്റെ അടുത്ത ക്യാമ്ബ് ഒക്ടോബറില്‍ ദിബ്ബയിലും അലൈനിലും നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 050 4647 525 / 052 945 9277 നമ്ബറില്‍ ബന്ധപ്പെടണം

ഓക്‌സിജന്‍ ബോട്ടിലിന്റെ സഹായമില്ലാതെ എവറസ്റ്റ് 10 തവണ കീഴടക്കിയ ആങ് റിത ഷെര്‍പ അന്തരിച്ചു

0

കാഠ്മണ്ഡു : ലോകത്തിലെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കൊടുമുടി 10 തവണ കീഴടക്കിയ നേപ്പാളി പര്‍വതാരോഹകന്‍ ആങ് റിത ഷെര്‍പ അന്തരിച്ചു. 10 തവണയും ഓക്‌സിജന്‍ ബോട്ടില്‍ ഉപയോഗിക്കാതെയായിരുന്നു ആങ് റിത ഷെര്‍പ കൊടുമുടി കയറിയത്. 1983 മുതല്‍ 1996 വരെയുള്ള കാലത്തായിരുന്നു ഇത്. 72 കാരനായ ആങ് റിത ഷെര്‍പ കാഠ്മണ്ഡുവില്‍ വെച്ച്‌ കരള്‍, മസ്തിഷ്‌ക രോഗങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. 2017ല്‍ ഇദ്ദേഹം ഗിന്നസ് ലോക റെക്കോര്‍ഡ് നേടി. 1987 ലെ മഞ്ഞുകാലത്തും ഓക്‌സിന്‍ ബോട്ടില്‍ ഉപയോഗിക്കാതെ എവറസ്റ്റിന്റെ 8.848 മീറ്റര്‍ ഉയരവും കീഴടക്കിയ ഇദ്ദേഹത്തിന് ഒരു വിളിപ്പേരുമുണ്ട്, ‘ഹിമപ്പുലി’. ഹിമാലയത്തിലെ ആവാസവ്യവസ്ഥയെയും പരിതസ്ഥിതികളെയും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനുമായിരുന്നു ഇദ്ദേഹം.

സംസ്ഥാനത്ത് കനത്തമഴയ്ക്കു സാധ്യത ; ഏഴു ജില്ലകളില്‍ യെല്ലോ അലെര്‍ട്

0

തിരുവനന്തപുരം : മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി . എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലെര്‍ട് പ്രഖ്യാപിച്ചു . ഒറ്റപ്പെട്ട ഇടങ്ങളില്‍ അതി ശക്തമായ മഴയുണ്ടായേക്കും .
വെള്ളക്കെട്ട് രൂപപ്പെടാനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട് . താഴ്ന്നപ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം .

മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്കുള്ള രാത്രിസഞ്ചാരം ഒഴിവാക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കേരള, കര്‍ണാടക തീരം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ 55 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട് . ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരളതീരത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാന്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട് .

ഉമ്മന്‍ചാണ്ടി@50 ; ഓൺലൈനായി ആഘോഷിച്ചു

0

കു​വൈ​ത്ത്​ സി​റ്റി : ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ വെ​ല്‍​ഫെ​യ​ര്‍ വി​ങ്​ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭ സാ​മാ​ജി​ക​ത്വ​ത്തി​െന്‍റ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ ഒാ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ചു. സ​ജി മ​ണ്ഡ​ല​ത്തി​ല്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. വെ​ല്‍​ഫെ​യ​ര്‍ വി​ങ് ചെ​യ​ര്‍​മാ​ന്‍ ഹ​രീ​ഷ് തൃ​പ്പൂ​ണി​ത്തു​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ല്ലാ​വ​രെ​യും സ​മ​ഭാ​വ​ന​യോ​ടെ കാ​ണു​ന്ന മ​ഹ​ദ്​ വ്യ​ക്തി​ത്വ​മാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ന്ന് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് മ​ഹി​ള കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷ് പ​റ​ഞ്ഞു. കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​ന്‍ പ​െ​ങ്ക​ടു​ത്തു. ഒ.​െ​എ.​സി.​സി നാ​ഷ​ന​ല്‍ പ്ര​സി​ഡ​ന്‍​റ് വ​ര്‍​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, എ​ബി വാ​രി​ക്കാ​ട്, ഹ​മീ​ദ് കേ​ളോ​ത്ത്, ബി.​എ​സ്. പി​ള്ള, ജ​സ്സി ജ​യ്സ​ണ്‍, വ​ര്‍​ഗീ​സ് മാ​രാ​മ​ണ്‍, ജോ​യി ജോ​ണ്‍ തു​രു​ത്തി​ക്ക​ര, ബ​ക്ക​ന്‍ ജോ​സ​ഫ്, രാ​ജീ​വ് ന​ടു​വി​ലേ​മു​റി, പ്രേം​സ​ണ്‍ കാ​യം​കു​ളം, ഷ​ഹീ​ദ് ല​ല്ല, ഷോ​ബി​ന്‍ സ​ണ്ണി, അ​ല​ക്സ് മാ​ന​ന്ത​വാ​ടി, നി​ബു ജേ​ക്ക​ബ്, ശ​മു​വ​ല്‍ ചാ​ക്കോ, ബ​ത്താ​ര്‍ വൈ​ക്കം, ഷം​സു താ​മ​ര​ക്കു​ളം, ലി​പി​ന്‍ മു​ഴു​ക്കു​ന്ന്, വി​പി​ന്‍ മ​ങ്ങാ​ട്ട്, ജോ​ണ്‍ കോ​ട്ട​യം, സ​ണ്ണി മ​ണ​ര്‍​കാ​ട്ട്, രാ​ജേ​ഷ് ബാ​ബു, മ​ധു​കു​മാ​ര്‍, ഖ​ലീ​ല്‍, ഗി​രീ​ഷ് തൃ​പ്പൂ​ണി​ത്തു​റ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ആ​േ​ന്‍​റാ വാ​ഴ​പ്പ​ള്ളി ന​ന്ദി പ​റ​ഞ്ഞു.

നാവിക സേനയില്‍ സബ് ലഫ്റ്റനന്‍റായി മലയാളി വനിത

0

മട്ടാഞ്ചേരി : ദക്ഷിണ നാവിക ആസ്ഥാനത്ത് നാവികസേനയുടെ പദവികളും പുരസ്കാരങ്ങളും നല്‍കുന്ന ചടങ്ങില്‍ സബ് ലഫ്റ്റനന്‍റ്​ പദവി നേടി മലയാളക്കരക്ക്​ അഭിമാനമായി ക്രിഷ്മ. പാലക്കാട്, കടമ്ബഴി പുറത്ത് എ.കെ. രവികുമാര്‍-ഇന്ദ്രാണി ദമ്ബതികളുടെ മകളായ എസ്. ക്രിഷ്മ നാവിക സേനയുടെ എയര്‍ക്രാഫ്റ്റില്‍ ഫിക്സ് വിങ്ങിലാണ് പ്രവര്‍ത്തിക്കുന്നത്​. പാലക്കാടാണ് ജനിച്ചതെങ്കിലും സ്കൂള്‍ പഠനം മുതല്‍ ചെന്നൈയിലാണ്. 2018ലാണ് സേനയില്‍ ചേര്‍ന്നത്. അന്തര്‍ സര്‍വകലാശാല അത്​ലറ്റിക്​സില്‍ 100 മീറ്ററില്‍ സ്വര്‍ണം കരസ്ഥമാക്കിയ ക്രിഷ്മ ട്രിപ്ള്‍ ജംപിലും മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സേനയില്‍ ചേരണമെന്ന ആഗഹത്തോടെ അപേക്ഷ സമര്‍പ്പിച്ച ക്രിഷ്മക്ക് ആര്‍മി ലിസ്​റ്റില്‍ ഒന്നാമത് എത്തിയെങ്കിലും രണ്ടാമതായ നാവിക സേന തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. നേവിയില്‍ ചേര്‍ന്നാല്‍ കര, കടല്‍, വായു എന്നീ മൂന്ന് മേഖലയിലും പ്രവര്‍ത്തിക്കാനാകും എന്നതിനാലാണ് നാവികസേന തെരഞ്ഞെടുത്തതെന്ന് ക്രിഷ്മ ‘മാധ്യമ’ത്തോട് പറഞ്ഞു. വൈമാനിക മേഖലയോടാണ് കൂടുതല്‍ താല്‍പര്യമെന്നും ക്രിഷ്​മ പറഞ്ഞു. ബി.എസ്​സിക്ക് പഠിക്കുന്ന ശശിധര്‍ ഏക സഹോദരന്‍.

കൊവിഡ് വ്യാപനം ; എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഹോങ്കോങ്ങില്‍ താല്‍ക്കാലിക വിലക്ക്

0

ന്യൂഡല്‍ഹി : കൊവിഡ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഹോങ്കോങ് സര്‍ക്കാര്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. യാത്രക്കാരില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ മൂന്നുവരെയാണ് എയര്‍ഇന്ത്യ, കാതേ ഡ്രാഗണ്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ഹോങ്കോങ് ആരോഗ്യവകുപ്പിനെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സപ്തംബര്‍ 18ന് ക്വാലാലംപൂരിനും ഹോങ്കോങ്ങിനുമിടയില്‍ കാതേ ഡ്രാഗണ്‍ വിമാനത്തില്‍ സഞ്ചരിച്ച ഇന്ത്യയില്‍നിന്നുള്ള അഞ്ച് യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കാതേ പസഫിക് പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരായിരുന്നു ഇവര്‍.

ഒരുമാസത്തിനിടെ ഹോങ്കോങ്ങില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഹോങ്കോങ്ങില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. പുതുതായി റിപോര്‍ട്ട് ചെയ്ത 23 കേസുകളില്‍ മൂന്നിലൊന്നും ഇന്ത്യയില്‍നിന്ന് അടുത്തിടെ എത്തിയവരാണെന്ന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ റിപോര്‍ട്ട് ചെയ്യുന്നു. പ്രാദേശികമായി നാലുപേര്‍ക്ക് മാത്രമാണ് റിപോര്‍ട്ട് ചെയ്തത്. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂറെങ്കിലും മുമ്ബ് നടത്തിയ കൊവിഡ് പരിശോധനയുടെ ഫലം നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുമായി മാത്രമെ ഇന്ത്യക്കാരെ ഹോങ്കോങ്ങിലെത്താന്‍ അനുവദിക്കൂവെന്ന് ജൂലൈയില്‍ വ്യക്തമാക്കിയിരുന്നു. വന്ദേ ഭാരത് മിഷന്‍ ദൗത്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ആഗസ്തിലും ഹോങ്കോങ് വിലക്കേര്‍പ്പെടുത്തിയിരുന്നു

ചിക്കാഗോ മലയാളികൾക്ക് മനസ്സുനിറഞ്ഞ നന്ദിയോടെ ഡോ എം എസ് സുനിൽ ടീച്ചർ

0

ചിക്കാഗോ: കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകയായ ഡോ എം എസ് സുനിൽ ടീച്ചർ ചിക്കാഗോ മലയാളികൾക്ക് നന്ദി അറിയിച്ചു. പാവപെട്ട ഭവന രഹിതരായവർക്ക് ഭവനങ്ങൾ നിർമ്മിച്ച് കൊടുക്കുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഡോ എം എസ് സുനിലിന് പിന്തുണയുമായി ചിക്കാഗോയിലെ മലയാളി സമൂഹം വ്യക്തിപരമായും സംഘടനാ തലത്തിലും അണിനിരന്നപ്പോൾ 42 ഭവനരഹിതരുടെ തലചായ്ക്കാൻ ഒരിടം എന്ന സ്വപനം പൂവണിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് സുനിൽ ടീച്ചർ നന്ദി അറിയിച്ചത്. 2019 ലെ ഓണക്കലാത്ത് സ്കറിയകുട്ടി തോമസിന്റെയും ടോമി മെതിപ്പാറയുടെയും ആതിഥ്യത്തിൽ ചിക്കാഗോ സന്ദർശിച്ച ടീച്ചർക്ക്, പിന്തുണ നൽകിയവരിൽ വ്യക്തികളും സംഘടനകളും ഉണ്ട്. മലയാളി അസോസിയേഷൻ ഓഫ് റെസ്‌പിറ്റോറി കെയർ, ചിക്കാഗോ മലയാളി അസോസിയേഷൻ, ചിക്കാഗോ കലാക്ഷേത്ര, ചിക്കാഗോ സോഷ്യൽ ക്ലബ്ബ്, ഫ്രെണ്ട്സ് ആർ എസ്, ചിക്കാഗോ കെ സി എസ്, കെ സി എസ് വിമൻസ് ഫോറം, സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് ചർച്ച്, ചിക്കാഗോ കോസ്മോപോളിറ്റൻ ക്ലബ്ബ് തുടങ്ങി നിരവധി പ്രസ്ഥാനങ്ങളും വ്യക്തികളുമാണ് ഡോ സുനിലിന്റെ ആഹ്വാനം സ്വീകരിച്ച് ഈ ഭാവന നിർമ്മാണ യജ്ഞത്തിൽ പങ്കാളികളായത്. കേരളം പ്രളയ ദുരിതത്തിലൂടെ കടന്നു പോയപ്പോൾ, ഭവനരഹിതർക്ക് ആശ്വാസമായതിന്റെ ചാരിതാർഥ്യം പങ്കുവെയ്ക്കുന്ന ഡോ സുനിലിന്റെ നേതൃത്വത്തിൽ പണിയപ്പെട്ട ഭവനങ്ങളുടെ എണ്ണം ഇതോടെ 185 ആയി. ഇന്ത്യൻ പ്രസിഡന്റിന്റെ കൈയിൽ നിന്നും സ്ത്രീകൾക്കുള്ള പരമോന്നത ബഹുമതിയായ നാരീശക്തി പുരസ്‌കാരം അടക്കം സന്നദ്ധ സേവനത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള സുനിൽ ടീച്ചറുടെ ഈ ദൗത്യത്തിൽ പങ്കാളികളായ എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായി ടീച്ചറുടെ സന്ദർശനം ക്രമീകരിച്ച ശ്രീ സ്കറിയാകുട്ടി തോമസും ടോമി മെതിപ്പാറയും അറിയിച്ചു.

റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ

Latest News

കൊ​ല്ലം പ്ര​വാ​സി അ​സോ.​ ഓ​ണാ​ഘോ​ഷം

മ​നാ​മ : കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ബ​ഹ്‌​റൈ​ന്‍ ഓ​ണ്‍​ലൈ​ന്‍ ഓ​ണാ​ഘോ​ഷം പ്ര​വാ​സി ക​മീ​ഷ​ന്‍ അം​ഗം സു​ബൈ​ര്‍ ക​ണ്ണൂ​ര്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.കെ.​പി.​എ പ്ര​സി​ഡ​ന്‍​റ്​ നി​സാ​ര്‍ കൊ​ല്ലം ഓ​ണ​സ​ന്ദേ​ശം ന​ല്‍​കി. ഗാ​യ​ക​രാ​യ അ​ഭി​ജി​ത് കൊ​ല്ല​ത്തി​െന്‍റ​യും പ്ര​സീ​ത...

യു കെയില്‍ കുതിച്ചു പാഞ്ഞ് കോവിഡ് ; കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ബോറിസ് ജോണ്‍സണ്‍

കോവിഡ് വ്യാപനം വീണ്ടും ക്രമാതീതമായി ഉയരാന്‍ തുടങ്ങിയതോടെ ലോക്ക്ഡൗണില്‍ നേരത്തേ പ്രഖ്യാപിച്ച പല ഇളവുകളും എടുത്തുകളഞ്ഞേക്കുമെന്ന് സൂചന. ജോലിക്കാരെ വീടുകളില്‍ നിന്നും തൊഴിലിടങ്ങളിലേക്കെത്തിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നിര്‍ത്തുകയാണ്. അതുമാത്രമല്ല, പഴയ സ്റ്റേ അറ്റ്...

24 മണിക്കൂറില്‍ 75,083 പേര്‍ക്ക് കൊവിഡ് , മരണം 1,053 ; കഴിഞ്ഞ മൂന്ന് ദിവസവും രാജ്യത്തെ രോഗമുക്തി...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 75,083 പേര്‍ക്ക്. 1,053 പേര്‍ ഇന്നലെ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 55 ലക്ഷം (55,62,664) കടന്നു....

അബുദാബി ബ്ലഡ് ബാങ്കില്‍ ചരിത്രം കുറിച്ച്‌ ടീം BD4U

അബുദാബി : അബുദാബിയില്‍ ടീം BD4U ന്റെ മാതൃകാപരമായ രക്തദാന ക്യാമ്ബ് പ്രശംസ പിടിച്ചുപറ്റി. എല്ലാവിധ കോവിഡ് പ്രോട്ടോകോളുകളും പാലിച്ചുകൊണ്ടാണ് ക്യാമ്ബ് നടത്തിയത്. രക്തദാനത്തിന് 412 ദാതാക്കളെ എത്തിച്ചാണ് ടീം BD4U അബുദാബിയില്‍...

ഓക്‌സിജന്‍ ബോട്ടിലിന്റെ സഹായമില്ലാതെ എവറസ്റ്റ് 10 തവണ കീഴടക്കിയ ആങ് റിത ഷെര്‍പ അന്തരിച്ചു

കാഠ്മണ്ഡു : ലോകത്തിലെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കൊടുമുടി 10 തവണ കീഴടക്കിയ നേപ്പാളി പര്‍വതാരോഹകന്‍ ആങ് റിത ഷെര്‍പ അന്തരിച്ചു. 10 തവണയും ഓക്‌സിജന്‍ ബോട്ടില്‍ ഉപയോഗിക്കാതെയായിരുന്നു ആങ് റിത ഷെര്‍പ...