Home Blog

ചിക്കാഗോ : തോട്ടുങ്കൽ മാത്യു ജോസഫ്

0

ചിക്കാഗോ : തൊടുപുഴ ചുങ്കം തോട്ടുങ്കൽ മാത്യു ജോസഫ് (77) ചിക്കാഗോയിൽ നിര്യാതനായി .സംസ്കാര  ശുശ്രുഷകൾ  ചൊവ്വാഴ്ച രാവിലെ 9 മണിക്ക്   ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ . മേഴ്സി കരിംകുന്നം കറുത്തേടത്ത് കുടുംബാംഗമാണ് .

ലി​വ ഈ​ത്ത​പ്പ​ഴോ​ത്സ​വം ജൂ​ലൈ 17 മു​ത​ൽ

0

അ​ബൂ​ദ​ബി : കോ​വി​ഡി​ൽ നി​ന്ന്​ മോ​ചി​ത​രാ​യി ഉ​ത്സ​വ കാ​ല​ത്തേ​ക്ക്​ കാ​ലെ​ടു
ത്തു​വെ​ക്കു​ന്ന യു.​എ.​ഇ​യി​ൽ ഇൗ​ത്ത​പ്പ​ഴ മ​ഹോ​ത്സ​വം ന​ട​ത്തു​ന്നു. 16-ാമ​ത്
ലി​വ ഈ​ത്ത​പ്പ​ഴോ​ത്സ​വം ജൂ​ലൈ 17 മു​ത​ൽ 23 വ​രെ പ​ശ്ചി​മ അ​ബൂ​ദ​ബി​യി
ലെ ലി​വ​യി​ൽ ന​ട​ക്കു​മെ​ന്ന് എ​മി​റേ​റ്റ് മീ​ഡി​യ ഓ​ഫി​സ് അ​റി​യി​ച്ചു. അ​ബൂ​ദ
ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ
റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​​െൻറ നി​ർ​ദേ​ശാ​നു​സ
ര​ണ​മാ​ണ് കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ലി​വ ഈ​ത്ത​പ്പ​ഴോ​ത്സ​വം ന​ട
ക്കു​ന്ന​ത്.

മൊ​ത്തം 80ല​ക്ഷം ദി​ർ​ഹ​മി​​െൻറ സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നി
ക്കു​ക. നാ​ല് പു​തി​യ അ​വാ​ർ​ഡു​ക​ളു​മാ​യി ന​ട​ക്കു​ന്ന ഫെ​സ്​​റ്റി​വ​ൽ യു.​എ.​ഇ
ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മ​ൻ​സൂ​ർ
ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​​െൻറ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ക്കു​ക. ഇ​മ
റാ​ത്തി​ക​ളു​ടെ പൈ​തൃ​ക സം​സ്‌​കാ​ര​ങ്ങ​ളെ​യും പ്രാ​ദേ​ശി​ക കാ​ർ​ഷി​ക മേ​ഖ​ല
യെ​യും പി​ന്തു​ണ​ക്കു​ന്ന ഫെ​സ്​​റ്റി​വ​ലി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ പ്ര​വേ​ശ​ന നി​യ​ന്ത്ര​
ണ​മു​ണ്ട്. ക​ർ​ഷ​ക​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മാ​ത്ര​മാ​ണ് ഈ​ത്ത​പ്പ​ഴോ​ത്സ​വ ന​
ഗ​രി​യി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. എ​ന്നാ​ൽ, ഇ​വ​രെ​യെ​ല്ലാം പ്ര​ത്യേ​കം
കോ​വി​ഡ്- പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കും. സാ​മൂ​ഹി​ക അ​ക​ല​വും മ​റ്റു കോ
വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ് ഈ​ത്ത​പ്പ​ഴ വി​ള​ക​ളു​ടെ സൗ​ന്ദ​
ര്യ മ​ത്സ​ര​ങ്ങ​ളും മ​റ്റും സ​ജ്ജ​മാ​ക്കു​ക​യെ​ന്നും സം​ഘാ​ട​ക​ർ വെ​ളി​പ്പെ​ടു
ത്തി.

ഇ​മ​റാ​ത്തി പാ​ര​മ്പ​ര്യ​ത്ത​നി​മ വി​ളം​ബ​രം ചെ​യ്യു​ന്ന ഉ​ത്സ​വ​ത്തി​ൽ ഒ​ട്ടേ​റെ
പൈ​തൃ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, ലേ​ലം എ​ന്നി​വ ഇ​ത്ത​വ​ണ
യും ന​ട​ക്കും. കൃ​ഷി​ക്കാ​ർ​ക്ക് അ​വ​രു​ടെ കാ​ർ​ഷി​ക വി​ള​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന
തി​നും സ​മ്മാ​നം നേ​ടു​ന്ന​തി​നു​മു​ള്ള പ്ര​ധാ​ന വേ​ദി​യാ​ണി​ത്. ഈ​ന്ത​പ്പ​ന​ക​ളു​
ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും അ​റി​യാ​നു​ള്ള
അ​വ​സ​ര​മാ​ണ് വ​ർ​ഷ​ന്തോ​റും പ​തി​നാ​യി​ര​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന ലി​വ ഈ​
ത്ത​പ്പ​ഴോ​ത്സ​വം.

ദുബായ് ഫ്രെയിം , ഖുറാനിക് പാര്‍ക്ക് പ്രവര്‍ത്തനസമയത്തില്‍ മാറ്റം

0

ദുബായ് ഫ്രെയിം, ഖുറാനിക് പാര്‍ക്ക് പ്രവര്‍ത്തനസമയത്തില്‍ മാറ്റം.ഖുറാനിക് പാര്‍ക്കില്‍ ശനിമുതല്‍ വ്യാഴംവരെ രാവിലെ എട്ട് മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിമുതല്‍ രാത്രി 10 വരെയുമായിരിക്കും പ്രവര്‍ത്തനമെന്ന് മുനിസിപ്പാലിറ്റി ട്വീറ്റ് ചെയ്തു. പാര്‍ക്കിലെ ഗ്ലാസ് ഹൗസ്, കേവ് ഓഫ് മിറാക്കിള്‍സ് എന്നിവ എല്ലാദിവസവും വൈകീട്ട് മൂന്ന് മുതല്‍ രാത്രി ഒമ്ബതുവരെ തുറന്നിരിക്കും. പാര്‍ക്കിലേക്ക് പ്രവേശനം സൗജന്യമാണ്. ദുബായ് ഫ്രെയിം ശനിമുതല്‍ വെള്ളിവരെ രാവിലെ ഒമ്ബതുമുതല്‍ രാത്രി ഒമ്ബതുവരെ തുറന്നിരിക്കും. മൂന്ന് വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. മൂന്ന് മുതല്‍ 12 വരെയുള്ളവര്‍ക്ക് 20 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. നിശ്ചയദാര്‍ഢ്യക്കാരുടെ കൂടെയുള്ള രണ്ട് പേര്‍ക്ക് സൗജന്യമായി പ്രവേശിക്കാം.

രാജ്യത്ത് ആറുലക്ഷം കൊവിഡ് ബാധിതര്‍ ; 24 മണിക്കൂറിനിടെ 507 മരണം , പരിശോധന കൂട്ടാന്‍ നിര്‍ദേശം

0

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറുലക്ഷം കടന്നു. ഇതുവരെ 6,00,032 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ നാലുലക്ഷവും ജൂണ്‍ മാസത്തില്‍ കൊവിഡ് ബാധിതരായവരാണ്. വൈറസ് വ്യാപനം അതിവേഗം കുതിച്ചുയരുന്നതിന്റെ ഞെട്ടിക്കുന്ന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 507 പുതിയ മരണങ്ങളാണ് രാജ്യത്തുണ്ടായത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ റെക്കോര്‍ഡ് കണക്കാണിത്. ഒരുദിവസത്തിനിടെ 18,522 പുതിയ കേസുകളും രാജ്യത്തുണ്ടായി. ആകെ 17,400 പേരാണ് ഇതുവരെ മരണപ്പെട്ടത്. 2,20,114 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ആകെ 3,47,978 പേരുടെ രോഗം ഭേദമായി. മഹാരാഷ്ട്ര, ന്യൂഡല്‍ഹി, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് കാണിക്കുന്നത്. മഹാരാഷ്ട്രയില്‍ 5,537 ഉം തമിഴ്‌നാട്ടില്‍ 3,882 ഉം ഡല്‍ഹിയില്‍ 2,442 ഉം പുതിയ കൊവിഡ് കേസുകള്‍ 24 മണിക്കൂറിനിടെ റിപോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് കൊവിഡ് വ്യാപനം അതിവേഗം നടക്കുന്നത്. 1,74,761 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ വൈറസ് സ്ഥിരീകരിച്ചത്. 75,995 പേര്‍ ചികില്‍സയില്‍ കഴിയുമ്ബോള്‍ 90,991 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 7,855 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടത്. തൊട്ടുപിന്നിലുള്ള തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം 90,167 ആയി ഉയര്‍ന്നു. ഇവിടെ 1,201 പേര്‍ മരണപ്പെട്ടപ്പോള്‍ 50,074 പേരുടെ രോഗം ഭേദമായി.

38,892 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഡല്‍ഹിയില്‍ ആകെയുള്ള 87,360 കൊവിഡ് രോഗികളില്‍ 26,270 പേര്‍ ചികില്‍സയിലാണ്. മരണസംഖ്യ 2,803 ആയി ഉയര്‍ന്നു. ജൂണ്‍ 23ന് രാജ്യതലസ്ഥാനത്ത് 3,947 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 61 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തതായി ഡല്‍ഹി ആരോഗ്യവകുപ്പ് അറിയിച്ചു. കര്‍ണാടകത്തില്‍ പ്രതിദിന കണക്കിലെ ഏറ്റവും വലിയ വര്‍ധനയാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 1272 പേര്‍ക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ പരിശോധനകള്‍ അടിയന്തരമായി വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐസിഎംആറും നിര്‍ദേശം നല്‍കി. പരിശോധനയ്ക്ക് കുറിപ്പടി നല്‍കാന്‍ സ്വകാര്യഡോക്ടര്‍മാരെയും അനുവദിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്കൊപ്പം ദ്രുത ആന്റിജെന്‍ പരിശോധനകളും ഉപയോഗപ്പെടുത്തണമെന്നാണ് നിര്‍ദേശം. കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ട് ഇന്ന് നൂറുദിവസം പൂര്‍ത്തിയാവുകയാണ്. മാര്‍ച്ച്‌ 25നാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ദുരന്തനിവാരണനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ഗനിര്‍ദേശം രാജ്യത്ത് തുടരുകയാണ്.

ആശങ്കയില്‍ ഗള്‍ഫ് ; ഗള്‍ഫില്‍ ഏഴായിരത്തിലേറെ പുതിയ കോവിഡ് വൈറസ് കേസുകള്‍

0
FILE - In this Feb. 27, 2020, file photo, a worker wears a face mask to spray disinfectant as a precaution against the coronavirus at a shopping street in Seoul, South Korea. As the coronavirus spreads around the world, International health authorities are hoping countries can learn a few lessons from China, namely, that quarantines can be effective and acting fast is crucial. On the other hand, the question before the world is to what extent it can and wants to replicate China’s draconian methods. (AP Photo/Ahn Young-joon, File)

ഗള്‍ഫില്‍ കൊറോണ ബാധിച്ച്‌ ഇന്നലെ 70 പേര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ ഗള്‍ഫില്‍ കോവിഡ് മരിച്ചവരുടെ എണ്ണം 2764 ആയി. ഏഴായിരത്തിലേറെ പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. സൗദിയില്‍ 49 ആണ് മരണം. ഒമാനില്‍ ഒമ്ബതും ബഹ്റൈനില്‍ അഞ്ചും കുവൈത്തില്‍ നാലും ഖത്തറില്‍ രണ്ടും യു.എ.ഇയില്‍ ഒന്നുമാണ് പുതിയ മരണങ്ങള്‍. ഗള്‍ഫിലെ പുതിയ കോവിഡ് കേസുകളില്‍ പകുതിയും സൗദിയിലാണ്- 3402. ഒമാനില്‍ പുതുതായി സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 1124 ആണ്.

കോ​മെ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് സ്റ്റേ​ഡി​യം കോ​വി​ഡ് ആശുപത്രിയാക്കി ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍

0

ന്യൂ​ഡ​ല്‍​ഹി: കോ​മെ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് സ്റ്റേ​ഡി​യം കോ​വി​ഡ് ആശുപത്രിയാക്കി ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍. സ്റ്റേ​ഡി​യ​ത്തി​ല്‍ 600 കി​ട​ക്ക​ക​ളു​ള്ള കോ​വി​ഡ് കെ​യ​ര്‍‌ സെ​ന്‍റ​റാ​ണ് ഒരുക്കിയിരിക്കുന്നത്. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യും സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വിലയിരുത്തി. ഈ ​കേ​ന്ദ്ര​ത്തി​ല്‍ 600 കി​ട​ക്ക​ക​ളാ​ണ് ഒരുക്കുന്നത്. അ​തി​ല്‍ 200 എ​ണ്ണം ഇ​തി​ന​കം ത​ന്നെ ത​യാ​റാ​യി ക​ഴി​ഞ്ഞ​താ​യി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ അ​റി​യി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ഇവിടെ പ്ര​വ​ര്‍​ത്ത​നം തുടങ്ങും. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് താ​മ​സ​സൗ​ക​ര്യ​വും ഇ​വി​ടെ ക്ര​മീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അറിയിച്ചു. 80 ഡോ​ക്ട​ര്‍​മാ​രെ​യും 150 ന​ഴ്സു​മാ​രെ​യു​മാ​ണ് ഇ​വി​ടെ നി​യ​മി​ക്കു​ന്ന​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ രോ​ഗി​ക​ളെ ഇ​വി​ടേ​ക്ക് എ​ത്തി​ക്കി​ല്ല. ഇ​വ​ര്‍​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ ത​ന്നെ ചി​കി​ത്സ​യൊ​രു​ക്കും.

സീറോമലബാര്‍സഭ ഇന്‍റര്‍നെറ്റ് മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി ഫാ. സെബി കൊളങ്ങരയും മീഡിയാ കമ്മീഷന്‍ പുതിയ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളിയും നിയമിതരായി

0

കാക്കനാട് : സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ പുതിയ നിയമനങ്ങള്‍ നടത്തി. സീറോ മലബാര്‍ സഭ ഇന്റര്‍നെറ്റ് മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി ഇരിങ്ങാലക്കുട രൂപതാ അംഗം ആയ ഫാദര്‍ സെബി കൊളങ്ങരയും മീഡിയ കമ്മീഷന്‍ സെക്രട്ടറിയായി ഫാദര്‍ അലക്സ് ഓണം പള്ളിയും നിയമിതരായി. സീറോ മലബാര്‍ സഭയുടെ ഇന്റര്‍നെറ്റ് മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്ന ഫാദര്‍ ജോബി മാപ്രകാവിലും മീഡിയ കമ്മീഷന്‍ സെക്രട്ടറി ആയിരുന്നു ഫാദര്‍ ആന്‍റണി തലച്ചെല്ലൂരും കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പുതിയ നിയമനങ്ങള്‍ നടന്നത്. സീറോ മലബാര്‍ സഭയുടെ ഇന്റര്‍നെറ്റ് മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ ഇരിക്കുന്ന ഫാദര്‍ സെബി കൊളങ്ങര ഇരിങ്ങാലക്കുട രൂപതയിലെ പരീകാട്ടുകര സെന്‍റ് മേരിസ് ഇടവക അംഗമാണ്. ഇരിങ്ങാലക്കുട രൂപതയുടെ വൈസ് ചാന്‍സിലറായും മീഡിയ സെന്‍ററായ ദര്‍ശന്‍ മീഡിയയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മാസമായി വെണ്ണൂര്‍ സെന്‍റ് മേരിസ് ഇടവകയില്‍ വികാരിയായി പ്രവര്‍ത്തിച്ചു വരുമ്ബോഴാണ് സീറോ മലബാര്‍ സഭയുടെ ഇന്റര്‍നെറ്റ് മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി പുതിയ നിയമനം ലഭിച്ചത്.

സീറോ മലബാര്‍ സഭയുടെ മീഡിയ കമ്മീഷന്‍ സെക്രട്ടറിയായി നിയമിതനായ ഇരിക്കുന്ന ഫാദര്‍ അലക്സ് ഓണംപള്ളി മാനന്തവാടി രൂപതയിലെ ബോസ് പാറ ജോസഫ്സ് ഇടവകാംഗമാണ്. കല്യാണ്‍ രൂപതയിലെ സേവനത്തിനുശേഷം കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ നേതൃത്വം നല്‍കുന്ന ഡല്‍ഹിയിലെ നിസ്കോര്‍ട്ട് മീഡിയ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് . മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം ഗവേഷണവും നടത്തിവരുന്നു കഴിഞ്ഞ ഒരു വര്‍ഷമായി വലിയകൊല്ലി ഇന്‍ഫന്‍റ് ജീസസ് ഇടവകയിലെ വികാരിയായി പ്രവര്‍ത്തിച്ചു വരുമ്ബോഴാണ് മീഡിയ കമ്മീഷന്‍ സെക്രട്ടറിയായി നിയമിതനായിരിക്കുന്നത്. കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന ചടങ്ങില്‍ സ്ഥലം മാറിപ്പോകുന്ന വൈദികര്‍ക്ക് യാത്രയയപ്പ് നല്‍കി .കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഇന്റര്‍നെറ്റ് മിഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പൊരുന്നേടം, വൈസ് ചെയര്‍മാന്‍ മാര്‍ ജോസഫ് പാണ്ടാരശ്ശേരിയിലി‍, മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംപ്ലാനി ,കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയ പുരയ്ക്കല്‍, സഭാ കാര്യാലയത്തില്‍ സേവനം ചെയ്യുന്ന വൈദികര്‍ ,സമര്‍പ്പിതര്‍, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു .

കഴിഞ്ഞ ആറു വര്‍ഷക്കാലമായി സീറോ മലബാര്‍ സഭയുടെ ഇന്റര്‍നെറ്റ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഫാദര്‍ ജോബി മാപ്രകാവില്‍ സഭയിലെ വിവിധ രൂപതകളുടേയും ഇടവകകളുടേയും വെബ്സൈറ്റുകള്‍ രൂപപ്പെടുത്തുന്നതിലും മൊബൈല്‍ അപ്ലിക്കേഷന്‍ തയ്യാറാക്കുന്നതിലും സീറോ മലബാര്‍ സഭ മാട്രിമോണിയല്‍ വെബ്സൈറ്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിനും ശ്രദ്ധ പതിപ്പിച്ചു. എം എസ് റ്റി സഭയുടെ മൈനര്‍ സെമിനാരിയില്‍ അധ്യാപകനായിട്ടാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം. 2019 രൂപപ്പെട്ട മീഡിയ കമ്മീഷന്റെ പ്രഥമ സെക്രട്ടറിയായി ഒരു വര്‍ഷം സേവനം ചെയ്ത ഫാദര്‍ ആന്റണി തലച്ചെല്ലൂര്‍ സഭാ നിയമത്തില്‍ ഉപരിപഠനം നടത്തുന്നതിനായിട്ടാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്.

കല കുവൈറ്റിന്റെ അഞ്ചാമത്തെ ചാര്‍ട്ടേഡ് വിമാനം ജൂലൈ 10ന്

0

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ചാര്‍ട്ട്‌ ചെയ്യുന്ന അഞ്ചാമത്തെ വിമാനം ജൂലൈ 10ന് കണ്ണൂരിലേക്ക് . ടിക്കറ്റ് നിരക്കായി ഇക്കോണമി ക്ലാസിനു 99 ദിനാറാണു ഈടാക്കുന്നത്. എല്ലാ യാത്രക്കാര്‍ക്കും കല കുവൈറ്റ് സൗജന്യമായി പിപിഇ കിറ്റ് നല്‍കും. യാത്ര ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ www.kalakuwait.com എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു രജിസ്‌ട്രേഷന്‍ നടപടികള്‍ ഉറപ്പുവരുത്തുക.

കോ​വി​ഡ് ; കാ​ന​ഡ-അ​മേ​രി​ക്ക അ​തി​ര്‍​ത്തി തു​റ​ക്കു​ന്ന​ത് വൈ​കി​യേ​ക്കും

0
Cars line up to cross into the US at the US/Canada border on February 25, 2017, in Saint-Bernard-de-Lacolle, Quebec. The Royal Canadian Mounted Police said there has been a significant increase over the past few months in the number of people illegally crossing the border, mostly in Quebec, Manitoba and British Columbia. / AFP PHOTO / Don EMMERT (Photo credit should read DON EMMERT/AFP via Getty Images)

ഒ​ട്ടാ​വ : കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാ​ന​ഡ-അ​മേ​രി​ക്ക അ​തി​ര്‍​ത്തി തു​റ​ക്കു​ന്ന​ത് വൈ​കി​യേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട് . അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ന്‍​തോ​തി​ല്‍ വര്‍ധിക്കുന്നതാണ് ഇ​തി​നു കാ​ര​ണ​മാ​യി വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​ന്‍റെ തു​ട​ക്ക സ​മ​യ​ത്ത്, മാ​ര്‍​ച്ച്‌ മാ​സ​ത്തി​ലാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ളും മ​റ്റും ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഇ​രു രാ​ജ്യ​ള്‍​ക്കു​മി​ട​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഈ ​വ​ര്‍​ഷം ഇ​നി നീ​ക്കേ​ണ്ട​തേ​യി​ല്ലെ​ന്ന് ടൊ​റ​ന്‍റോ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ​ഗ്ധ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട് . വാ​ക്സി​ന്‍ ക​ണ്ടു​പി​ടി​ക്കു​ന്ന​തു​വ​രെ​യോ ജ​ന​ങ്ങ​ള്‍ സ്വാ​ഭാ​വി​ക​മാ​യി പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ക്കു​ന്ന​തു​വ​രെ​യോ ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രേ​ണ്ടി വ​രു​മെ​ന്നാ​ണ് വി​ദ​ഗ്ധാ​ഭി​പ്രാ​യം .

കൈനടി:ചെറുകര വെരുവിശ്ശേരി ഏലിയാമ്മ ചാക്കോ | Live Funeral Telecast Available on KVTV MAIN CHANNEL.

0

കൈനടി:ചെറുകര വെരുവിശ്ശേരി പരേതനായ സ്കറിയ ചാക്കോയുടെ ഭാര്യ ഏലിയാമ്മ(83)വയസ്സ് നിര്യാതയായി. ശവസംസ്‌കാരം സംസ്‌കാരം വ്യാഴാഴ്ച(02.07.2020)
രാവിലെ 11 മണിക്ക് കൈനടി വ്യാകുലമാതാ ദേവാലയ സെമിത്തേരിയിൽ. പരേത വടക്കേക്കര മുല്ലശ്ശേരി കുടുംബാംഗമാണ്. മക്കൾ: ജൈനമ്മ, അലക്സ്‌ ജേക്കബ്, സെബാസ്റ്റ്യൻ ജേക്കബ് (ഓസ്ട്രേലിയ), സിസ്റ്റർ സോഫി ജേക്കബ്(CHF. സെന്റ് തോമസ് കോൺവെന്റ് ഒലവക്കോട്), നാൻസി, സാലിമ്മ, മിനി (പഞ്ചാബ്), സിമി(U.K). മരുമക്കൾ: പരേതനായ ജോയിച്ചൻ (മറ്റത്തിൽ വടക്കേക്കര), എൽസമ്മ(കളത്തിപ്പറമ്പിൽ തുരുത്തി), സാലി സെബാസ്റ്റ്യൻ (ഓസ്ട്രേലിയ, പാറയിൽ ഏറ്റുമാനൂർ), സണ്ണിച്ചൻ (പരുവൻമൂട്ടിൽ vazhappally), ജോണി (പുളിനില്കുംനിരപ്പേൽ അതിരമ്പുഴ ), Dr ഹാരി (പഞ്ചാബ്), ഷൈമോൻ (U.K,തോട്ടുങ്കൽ പാറമ്പുഴ)

ഇന്ത്യന്‍ ആപ്പുകള്‍ക്കും ടി വി ചാനലുകള്‍ക്കും ചൈനയില്‍ നിരോധനം

0

ബീജിംഗ് : പ്രശസ്തമായ പല ചൈനീസ് ആപ്പുകളും നിരോധിച്ച ഇന്ത്യക്കെതിരെ അതേ രൂപത്തില്‍ പ്രതികരിച്ച്‌ ചൈനയും. ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. പ്രത്യേക വി പി എന്‍ സെര്‍വര്‍ ഉപയോഗിച്ച്‌ മാത്രമാണ് ചൈനയില്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകളും ചാനലുകളും ലഭ്യമായിരുന്നത്. എന്നാല്‍ രണ്ട് ദിവസമായി ഐഫോണുകളിലും ഡെസ്‌ക് ടോപ്പുകളിലും എക്‌സ്പ്രസ് വി പി എന്‍ പ്രവര്‍ത്തനക്ഷമമല്ലെന്നാണ് റിപ്പോര്‍ട്ട്. ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസം മുമ്ബാണ് ഇന്ത്യ, ചൈന നിര്‍മിച്ച 59 ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. ഇതിനെതിരെ കടുത്ത പ്രതിഷേധം ചൈന രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വ്യാപര കരാറുകളുടെ ലംഘനമാണ് ഇന്ത്യ നടത്തിയതെന്നും ഇവര്‍ കുറ്റപ്പെടുത്തിയിരുന്നു.

Latest News

ലി​വ ഈ​ത്ത​പ്പ​ഴോ​ത്സ​വം ജൂ​ലൈ 17 മു​ത​ൽ

0
അ​ബൂ​ദ​ബി : കോ​വി​ഡി​ൽ നി​ന്ന്​ മോ​ചി​ത​രാ​യി ഉ​ത്സ​വ കാ​ല​ത്തേ​ക്ക്​ കാ​ലെ​ടു ത്തു​വെ​ക്കു​ന്ന യു.​എ.​ഇ​യി​ൽ ഇൗ​ത്ത​പ്പ​ഴ മ​ഹോ​ത്സ​വം ന​ട​ത്തു​ന്നു. 16-ാമ​ത് ലി​വ ഈ​ത്ത​പ്പ​ഴോ​ത്സ​വം ജൂ​ലൈ 17 മു​ത​ൽ 23 വ​രെ പ​ശ്ചി​മ അ​ബൂ​ദ​ബി​യി ലെ ലി​വ​യി​ൽ ന​ട​ക്കു​മെ​ന്ന് എ​മി​റേ​റ്റ്...

ദുബായ് ഫ്രെയിം , ഖുറാനിക് പാര്‍ക്ക് പ്രവര്‍ത്തനസമയത്തില്‍ മാറ്റം

0
ദുബായ് ഫ്രെയിം, ഖുറാനിക് പാര്‍ക്ക് പ്രവര്‍ത്തനസമയത്തില്‍ മാറ്റം.ഖുറാനിക് പാര്‍ക്കില്‍ ശനിമുതല്‍ വ്യാഴംവരെ രാവിലെ എട്ട് മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിമുതല്‍ രാത്രി 10 വരെയുമായിരിക്കും പ്രവര്‍ത്തനമെന്ന് മുനിസിപ്പാലിറ്റി...

രാജ്യത്ത് ആറുലക്ഷം കൊവിഡ് ബാധിതര്‍ ; 24 മണിക്കൂറിനിടെ 507 മരണം , പരിശോധന കൂട്ടാന്‍ നിര്‍ദേശം

0
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറുലക്ഷം കടന്നു. ഇതുവരെ 6,00,032 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ നാലുലക്ഷവും ജൂണ്‍ മാസത്തില്‍ കൊവിഡ് ബാധിതരായവരാണ്. വൈറസ് വ്യാപനം അതിവേഗം കുതിച്ചുയരുന്നതിന്റെ ഞെട്ടിക്കുന്ന...

ആശങ്കയില്‍ ഗള്‍ഫ് ; ഗള്‍ഫില്‍ ഏഴായിരത്തിലേറെ പുതിയ കോവിഡ് വൈറസ് കേസുകള്‍

0
ഗള്‍ഫില്‍ കൊറോണ ബാധിച്ച്‌ ഇന്നലെ 70 പേര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ ഗള്‍ഫില്‍ കോവിഡ് മരിച്ചവരുടെ എണ്ണം 2764 ആയി. ഏഴായിരത്തിലേറെ പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. സൗദിയില്‍ 49 ആണ് മരണം....

കോ​മെ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് സ്റ്റേ​ഡി​യം കോ​വി​ഡ് ആശുപത്രിയാക്കി ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍

0
ന്യൂ​ഡ​ല്‍​ഹി: കോ​മെ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് സ്റ്റേ​ഡി​യം കോ​വി​ഡ് ആശുപത്രിയാക്കി ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍. സ്റ്റേ​ഡി​യ​ത്തി​ല്‍ 600 കി​ട​ക്ക​ക​ളു​ള്ള കോ​വി​ഡ് കെ​യ​ര്‍‌ സെ​ന്‍റ​റാ​ണ് ഒരുക്കിയിരിക്കുന്നത്. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യും സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വിലയിരുത്തി....