Home Blog

ചിക്കാഗോ : തോട്ടുങ്കൽ മാത്യു ജോസഫ്

0

ചിക്കാഗോ : തൊടുപുഴ ചുങ്കം തോട്ടുങ്കൽ മാത്യു ജോസഫ് (77) ചിക്കാഗോയിൽ നിര്യാതനായി .സംസ്കാര  ശുശ്രുഷകൾ  ചൊവ്വാഴ്ച രാവിലെ 9 മണിക്ക്   ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ . മേഴ്സി കരിംകുന്നം കറുത്തേടത്ത് കുടുംബാംഗമാണ് .

സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കോവിഡ്

0

കേരളത്തില്‍ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. ഇന്ന് 1564 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. 766 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് 1380 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98 കേസുകളും ഉള്‍പ്പെടുന്നു. വിദേശത്തുനിന്ന് 60 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 100 പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് 3 മരണം കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ആഗസ്റ്റ് 7ന് മരണമടഞ്ഞ തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന്‍ (55), ആഗസ്റ്റ് 8ന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന്‍ (80), ആഗസ്റ്റ് 10ന് മരണമടഞ്ഞ മലപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു.

വന്ദേഭാരത് മിഷന്‍: സൗദിയില്‍നിന്നും 13 പുതിയ സര്‍വിസുകള്‍ കൂടി

0

ജിദ്ദ: വന്ദേഭാരത് മിഷന്‍ അഞ്ചാം ഘട്ടത്തിലെ രണ്ടാം ഷെഡ്യൂളില്‍ സൗദി അറേബ്യയില്‍ നിന്നും 13 സര്‍വിസുകള്‍ കൂടി നിലവില്‍ വന്നു. ആഗസ്റ്റ് 16 മുതല്‍ 24 വരെ ഒമ്ബത് ദിവസത്തെ ഷെഡ്യൂള്‍ ആണ് ഇന്ത്യന്‍ എംബസി പുറത്തുവിട്ടിരിക്കുന്നത്. എട്ടെണ്ണം എയര്‍ ഇന്ത്യയും അഞ്ചെണ്ണം ഇന്‍ഡിഗോയുമായിരിക്കും സര്‍വിസുകള്‍ നടത്തുക.പുതിയ ഷെഡ്യൂളില്‍ ജിദ്ദയില്‍ നിന്നും വിമാനങ്ങളില്ല. കേരളത്തിലേക്ക് ദമ്മാമില്‍ നിന്നും അഞ്ച് സര്‍വിസുകള്‍ മാത്രമാണുള്ളത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും കണ്ണൂരിലേക്ക് ഒരു സര്‍വിസും. പുതിയ ഷെഡ്യൂള്‍ അനുസരിച്ച്‌ കോഴിക്കോട്ടേക്ക് സര്‍വിസുകള്‍ ഒന്നും തന്നെയില്ല. കൊച്ചി, തിരുവനന്തപുരം റൂട്ടുകളില്‍ എയര്‍ ഇന്ത്യയും കണ്ണൂരിലേക്ക് ഇന്‍ഡിഗോയുമാണ് സര്‍വിസുകള്‍ നടത്തുക.എയര്‍ ഇന്ത്യക്ക് എല്ലാ സര്‍വീസ് ഫീയുമുള്‍പ്പെടെ എക്കണോമി ക്‌ളാസില്‍ 1060 റിയാലും ബിസിനസ് ക്‌ളാസില്‍ 2010 റിയാലുമാണ് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍. ദമ്മാം-കണ്ണൂര്‍ ഇന്‍ഡിഗോ സര്‍വീസിന് 1030 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ദമ്മാമില്‍ നിന്നും മുംബൈ, റിയാദില്‍ നിന്നും മുംബൈ, ഹൈദരാബാദ്, ചെന്നൈ, വിശാഖപട്ടണം, ബാംഗ്ളൂര്‍ എന്നിവിടങ്ങളിലേക്കാണ് മറ്റു സര്‍വിസുകള്‍.

ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അതാത് വിമാനക്കമ്ബനികളുടെ ഓഫീസില്‍ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകള്‍ വാങ്ങാവുന്നതാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. എന്നാല്‍ യാത്രക്കാര്‍ ഇന്ത്യന്‍ എംബസി വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ആദ്യം വരുന്നവര്‍ക്ക് ആദ്യ മുന്‍ഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വില്‍പ്പന.

സ്‌കൂള്‍ തുറക്കാന്‍ രണ്ടാഴ്ച ; അമേരിക്കയില്‍ 97,000 കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവായി.

0

ന്യൂയോര്‍ക്ക്:സ്‌കൂള്‍ തുറക്കാന്‍ രണ്ടാഴ്ച ശേഷിക്കെ അമേരിക്കയില്‍ 97,000 കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവായി. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്കും ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍സ് അസോസിയേഷനുമാണ് ഇക്കാര്യം അറിയിച്ചത്. ജൂലായി 16നും 30നും ഇടയില്‍ കുട്ടികളിലെ രോഗവ്യാപനം 40 ശതമാനം വര്‍ദ്ധിച്ചെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മൊത്തത്തിലുള്ള രോഗികളുടെ എണ്ണം പരിശോധിച്ചാല്‍ 8.8 ശതമാനം പേരെ കുട്ടികളുള്ളൂ. കോവിഡ് വ്യാപനം ആരംഭിച്ചത് മുതല്‍ ഇതുവരെ 3,38,000 കുട്ടികള്‍ക്ക് കോവിഡ് പിടിച്ചു. 0.6 ശതമാനം മുതല്‍ 3.7 ശതമാനം കുട്ടികള്‍ ആശുപത്രികളില്‍ ചികിത്സതേടി. മരണ നിരക്ക് പൂജ്യം മുതല്‍ 0.8 ശതമാനം വരെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കോവിഡ് പോസിറ്റീവായ കുട്ടികള്‍ക്ക് മറ്റ് അസുഖങ്ങള്‍ അപൂര്‍വമായേ പിടിപെട്ടിട്ടുള്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് സംബന്ധിച്ച പരിശോധനകള്‍, ആശുപത്രി ചികിത്സാ വിവരങ്ങള്‍, പ്രായം അനുസരിച്ചുള്ള മരണനിരക്ക് എന്നീ വിവരങ്ങള്‍ കൃത്യമായി ഇനിയും കൈമാറണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലേ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനും വിവരങ്ങള്‍ പരിശോധിച്ച്‌ നിരീക്ഷിക്കാനും പറ്റൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കുട്ടികള്‍ക്ക് ഇനിയും രോഗം പിടിപെടാനും പടരാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് ഡോ. സിയാന്‍ ഒ ലിയനറി പറഞ്ഞു. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിഷ്യനിലെ ഇന്‍ഫക്റ്റസ് ഡിസീസസ് കമ്മിറ്റി വൈസ് ചെയര്‍മാനും കോളറാഡോ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ഇന്‍ഫക്റ്റസ് ഡിസീസ് സ്‌പെഷ്യലിസ്റ്റുമാണ് ഡോ. സിയാന്‍.

സ്‌കൂളികള്‍ രണ്ടാഴ്ച കഴിഞ്ഞ് തുറക്കുമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലോടെ എങ്ങനെ സ്‌കൂളുകള്‍ തുറക്കുമെന്ന് ആശങ്കയുമുണ്ട്. രാജ്യത്തെ കെ 12 സ്‌കൂളുകള്‍ തുറക്കണമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംമ്ബ് സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ തുറന്നില്ലെങ്കില്‍ ഫണ്ടുകള്‍ തടഞ്ഞ് വെയ്ക്കുമെന്ന് ഭീഷണിയും മുഴക്കി. ഭൂരിപക്ഷം കുട്ടികളും കോവിഡ് മുക്തരായെന്ന് ഫോക്‌സ് ആന്റ് ഫ്രണ്ട്‌സിന് നല്‍കിയ അഭുമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ഇത് തെറ്റാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മിസൈരി, ഓക്ലഹോമ, ഫ്‌ളോറിഡ, മൊന്താന, അലാസ്‌ക എന്നിവിടങ്ങളിലാണ് കുട്ടികളില്‍ കോവിഡ് വ്യാപകമായി പിടിപെടുന്നത്.

പ്രവാസി നിയമവേദി ഇന്ന് | LIVE ON KVTV @7:30 IST & 9PM CST

0

ലോകം മുഴുവന്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മലയാളികള്‍ക്ക് ഇന്ത്യയിലെ നിയമപരമായ എല്ലാവിധ ചോദ്യങ്ങള്‍ക്കും ഉത്തരവുമായി KVTV. സുപ്രീംകോടതി അഭിഭാഷകനായ അഡ്വ.ജോസഫ് എബ്രാഹം പ്രവാസികളുടെ ഇന്ത്യയിലെ നിയമോപദേശവും നിയമപരമായ എല്ലാ ചോദ്യങ്ങള്‍ക്കും എല്ലാ ആഴ്ചയിലും മറുപടി നല്‍കുന്നു. ഇതിന്റെ അവതാരകനായി അമേരിക്കയില്‍ നിന്നും ബിജു തൂമ്പില്‍ അണ് ഈ പ്രോഗ്രാമിനു ചോദ്യങ്ങളുമായി അഡ്വ.ജോസഫ് എബ്രാഹത്തിനെ സമീപിക്കുന്നത്. ബിജു തൂമ്പില്‍നോടപ്പം ലോകം മുഴുവനുമുള്ള പ്രവാസികള്‍ക്കു ചോദ്യങ്ങള്‍ ചോദിക്കാനും നിയമോപദേശം തേടുവാനുള്ള അവസരമാണ് എല്ലാ ആഴ്ചയിലും കടന്നുവരുവാന്‍ പോകുന്നത്. വരും നാളുകളില്‍ പ്രവാസികള്‍ക്കു മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഏതുതരത്തിലുള്ള തടസങ്ങള്‍ക്കും എല്ലാവിധ നിയമ സാധ്യതകളും ദുരുകരിക്കുക എന്ന ലക്ഷ്യവുമായി KVTV പുത്തന്‍ ദൗത്യവുമായി എത്തിയിരിക്കുന്നു. എല്ലാ ആഴ്ചയിലും കാണുക, സംശയങ്ങള്‍ ദുരുകരിക്കുക, ചോദ്യങ്ങള്‍ ഉന്നയിക്കുക. സുപ്രീംകോടതി അഭിഭാഷകനായ അഡ്വ.ജോസഫ് എബ്രാഹം എല്ലാ നിയമോപദേശങ്ങളും KVTV യിലൂടെ നല്‍കുന്നു.ചോദ്യങ്ങള്‍ ചോദിക്കുവാന്‍ Whats App No. +1(847)7911824.

സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്(12.08.2020) 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 880 പേര്‍ രോഗമുക്തി നേടി. അഞ്ച് മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 1068 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 45 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശത്ത് നിന്ന് വന്നവരും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.കാസര്‍ഗോഡ് ചാലിങ്കല്‍ സ്വദേശി ഷംസുദീന്‍, തിരുവനന്തപുരം മരിയാപുരം സ്വദേശി കനകരാജ്, എറണാകുളം അയ്യമ്ബുഴയ സ്വദേശി മറിയംകുട്ടി, ഇടുക്കി സ്വദേശി അജിതന്‍, കോട്ടയം കാരാപ്പുഴ സ്വദേശി ടി.കെ. വാസപ്പന്‍, കാസര്‍ഗോഡ് സ്വദേശി ആദംകുഞ്ഞ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 28664 പരിശോധനകള്‍ നടത്തി.

പൊസീറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 266, മലപ്പുറം 261 ,‌ എറണാകുളം 121, ആലപ്പുഴ 118, കോഴിക്കോട് 93, പാലക്കാട് 81, കോട്ടയം 76, കാസ‍ര്‍കോട് 68, ഇടുക്കി 42, കണ്ണൂര്‍ 31, പത്തനംതിട്ട 19, തൃശ്ശൂ‍ര്‍ 19, വയനാട് 12, കൊല്ലം 5.

യുഎഇയില്‍ 246 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

0

യുഎഇയില്‍ 246 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്തെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63,212 ആയി. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്‌ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 358 ആണ് രാജ്യത്തെ ആകെ മരണസംഖ്യ.232 പേര്‍ക്ക് പുതുതായി രോഗം ഭേദമായതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 57,193 ആയി. 5,661 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 72,600 പുതിയ കൊവിഡ് പരിശോധനകള്‍ നടത്തി.

സാധാരണ ഗതിയില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ ഇല്ല. രാജധാനി ഉള്‍പ്പടെയുള്ള സ്പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് തുടരും.

0

ദില്ലി: കോവിഡ് കാരണം റദ്ദാക്കിയ സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവച്ചതായി റെയില്‍വേ അറിയിച്ചു. നേരത്തെയുള്ള ഉത്തരവു പ്രകാരം ഇന്നു വരെയായിരുന്നു നിര്‍ത്തിവച്ചിരുന്നത്. രാജധാനി അടക്കം 230 സ്പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് തുടരും.മുംബൈയില്‍ ചുരുങ്ങിയ തോതില്‍ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന സബേര്‍ബന്‍ ട്രെയിനുകളും തുടരും. പ്രത്യേക ട്രെയിനുകളിലെ ടിക്കറ്റ് ഡിമാന്‍ഡ് വിലയിരുത്തി ആവശ്യമെങ്കില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കും.കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച്‌ 22 മുതലാണ് ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങിയത്. മേയില്‍ രാജധാനി സ്പെഷല്‍ ട്രെയിനുകളും ജൂണില്‍ 200 സ്പെഷല്‍ ട്രെയിനുകളും ആരംഭിച്ചു. ഇതില്‍ കൊങ്കണ്‍ വഴി കേരളത്തിലേക്കുള്ള 2 ട്രെയിനുകളൊഴികെ ഈ മാസം 20 വരെ റദ്ദാക്കിയിരുന്നു. കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്നാണിത്. മംഗള, തുരന്തോ എന്നിവയാണ് ഓടുന്നത്. യാത്രാ ട്രെയിനുകള്‍ നിര്‍ത്തിയതിനെത്തുടര്‍ന്ന് 40,000 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

പെട്ടിമുടി ദുരന്തം: മരണസംഖ്യ 55 ആയി

0

മൂന്നാര്‍: രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. പെട്ടിമുടിയാര്‍ കേന്ദ്രീകരിച്ചാണ് ആറാം ദിവസത്തെ തിരച്ചില്‍ പുരോഗമിക്കുന്നത്. അപകട സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ പെട്ടിമുടിയാറിലെ ഗ്രേവല്‍ ബാങ്കില്‍ നിന്നാണ് ഇന്ന് രാവിലെ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി.ഈ സ്ഥലത്ത് കൂടുതല്‍ പേരുടെ മൃതദേഹങ്ങള്‍ തങ്ങിനില്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ തിരച്ചില്‍ സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പുഴക്ക് കുറുകെ താത്കാലിക പാലം നിര്‍മിച്ചാണ് തിരച്ചില്‍ നടത്തുന്നത്. ലയങ്ങള്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചിലും തുടരുന്നുണ്ട്.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും പെ​ട്ടി​മു​ടി​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ന്‍ തി​ര​ച്ചി​ല്‍ ന​ട​ക്കു​ന്ന​ത് അ​തി​സാ​ഹ​സി​ക​മാ​യാണ്. ദു​ര​ന്ത നി​വാ​ര​ണ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ആ​സൂ​ത്രി​ത തി​ര​ച്ചി​ല്‍. ക​ല്ലി​ടു​ക്കു​ക​ളും ക​യ​ങ്ങ​ളും കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്‌​കൂ​ബ ഡൈ​വി​ങ്​ ടീ​മും മൂ​ന്നാ​ര്‍ അ​ഡ്വ​ഞ്ച​ര്‍ അ​ക്കാ​ദ​മി​യി​ല്‍നി​ന്ന്​ പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ര്‍ഥി​ക​ളു​മാ​ണ്​ പു​ഴ​യി​ലെ തി​ര​ച്ചി​ലി​ന്​ നേ​തൃ​ത്വം​ വ​ഹി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ ദി​വ​സം പു​ഴ​യി​ല്‍നി​ന്ന്​ ആ​റ്​ മൃ​ത​ദേ​ഹ​ങ്ങ​ള്‍​കൂ​ടി ക​ണ്ടെ​ത്തി​യ​തോ​ടെ പെ​ട്ടി​മു​ടി​യാ​ര്‍ സം​ഗ​മി​ക്കു​ന്ന ക​ട​ലാ​ര്‍, ക​ട​ലാ​റെ​ത്തു​ന്ന ക​രി​മ്ബി​രി​യാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​ര​ച്ചി​ല്‍ വ്യാ​പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ശ​ക്ത​മാ​യ മ​ഴ​യും കു​ത്തൊ​ഴു​ക്കും മൂ​ട​ല്‍മ​ഞ്ഞും അ​ട​ക്കം പ്ര​തി​സ​ന്ധി​ക​ളെ അ​വ​ഗ​ണി​ച്ചാ​ണ് ഇ​വ​രു​ടെ തി​ര​ച്ചി​ല്‍.

ചിക്കാഗോ സെന്റ് മേരിസ് ക്നാനായ പള്ളിയിൽ പ്രധാന തിരുനാളിന് കൊടിയേറി. Live on KVTV

0
ചിക്കാഗോ: മോർട്ടൺഗ്രോവ്  സെ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ ദശവത്സരത്തിൽ നടുത്തുന്ന പ്രധാന തിരുനാളിന് കൊടിയേറി. പരിശുദ്ധ കന്യക മാതാവിന്റ ദർശനത്തിരുനാൾ ആഘോഷങ്ങളുടെ ഒന്നാം ദിനമായ 2020 ഓഗസ്റ്റ് 9 ഞായറാഴ്ച നടന്ന തിരുകർമ്മങ്ങൾക്ക് ക്നാനായ റീജിയൺ വികാരി ജനറാലും ഇടവക വികാരിയുമായ  മോൺ.തോമസ് മുളവനാൽ കാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം നൊവേനയെ തുടർന്ന് പരി. കന്യകമാതാവിന്റെ തിരുമുഖം ആലേഖനം ചെയ്ത പതാകയുമേന്തി 50 പേരടങ്ങുന്ന വിശ്വാസി സമൂഹം  ഇരുനിരയായി ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണമായി നീങ്ങി. കുരിശുംതൊട്ടിയിൽ കമനിയമായി അലങ്കരിച്ച കൊടിമരത്തിൽ പതാക ഉയർത്തിയതോടെ തിരുനാൾ ആഘോഷങ്ങളിൽ ഒന്നാം ദിന ചടങ്ങുകൾക്ക് ഏറെ പകിട്ടേകി.
ഈ വർഷത്തെ തിരുനാൾ പ്രസുദേന്തി സ്റ്റീഫൻ & സിമി  കിഴക്കേക്കുറ്റ് ഫാമിലിയാണ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന തിരുനാൾ ആചരണം ഓഗസ്റ്റ് 17 തിങ്കളാഴ്ച ആണ് സമാപിക്കുന്നത്. ഓരോ ദിവസങ്ങളിൽ നടക്കുന്ന തിരുക്കർമ്മങ്ങളുടെ തൽസമയ ദൃശ്യങ്ങൾ ക്നാനായ വോയ്സിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്നു.
YouTube
Facebook
Twitter
Twitter.com/@kvtvlive
Web link  live.kvtv.com
On Roku TV 📺KVTVLIVE

25th Wedding Anniversary of Simon and Bijimol

0
                                                                                            On August 12th
Happy 25th Wedding Anniversary to Simon and Bijimol (Thundaththil & Kizhakkekattil Family)
From St Margaret school Kaipuzha 1982 batch

Latest News

സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. ഇന്ന് 1564 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. 766 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് 1380...

വന്ദേഭാരത് മിഷന്‍: സൗദിയില്‍നിന്നും 13 പുതിയ സര്‍വിസുകള്‍ കൂടി

ജിദ്ദ: വന്ദേഭാരത് മിഷന്‍ അഞ്ചാം ഘട്ടത്തിലെ രണ്ടാം ഷെഡ്യൂളില്‍ സൗദി അറേബ്യയില്‍ നിന്നും 13 സര്‍വിസുകള്‍ കൂടി നിലവില്‍ വന്നു. ആഗസ്റ്റ് 16 മുതല്‍ 24 വരെ ഒമ്ബത് ദിവസത്തെ ഷെഡ്യൂള്‍ ആണ്...

സ്‌കൂള്‍ തുറക്കാന്‍ രണ്ടാഴ്ച ; അമേരിക്കയില്‍ 97,000 കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവായി.

ന്യൂയോര്‍ക്ക്:സ്‌കൂള്‍ തുറക്കാന്‍ രണ്ടാഴ്ച ശേഷിക്കെ അമേരിക്കയില്‍ 97,000 കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവായി. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്കും ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍സ് അസോസിയേഷനുമാണ് ഇക്കാര്യം അറിയിച്ചത്. ജൂലായി 16നും 30നും ഇടയില്‍ കുട്ടികളിലെ രോഗവ്യാപനം...

പ്രവാസി നിയമവേദി ഇന്ന് | LIVE ON KVTV @7:30 IST & 9PM CST

ലോകം മുഴുവന്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മലയാളികള്‍ക്ക് ഇന്ത്യയിലെ നിയമപരമായ എല്ലാവിധ ചോദ്യങ്ങള്‍ക്കും ഉത്തരവുമായി KVTV. സുപ്രീംകോടതി അഭിഭാഷകനായ അഡ്വ.ജോസഫ് എബ്രാഹം പ്രവാസികളുടെ ഇന്ത്യയിലെ നിയമോപദേശവും നിയമപരമായ എല്ലാ ചോദ്യങ്ങള്‍ക്കും എല്ലാ ആഴ്ചയിലും...

സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്(12.08.2020) 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 880 പേര്‍ രോഗമുക്തി നേടി. അഞ്ച് മരണങ്ങള്‍ ഇന്ന്...