Home Blog

ചിക്കാഗോ : തോട്ടുങ്കൽ മാത്യു ജോസഫ്

0

ചിക്കാഗോ : തൊടുപുഴ ചുങ്കം തോട്ടുങ്കൽ മാത്യു ജോസഫ് (77) ചിക്കാഗോയിൽ നിര്യാതനായി .സംസ്കാര  ശുശ്രുഷകൾ  ചൊവ്വാഴ്ച രാവിലെ 9 മണിക്ക്   ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ . മേഴ്സി കരിംകുന്നം കറുത്തേടത്ത് കുടുംബാംഗമാണ് .

കരിപ്പൂര്‍ വിമാനാപകടത്തില്‍ പൈലറ്റുമാരടക്കം16 മരണം; നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

0
flight crash karippoor death toll

കോഴിക്കോട്: നാടിനെ ഞെട്ടിച്ച കരിപ്പൂര്‍ വിമാനാപകടത്തില്‍ പൈലറ്റും സഹപൈലറ്റും അമ്മയും കുഞ്ഞും അടക്കം 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. കോഴിക്കോട് മെഡിക്കല്‍ കോളജ്, കൊണ്ടോട്ടി റിലീഫ് ആശുപത്രി, കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി, മിംസ് ആശുപത്രിയി എന്നിവിടങ്ങളിലാണ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളജിവെച്ച് മരിച്ചവരില്‍ ഒരു അമ്മയും കുഞ്ഞുമുണ്ട്. വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തേ സാഠേ മരിച്ചതായി ആദ്യം തന്നെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. മരിച്ചവരില്‍ പലരെയും ഗുരുതരമായി പെരിക്കേറ്റ നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. 

കേരളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ വലിയ വിമാന ദുരന്തമാണിത്. ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്ന് തെന്നിമാറി 30 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വിമാനം രണ്ടായി പിളര്‍ന്നു. 123 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ 15ഓളം പേരുടെ നില ഗുരുതരമാണ്. വിമാനത്തിന് തീപിടിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ദുബൈ-കോഴിക്കോട് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് രാത്രി 7.41ഓടെ അപകടത്തില്‍ പെട്ടത്. ലാന്‍ഡിംഗ് നടത്തി റണ്‍വേയിലൂടെ ഓടിക്കൊണ്ടിരിക്കുന്നതിനിടെ വിമാനം തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കൊണ്ടോട്ടി കുന്നുംപുറം ഭാഗത്തേക്കാണ് വിമാനം പതിച്ചത്. വിമാനം മതിലില്‍ ഇടിച്ചു നില്‍ക്കുകയും രണ്ടായി പിളരുകയും ചെയ്തു. മുന്‍വാതിലിനും കോക്പിറ്റിനും ഇടയിലാണ് വിമാനം പിളര്‍ന്നത്. 174 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

വിമാനാപകടത്തിനിടയാക്കിയത് കനത്ത മഴയെ തുടര്‍ന്ന് പൈലറ്റിന് റണ്‍വേയുടെ ദൃശ്യങ്ങള്‍ വ്യക്തമാവാത്തതു കൊണ്ടാണെന്ന് സൂചന. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനിടെയായിരുന്നു അപകടം. വിമാനത്തിന് സാങ്കേതിക പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ലാന്‍ഡിംഗിനിടെ തെന്നിമാറി കൊണ്ടോട്ടികുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന വിമാനമാണിത്.

ഈ അപകടം പത്ത് വര്‍ഷം മുമ്പ് മംഗലാപുരത്തുണ്ടായ ദുരന്തത്തിന് സമാനം. എന്നാല്‍, കരിപ്പൂരില്‍ വിമാനത്തിന് തീപിടിച്ചില്ലെന്നതാണ് വ്യത്യാസം. അതിനാല്‍ത്തന്നെ ദുരന്തത്തിന്റെ ആഴം താരതമ്യേന കുറഞ്ഞു. കരിപ്പൂരിലുണ്ടായത് ക്രാഷ് ലാന്‍ഡിംഗ് ആണെന്നാണ് റിപ്പോര്‍ട്ട്. 2010 മെയ് 21ന് രാത്രിയായിരുന്നു മംഗലാപുരം വിമാനത്താവളത്തില്‍ അപകടമുണ്ടായത്. ജീവനക്കാരടക്കം 166 പേരുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 812 വിമാനത്തിന് ലാന്‍ഡിംഗിന് തൊട്ടുമുമ്പ് തീപ്പിടിക്കുകയായിരുന്നു. വിമാനം മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ രാവിലെ ആറരയോടെ ലാന്‍ഡിംഗിന് ഒരുങ്ങുന്നതിനിടെയായിരുന്നു അപകടം.

വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി മണല്‍തിട്ടയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിന്റെ ചിറകുകള്‍ കോണ്‍ക്രീറ്റ് ടവറില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇന്ധനം ചോര്‍ന്ന് വിമാനം കത്തിയമരുകയായിരുന്നു. എട്ട് യാത്രക്കാര്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തമായിരുന്നു മംഗലാപുരത്തേത്. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞു പോയിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ ഒന്നിച്ച് സംസ്‌ക്കരിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇന്ന് 1251പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1251 ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മൂന്നാര്‍ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലാണ് ഈ കാലവര്‍ത്തെ സംസ്ഥാനത്തെ ദുഃഖത്തിലാക്കിയത്. 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതായി. ആകെ 80ലേറെ പേര്‍ താമസിച്ചിരുന്നു. ഇതില്‍ 15 പേരെ രക്ഷിച്ചു. 15 പേര്‍ മരിച്ചു. മറ്റുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു.814 പേര്‍ രോഗമുക്തി നേടി. 1061 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതില്‍ ഉറവിടം അറിയാത്തത് 73 പേര്‍. വിദേശത്തുനിന്ന് എത്തിയത് 77 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ 94. 18ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു.
മൂന്നാര്‍ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലാണ് ഈ കാലവര്‍ത്തെ സംസ്ഥാനത്തെ ദുഖത്തിലാക്കിയത്. 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതായി. ആകെ 80ലേറെ പേര്‍ താമസിച്ചിരുന്നു.ഇതില്‍ 15 പേരെ രക്ഷിച്ചു. 15 പേര്‍ മരിച്ചു. മറ്റുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. മരിച്ചവര്‍ ഗാന്ധിരാജ്, ശിവകാമി, വിശാല്‍, മുരുകന്‍, രാമലക്ഷ്മി, മയില്‍സാമി, കണ്ണന്‍, അണ്ണാദുരൈ, രാജേശ്വരി, കൗസല്യ, തപസിയമ്മാള്‍, സിന്ധു, നിതീഷ്, പനീര്‍ശെല്‍വം, ഗണേശന്‍. ഇവരുടെ നിര്യാണത്തില്‍ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ആശ്വാസ ധനം നല്‍കും. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കും.

കടുത്തുരുത്തിയില്‍ മണ്ണിടിച്ചില്‍

0

കടുത്തുരുത്തി: കനത്ത മഴയെ തുടര്‍ന്ന് കടുത്തുരുത്തി മേരിമാതാ ITC യിക്കു സമീപം എ.സി റോഡില്‍ മണ്ണിടിഞ്ഞു. റോഡ് ഗതാഗതം തടസപ്പെട്ടു.

രാ​ജ​മ​ല ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി

0

മൂ​ന്നാ​ര്‍: രാ​ജ​മ​ല ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ര​ണ്ട് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും പരുക്കേറ്റവര്‍ക്ക് എത്രയും വേഗം ഭേദമാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാകും ഈ തുക അനുവദിക്കുക.വേ​ദ​ന​യു​ടെ ഈ ​മ​ണി​ക്കൂ​റു​ക​ളി​ല്‍ ത​ന്‍റെ ചി​ന്ത​ക​ള്‍ ദുഃഖ​ത്തി​ലാ​യ കു​ടും​ബ​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ണ്. ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്തു​കൊ​ണ്ട് എ​ന്‍‌​ഡി‌​ആ​ര്‍‌​എ​ഫും ഭ​ര​ണ​കൂ​ട​വും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യും മോ​ദി കൂ​ട്ടി​ച്ചേ​ര്‍​ത്തു. മൂന്നാര്‍ പെട്ടിമുടിയിയിലുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗികമായി ഒന്‍പത് മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 16 പേരെ രക്ഷപ്പെടുത്തി. 78 പേരാണ് മണ്ണിടിച്ചില്‍ നടക്കുമ്ബോള്‍ നാല് ലയങ്ങളിലായി ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.ഇ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ക​ന​ത്ത മ​ഴ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ത​ട​സ​മാ​കു​ന്നു​ണ്ട്. അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും വ​നം​വ​കു​പ്പും ചേ​ര്‍​ന്നാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. പ്ര​ദേ​ശ​ത്ത് മൊ​ബൈ​ല്‍ റേ​ഞ്ച് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​പ​ക​ട​വി​വ​രം പു​റ​ത്ത​റി​യാ​ന്‍ വൈ​കി​യ​ത്. ഇ​വി​ടെ ബി​എ​സ്‌എ​ന്‍​എ​ല്‍ ട​വ​ര്‍ ഉ​ട​ന്‍ സ്ഥാ​പി​ക്കും.

ശക്തമായ മഴ; കോഴിക്കോട് ജില്ലയില്‍ 171 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി

0

കോഴിക്കോട്: മഴക്കെടുതി തുടരുന്ന കോഴിക്കോട് ജില്ലയില്‍ 171 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. മലയോരമേഖലകളിലെ നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളില്‍ അഭയം തേടി. ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കോഴിക്കോട് നഗരപ്രദേശങ്ങളിലും വെളളം കയറി.മഴയുടെ ശക്തി കുറഞ്ഞിട്ടും കോഴിക്കോട്ടെ ദുരിതക്കാഴ്ചകള്‍ക്ക് കുറവില്ല, കോടഞ്ചേരി, കൂടരഞ്ഞി, കുറ്റ്യാടി, വിലങ്ങാട് ഭാഗങ്ങളില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും മണ്ണിടിച്ചിലും മലവെളളപ്പാച്ചിലും തുടരുകയാണ്. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.സ്വന്തം നിലയില്‍ ബന്ധുവീടുകളിലേക്ക് മാറിയവരും ഏറെ. കോടഞ്ചേരി പഞ്ചായത്തിലെ പറന്പറ്റ, പോത്തുണ്ടി പാലങ്ങള്‍ തകര്‍ന്നതു മൂലം ചെന്പുകടവ് അടിവാരം പാതയില്‍ ഗതാഗതം തടസപ്പെട്ടു. ഉരുട്ടിപാലം പൂര്ണമായി വെളളത്തിലായതോടെ കല്ലാച്ചി വിലങ്ങാട് പാതയിലും ഗതാഗതം തടസപ്പെട്ടു. ചെന്പുകടവ് 82 പേരെയും, തിരുവന്പാടി മുത്തപ്പന്‍പുഴയില്‍18 പെരെയും, മാവൂരില്‍ 33 പെരെയും ക്യാംപുകളിലേക്ക് മാറ്റി.

കനത്ത മഴ ; 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്

0

തിരുവനന്തപുരം: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിലാണ് ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകൡലും ശനിയാഴ്ച ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലുമാണ് റെഡ് അലര്‍ട്ട്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 204.5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം.

ഗള്‍ഫിലെ സിറോ മലബാര്‍ സഭക്ക് പ്രത്യാശയുടെ പുതുവെളിച്ചമേകി മാര്‍പാപ്പായുടെ റീസ്‌ക്രിപ്ട്

0

കുവൈറ്റ്: പൌരസ്ത്യ കത്തോലിക്കാ സഭയിലെ പാത്രിയാര്‍ക്കീസുമാര്‍ക്ക് അറേബ്യന്‍ ഉപഭൂഗണ്ഡത്തിലെ അധികാരപരിധി നീട്ടിനല്‍കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉത്തരവിറക്കി. അനേകം ദശകങ്ങളായുള്ള പൗരസ്ത്യ കത്തോലിക്കാ പാത്രിയാര്‍ക്കീസുമാര്‍ക്ക് അപേക്ഷയിന്മേലാണ് മാര്‍പാപ്പയുടെ അസാധാരണമായ ഈ നടപടി.നിലവില്‍ ദക്ഷിണ ഉത്തര അറേബ്യന്‍ വികാരിയേറ്റുകളുടെ കീഴിലാണ് പൗരസ്ത്യ കത്തോലിക്കാ സഭകള്‍ ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ത്താവിന്റെ മറുരൂപതിരുനാളായിരുന്ന ഇന്നലെ മാര്‍പ്പാപ്പ ഒപ്പുവെച്ച ഈ റീസ്‌ക്രിപ്ട് പ്രകാരം പൗരസ്ത്യ സഭകള്‍ക്ക് ഗള്‍ഫ് നാടുകളില്‍ രൂപതാ സംവിധാനം തുടങ്ങുവാനും മെത്രാനെ വഴിക്കാനുമുള്ള അധികാരമുണ്ട്.നിലവില്‍ ഈ റീസ്‌ക്രിപ്ട് കല്‍ദായ, മാറോനീത്ത, കോപ്റ്റിക്, അന്ത്യോക്യന്‍ സിറിയന്‍, അര്‍മേനിയന്‍ സഭകള്‍ക്കാണ് പ്രത്യക്ഷത്തില്‍ ഉപകാരമാവുക. പാത്രിയാര്‍ക്കല്‍ സഭകളുടെ അധികാര സംവിധാനങ്ങള്‍ കാനോനികമായി ലഭിക്കുന്ന മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭകള്‍ക്കും ഈനിയമം ബാധകമാകും. ഗള്‍ഫിലെ വലിയ പൌരസ്ത്യ സഭയായ സിറോമലബാര്‍സഭക്ക് ഈ പുതിയ റീസ്‌ക്രിപ്ട് വഴി ലഭിക്കാനിരിക്കുക വലിയ സൗഭാഗ്യങ്ങളാകും. സിറോ മലബാര്‍ സഭക്ക് വളരെ സമീപ ഭാവിയില്‍ ഗള്‍ഫ് കേന്ദ്രീകരിച്ചു എക്‌സാര്‍ക്കേറ്റിനും മെത്രാനെയും ലഭിക്കാനുള്ള സാധ്യത വിദൂരമല്ല.

ഹോളി ഫാമിലി ഗ്ലോബൽ ബൈബിൾ ക്വിസ് ആഗസ്റ്റ് 8 ശനിയാഴ്ച

0

ഷിക്കാഗോ : സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയും ക്നാനായവോയിസ് (KVTV) സംയുക്തമായി സംഘടിപ്പിക്കുന്ന ഹോളി ഫാമിലി ഗ്ലോബൽ ബൈബിൾ ക്വിസ് (Online) മെഗാ ക്വിസ് സീസൺ 2 ആഗസ്റ്റ് 8 ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 7:30 മണിക്ക് (ചിക്കാഗോ സമയം രാവിലെ 9:00 ന്) നിങളുടെ വിരൽ തുമ്പിൽ എത്തുന്നു. ഇക്കുറി എല്ലാമാസവും രണ്ടാമത്തെ ശനിയാഴ്ച്ചയായിരിക്കും മത്സരം നടക്കുന്നത് . അതിൽ വിജയികളാകുന്ന 5 ടീമുകൾ സെമി ഫൈനൽ കടക്കുന്നതായിരിക്കും ആകർഷകമായ സമ്മാനങ്ങളുള്ള ഈ ആഗോള ബൈബിൾ ക്വിസ് ലോകം മുഴുവനുമുള്ള ബൈബിൾ അറിയാവുന്ന ബൈബിൾ പഠിക്കുന്ന കുടുംബങ്ങൾ ഒന്നിച്ചിരുന്ന് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കമ്പ്യൂട്ടറിലോ സ്മാർട്ട് ഫോണിലോ കുടുംബ സമേതം പങ്കെടുക്കാവുന്ന തരത്തിലാണ് ഈ മത്സരം ഓൺലൈൻ ആയി സംഘടിപ്പിക്കുന്നത്. KVTV.COM, , KNANAVOICE.IN , KERALAVOICE.IN എന്നീ വെബ്സൈറ്റ്കളിൽ കൃത്യം 7:30 മണിക്ക് ക്വിസ് ചോദ്യങ്ങൾ ലഭിക്കുന്നതാണ്. 50 ചോദ്യങ്ങൾ ആണ് ഒരു മത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്നാം സമ്മാനം $151/ ഡോളർ , രണ്ടാം സമ്മാനം $ 101ഡോളർ , മൂന്നാം സമ്മാനം $ 50 ഡോളർ എന്നിങ്ങനെയാണ് സമ്മാനങ്ങൾ, കോവിഡ് 19 എന്ന മഹാമാരി ലോകത്തെ നിശ്ചലമാക്കിയ ഈ ദിനങ്ങളിൽ ദൈവത്തെ കൂടുതൽ അറിയുവാനും ബൈബിൾ കൂടതൽ പഠിക്കുവാനുമായാണ് ഈ തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് എന്ന് “തിരുകുടുംബം” ഗ്ലോബൽ ബൈബിൾ ക്വിസ് ഡയറക്ടർ ഫാ ബീൻസ് ചെത്തെലിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾ KVTV.COMൽ പ്രെസിദ്ധികരിക്കുന്നതാണ്. നിലവിൽ അഞ്ച് മത്സരാർത്ഥികൾ ഫൈനലിൽ പ്രേവേശിച്ചു കഴിഞ്ഞു.

സീസൺ 2 ഗ്ലോബൽ ക്വിസിൽ സൂമിലൂടെ യാണ് ചോദ്യങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നത്. ഉത്തരങ്ങൾ മറ്റൊരു ഫോൺ ഉപയോഗിച്ച് നിങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. ഹെബ്രായർക്ക് എഴുതിയ ലേഖനം മുതൽ വെളിപാട് വരെയുള്ള ചോദ്യങ്ങൾ ആണ് ഇക്കുറി ചോദിക്കുന്നത്.

ഉത്തരങ്ങൾ ഇംഗ്ലീഷിൽ ആയിരിക്കും, ആയതിനാൽ ലോകത്തിൽ ക്രിസ്തുവിനെ അറിയുന്ന ഏവർക്കും പങ്കെടുക്കാവുന്നതാണ്. വിജയികളാകുന്നവരുടെ കുടുംബ ഫോട്ടോ വെബ് സൈറ്റുകളിൽ പ്രസിദ്ധികരിക്കുന്നതായിരിക്കും. ലോകം മുഴുവനുമുള്ള , എല്ലാ ആളുകളെയും ഈ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിലേക്ക് ക്ഷണിച്ചു കൊള്ളുന്നു. കടന്നു വരുന്ന എല്ലാ ആഴ്ചയിലേയും മത്സരം സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.

Sponsor of the day is ABY and Sindhu Thekkanattu Family  Miami 

Topic: Global Bible Quiz Zoom Meeting |
*എബ്രായർക്ക് എഴുതിയ ലേഖനം മുതൽ വെളിപാടിന്റെ പുസ്തകം വരെ *
Time: Aug 8, 2020 09:00 AM Central Time (US and Canada)
7:30pm Indian Time
Meeting ID: 568 261 0227

സ്കൂളുകളും കോളേജുകളും അടുത്ത മാസം മുതല്‍ തുറന്നേക്കും: ആദ്യഘട്ടത്തില്‍ 10,11,12 ക്ലാസുകള്‍ മാത്രം

0

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുന്ന രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്തമാസം ഒന്നു മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച മാര്‍ഗരേഖ ഈമാസം അവസാനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയേക്കും. സെപ്തംബര്‍ ഒന്നിനും നവംബര്‍ 14 നും ഇടയില്‍ ഘട്ടം ഘട്ടമായാകും സ്‌കൂളുകള്‍ തുറക്കുക. ഇതുസംബന്ധിച്ച്‌ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍ അടങ്ങുന്ന സമിതി ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
ആദ്യ പതിനഞ്ച് ദിവസം 10,11,12 ക്ലാസുകളാകും തുടങ്ങുക. പിന്നീട് 6 മുതല്‍ 9 വരെയുള്ള ക്ലാസുകളും ആരംഭിക്കും. പ്രൈമറി, പ്രീ പ്രൈമറി ക്ലാസുകള്‍ ഉടന്‍ തുടങ്ങില്ലെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം രോഗ വ്യാപന സാദ്ധ്യത കണക്കിലെടുത്ത് സ്‌കൂളുകള്‍ എപ്പോള്‍ തുറക്കണമെന്ന് തീരുമാനിക്കാനുളള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കും എന്നും കേള്‍ക്കുന്നുണ്ട്. സ്‌കൂളുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കൊവിഡ് വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. സെപ്തംബര്‍ മുതല്‍ സ്കൂളുകളും കോളേജുകളും തുറക്കാന്‍ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.

സാമൂഹിക അകലം പാലിച്ചായിരിക്കും കുട്ടികളെ ഇരുത്തുന്നത്. രണ്ട് കുട്ടികള്‍ തമ്മില്‍ ആറടി അകലം കര്‍ശനമാക്കും. അതിനാല്‍ നിലവിലെ ക്ളാസ് മുറികള്‍ മതിയാകില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ ഷിഫ്റ്റ് സംബ്രദായം ഏര്‍പ്പെടുത്തും. രാവിലെ 8 മുതല്‍ 11 വരെയും, 12 മുതല്‍ മൂന്ന് വരെയുമാകും ഷിഫ്റ്റ്. ഇടവേള ആയി ലഭിക്കുന്ന ഒരു മണിക്കൂര്‍ ക്ളാസ് റൂമുകള്‍ ഉള്‍പ്പെടെ സാനിറ്റൈസ് ചെയ്യാന്‍ അനുവദിക്കും. അദ്ധ്യാപകരുള്‍പ്പടെ 33 ശതമാനത്തെ മാത്രമാകും ഒരു സമയം സ്‌കൂളില്‍ അനുവദിക്കുക.അസംബ്ലി, പി.ടി പീരീഡ്, കായിക മത്സരങ്ങള്‍ എന്നിവ അനുവദിക്കില്ല.

അമേരിക്കയിലും ടിക് ടോക് നിരോധിച്ചു

0

വാഷിംഗ്ടണ്‍: ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോകുമായുള്ള എല്ലാ ഇടപാടുകളും നിരോധിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിരോധനം പ്രാബല്യത്തില്‍ വരുത്താനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പ് വെച്ചു. 45 ദിവസത്തിനകം ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. ഈ ഉത്തരവ് നിലവില്‍ വന്ന ശേഷം അമേരിക്കയിലെ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ടിക് ടോകിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സുമായി ഒരു ഇടപാടും നടത്താന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയരുന്നതിനാലാണ് ചൈനീസ് ആപ്പായ ടിക് ടോകിനെതിരെ കടുത്ത നടപടിയെടുത്തതെന്നും ഉത്തരവില്‍ വിശദീകരിക്കുന്നുണ്ട്. നേരത്തേ സര്‍ക്കാര്‍ അനുവദിച്ച ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ ടിക് ടോക് ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടിക് ടോകിനെ പൂര്‍ണ്ണമായി നിരോധിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.
അതേസമയം അമേരിക്കയില്‍ ടിക് ടോക്കിന്റെ ബിസിനസ്സ് ഏറ്റെടുക്കാന്‍ മൈക്രോ സോഫ്റ്റ് ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെപ്റ്റംബര്‍ 15ന് മുമ്ബ് ഈ കരാര്‍ നടപ്പാക്കണമെന്നും ട്രംപ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് ടിക് ടോകിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ പുറത്തിറക്കിയത്.ഇക്കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യ- ചൈന സംഘര്‍ത്തെ തുടര്‍ന്ന് ടിക് ടോക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ടിക് ടോക്, ഹലോ, വിഗോ വീഡിയോ എന്നീ ആപ്പുകളുടെ മാതൃക കമ്ബനിയായ ബൈറ്റ് ഡാന്‍സിന് ഏകദേശം 4200 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാവാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ട്.

Latest News

കരിപ്പൂര്‍ വിമാനാപകടത്തില്‍ പൈലറ്റുമാരടക്കം16 മരണം; നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: നാടിനെ ഞെട്ടിച്ച കരിപ്പൂര്‍ വിമാനാപകടത്തില്‍ പൈലറ്റും സഹപൈലറ്റും അമ്മയും കുഞ്ഞും അടക്കം 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. കോഴിക്കോട്...

സംസ്ഥാനത്ത് ഇന്ന് 1251പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1251 ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മൂന്നാര്‍ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലാണ് ഈ കാലവര്‍ത്തെ സംസ്ഥാനത്തെ ദുഃഖത്തിലാക്കിയത്. 30 മുറികളുള്ള നാല്...

കടുത്തുരുത്തിയില്‍ മണ്ണിടിച്ചില്‍

കടുത്തുരുത്തി: കനത്ത മഴയെ തുടര്‍ന്ന് കടുത്തുരുത്തി മേരിമാതാ ITC യിക്കു സമീപം എ.സി റോഡില്‍ മണ്ണിടിഞ്ഞു. റോഡ് ഗതാഗതം തടസപ്പെട്ടു.

രാ​ജ​മ​ല ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി

മൂ​ന്നാ​ര്‍: രാ​ജ​മ​ല ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ര​ണ്ട് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും...

ശക്തമായ മഴ; കോഴിക്കോട് ജില്ലയില്‍ 171 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി

കോഴിക്കോട്: മഴക്കെടുതി തുടരുന്ന കോഴിക്കോട് ജില്ലയില്‍ 171 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. മലയോരമേഖലകളിലെ നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളില്‍ അഭയം തേടി. ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കോഴിക്കോട് നഗരപ്രദേശങ്ങളിലും വെളളം കയറി.മഴയുടെ ശക്തി...