Home Blog

ചിക്കാഗോ : തോട്ടുങ്കൽ മാത്യു ജോസഫ്

0

ചിക്കാഗോ : തൊടുപുഴ ചുങ്കം തോട്ടുങ്കൽ മാത്യു ജോസഫ് (77) ചിക്കാഗോയിൽ നിര്യാതനായി .സംസ്കാര  ശുശ്രുഷകൾ  ചൊവ്വാഴ്ച രാവിലെ 9 മണിക്ക്   ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ . മേഴ്സി കരിംകുന്നം കറുത്തേടത്ത് കുടുംബാംഗമാണ് .

സ്നേഹവും സൗഹാർദ്ദവും കോർത്തിണക്കിയ ഫൊക്കാനയുടെ താങ്ക്സ് ഗിവിങ്ങ് ആഘോഷം അവിസ്മരണീയമായി.

0

ന്യൂജേഴ്‌സി : ഫൊക്കാനയിൽ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും വെളിച്ചം പരന്നു തുടങ്ങി; ചരിത്രത്തിൽ ആദ്യമായി ഡിസംബർ 28നു താങ്ക്സ് ഗിവിങ്ങ് ആഘോഷപരിപാടി നടത്തിയാണ് പരസ്‌പരം പൊറുത്തും രമ്യപ്പെട്ടതിനു ശേഷം ഫൊക്കാനയുടെപുതിയ ഭരണ സമിതിയുടെ ആദ്യത്തെ പരിപാടി അര്ഥപൂർണമാക്കിയത്. താങ്ക്സ് ഗിവിങ്ങ് എന്നത് സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സമ്മേളനമാണ്.സ്നേഹവും സൗഹാർദവും ഒത്തുചേരുമ്പോഴാണല്ലോ കൃതജ്‌ഞതയുടെ അന്തരീക്ഷം ഒരുങ്ങുന്നത്. ഫൊക്കാനയിലെ നൂറിലധികം പ്രവർത്തകർ കുടുംബങ്ങളോടൊപ്പം ചേർന്ന് കുടുംബങ്ങളെ പരിചയപ്പെടുത്തിയും പാട്ടുകൾ പാടിയും തമാശകൾ പങ്കുവച്ചും തികച്ചും അനൗപചാരികമായ ഒരു സമ്മേളനത്തിന് വേദിയൊരുക്കിയത് സൂം മീറ്റിംഗിലൂടെയായിരുന്നു. പഴയ കാല സിനിമ നടൻ ജോസ് മുഖ്യാഥിതിയായിരുന്നു. ജോസിന്റെ പഴയ കാലത്തേ സിനിമയിലെ പാട്ടുകൾ ആലപിച്ചുകൊണ്ടായിരുന്നു താങ്ക്സ് ഗിവിങ് സ്മരണകൾ അയവിറക്കിയത്.

നേരത്തെ താങ്ക്സ് ഗിവിങ്ങിന്റെ ഭാഗമായി പ്രമുഖ കാരുണ്യ പ്രവർത്തകൾ ഫാ. ഡേവിഡ് ചിറമ്മലിന്റെ സഹകരണത്തോടെ കേരളത്തിലെ ഭവന രഹിതരായ 1001 പേർക്ക് അന്നദാനവും നടത്തിയിരുന്നു. മുൻ ഇന്ത്യൻ ഇതിഹാസ വോളിബോൾ താരം ജിമ്മി ജോർജിനൊപ്പം ഇന്ത്യൻ താരമായി കളിച്ചിരുന്ന പ്രമുഖ നേത്ര രോഗ വിദഗൻ ഡോ. ജോർജ് മാത്യു – ആഘോഷ പരിപാടിയിൽ അതിഥിയായി പങ്കെടുത്തു. മിമിക്രിയിൽ മുൻ യണിവേഴ്സിറ്റി ഒന്നാം സ്ഥാനം നേടിയിട്ടുള്ള ഡോ. ഡോ. ജോർജ് മാത്യു, താൻ അന്ന് അവതരിപ്പിച്ച കത്തോലിക്ക മിമിക്രിയായ വൈദികരുടെ ഫൂട്ട്ബോൾ കമ്മറ്റിയുടെ പുനർ ആവിഷ്ക്കരണം അതി ഗംഭീരമായിരുന്നു. ധൃഢരാഷ്ട്രർക്ക് കാഴ്ച ലഭിച്ച അദ്ദേഹത്തിന്റെ മറ്റൊരു തമാശയ്ക്കു വലിയ കൈയ്യടിയാണ് ലഭിച്ചത്.

വിമൻസ് ഫോറം ചെയർ പേഴ്‌സൺ ഡോ.കല ഷഹിയും നാഷണൽ കമ്മിറ്റി അംഗം ഗ്രേസ് മരിയ ജോസഫും ചേർന്നാണ് കലാ പരിപാടികൾക്ക് നേതൃത്വം നൽകിയത്. തെറ്റുകുറ്റങ്ങളോ യാതൊരു വിധ തടസങ്ങളും അപശബ്ദങ്ങളും ഇല്ലാതെ വളരെ തികഞ്ഞ പ്രൊഫഷണൽ വൈദഗ്ധ്യത്തോടെ സൂം മീറ്റിംഗ് നടപടി ക്രമങ്ങൾ നിയന്ത്രിച്ചത് ഫൊക്കാനയുടെ ടെക്‌നിക്കൽ വിഭാഗം ഡയറക്ടർ പ്രവീൺ തോമസ് ആണ്. ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസിന്റെ പ്രാർത്ഥന ഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. പ്രസിഡണ്ട് ജോർജി വർഗീസ് സ്വാഗതവും ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി എം. പോത്തൻ നന്ദിയും പറഞ്ഞു. ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി, ട്രഷർ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, മുൻ ചെയർമാൻ ഡോ.മാമ്മൻ സി. ജേക്കബ്, മുൻ പ്രസിഡണ്ടുമാരായ പോൾ കറുകപ്പള്ളിൽ , മറിയാമ്മ പിള്ള, കാലിഫോർണിയ ആർ.വി.പി. ഗീത ജോർജ്‌ , നാഷണൽ കമ്മിറ്റി അംഗങ്ങളായ സോണി അമ്പൂക്കൻ, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ആയിരുന്ന കുര്യൻ പ്രക്കാനം, ലീല മാരേട്ട്, ( പേരുകൾ എഴുതുക) എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് ഫൊക്കാന കുടുംബത്തിലെ വിവിധ കല പ്രതിഭകളുടെ വ്യത്യസ്തമായ പരിപാടികൾ അരങ്ങേറി. ഫൊക്കാനയുടെ വിവിധ കലാവേദികളിൽ സ്ഥിരം സാന്നിധ്യമായ വിമൻസ് ഫോറം ചെയര്പേഴ്സൺ കല ഷാഹി തന്നെയായിരുന്നു പരിപാടിയിൽ ഏറെ തിളങ്ങിയത്. കോവിഡ് കാലത്ത് റെക്കോർഡ് ചെയ്ത കലയുടെ മോഹിനിയാട്ടവും പ്രദർശിപ്പിച്ചിരുന്നു. ശൃഗാര ലാസ്യ ലയ ഭാവങ്ങൾ സമന്യയിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച കേരളീയ കലാരൂപമായ മോഹിനിയാട്ടത്തിലൂടെ കല ഏവരുടെയും പ്രശംസ ഏറ്റു വാങ്ങി.കൂടാതെ അമേരിക്കൻ മലയാളികൾക്കും ഏറെ ഗൃഹാതുരത്വമുണർത്തുന്ന പാട്ടുകളും പാടി കല വീണ്ടും കയ്യടി നേടി.

ഫൊക്കാനയിലെ തർക്കങ്ങളും ആനുകാലിക സംഭവങ്ങളുമൊക്കെ കോർത്തിണക്കി അപ്പുക്കുട്ടൻ പിള്ള അവതരിപ്പിച്ച ആക്ഷേപ ഹാസ്യമായ ഓട്ടം തുള്ളൽ ആഘോഷത്തിനു മാറ്റുകൂട്ടി. വളരെ സരസമായി എന്നാൽ ആരെയും മുറിപ്പെടുത്താതെ അദ്ദേഹം തന്നെ രചന നടത്തിയ തുള്ളൽ പാട്ടിന്റെ ഓരോ ചരണവും അവസാനിക്കുന്നത് കാര്യം പറയുമ്പോൾ പരിഭവിക്കരുതേ എന്നപേക്ഷിച്ചുകൊണ്ടായിരുന്നു. ഇത് ചിരിക്കും ക്ഷമയ്ക്കും ചിന്തയ്ക്കും വക നൽകി.
Instrumental music bt Sana Raj ( Vipin Raj’s daughter) ജോർജി വർഗീസ് – ഭാര്യ ഷീല വർഗീസ് , സജിമോൻ ആന്റണി -ഭാര്യ ഷീന സജിമോൻ, ജെയ്‌ബു മാത്യു, തോമസ്-തോമസ്- ഭാര്യ ഡെയ്‌സി തോമസ് , ഡോ. മാത്യു വർഗീസ് – അന്നമ്മ മാത്യു, ഫൊക്കാന യൂത്ത് കോർഡിനേറ്റർ രേഷ്‌മ സുനിൽ തുടങ്ങിയ പ്രമുഖർ ഗാനങ്ങൾ ആലപിച്ചു.

ഫൊക്കാന സെക്രെട്ടറി സജിമോൻ ആന്റണിയുടെ മകൾ ഇവ ആന്റണി അവതരിപ്പിച്ച അതിമനോഹരമായ നൃത്തത്തിനാണ് നാഷണൽ കമ്മിറ്റി അംഗം അപ്പുക്കുട്ടൻ പിള്ള കുട്ടികൾക്കായി സ്പോണ്സർ ചെയ്ത ഒന്നാം സമ്മാനം ലഭിച്ചത്. ഫ്രാൻസിസ് തടത്തിലിന്റെ മകൾ ഐറിൻ തടത്തിലിനായിരുന്നു കലാ സന്ധ്യയിൽ രണ്ടാം സ്ഥാനം. ഏറെ പ്രസിദ്ധമായ ഒരു ഹിന്ദി ഗാനം ആലപിച്ചുകൊണ്ടാണ് സമ്മാനം നേടിയത്. മൂന്നാം സ്ഥാനം രണ്ടു പേർ പങ്കിട്ടു. ബിജു കൊട്ടാരക്കരയുടെ മകൾ ക്രിസ്റ്റിന ജോൺ, പ്രവീൺ താമസിന്റെ മകൻ റൂബിൻ തോമസ് എന്നിവരാണ് മൂന്നാം സ്ഥാനം പങ്കിട്ടത്. ഫൊക്കാന അസോസിയേറ്റ് ട്രഷറർ വിപിൻ രാജിന്റെ മകൾ സന രാജ് വാദ്യപകരണം അവതരിപ്പിച്ചു.14 വിദേശ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കുന്ന പ്രമുഖ ഗായകൻ ചാൾസ് ആന്റണി അന്തരിച്ച ഫൂട്ട്ബോൾ ഇതിഹാസം ഡിയാഗോ മറഡോണയുടെ സ്മരണക്കായി എഴുതി ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചു.

ഫൊക്കാന അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്( മെരിലാൻഡ് ),വിമൻസ് ഫോം ചെയർപേഴ്സൺ ഡോ. കല ഷാഹി (മെരിലാൻഡ് ), നാഷനല്‍ കമ്മിറ്റി അംഗങ്ങളായ ഗ്രേസ് മരിയ ജോസഫ്(ഫ്ലോറിഡ7),അപ്പുക്കുട്ടൻ പിള്ള(ന്യൂയോർക്ക്) ഗീത ജോർജ് (കാലിഫോർണിയ) എന്നിവർ ആയിരുന്നു ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങൾ.

ബിഷപ് ഡോ.മാർ ഫിലക്സിനോസ് ഇന്ന് സപ്തതി നിറവിൽ.

0

ന്യൂയോർക്ക് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് ഇന്ന് (ഡിസംബർ 5) എഴുപതാം വയസ്സിലേക്ക് പ്രവേശിക്കുന്നു. ന്യൂയോർക്ക് സമയം ഇന്ന് രാവിലെ 8.30 ന് ലോങ്ങ് ഐലൻഡിലുള്ള മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന വിശുദ്ധ കുർബ്ബാന ശുശ്രുഷയോടെ സപ്തതി ആഘോഷങ്ങളുടെ തുടക്കം കുറിക്കും. മാവേലിക്കര ചെറുകോൽ മാർത്തോമ്മ ഇടവകയിൽ ആറ്റുപുറത്ത് പരേതരായ ശ്രീ.എ.എം ഐസക്കിന്റെയും മറിയാമ്മയുടെയും മകനായി 1951 ഡിസംബർ 5 ന് ജനിച്ചു. കൽക്കട്ട ബിഷപ്‌സ് കോളേജിൽ നിന്ന് വൈദീക ബിരുദം നേടി. 1976 ജൂൺ 9 ന് കശീശ്ശാ ആയി സഭയുടെ വിവിധ ഇടവകളിൽ സേവനം ചെയ്തു. ഈ കാലയളവിൽ ബോസ്റ്റൺ മാർത്തോമ്മ ഇടവക വികാരിയും ആയിരുന്നു.

പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് എംറ്റിഎച്ച് ബിരുദവും, ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്ന് വൈഷ്‌ണവ ഫിലോസഫിയും ക്രിസ്ത്യൻ തീയോളജിയും എന്ന വിഷയത്തെ അധികരിച്ച് നടന്ന പഠനത്തിന് പിഎച്ച്ഡി ബിരുദവും നേടിയ ബിഷപ് ഡോ.മാർ ഫിലക്സിനോസ് പ്രതിഭാധനനും ശ്രുശ്രുഷാ സരണിയിലെ കർമ്മോജ്ജ്വല വ്യക്തിത്വവും, അദ്ധ്യാത്മികതയും സാമൂഹിക സേവനവും കോർത്തിണക്കി പ്രവർത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധനും ആണ്.

1993 ഒക്ടോബർ 2 ന് സഭയുടെ ഇടയ ശേഷ്ഠ പദവിയിൽ എത്തിയ ബിഷപ് ഡോ.മാർ ഫിലക്സിനോസ് മുബൈ – ഡൽഹി, കോട്ടയം – കൊച്ചി, കുന്നംകുളം – മലബാർ, മദ്രാസ് – കൽക്കട്ടാ എന്നി ഭദ്രാസനങ്ങളുടെ അധിപൻ ആയിരുന്നു. മുംബൈയിൽ നൂറ് ഏക്കർ ഭൂമി വാങ്ങി അവിടെ ആരംഭിച്ച നവജീവൻ സെന്റർ ഇന്ന് പലതവണയായി ഇന്ത്യാ ഗവൺമെന്റിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റികൊണ്ടിരിക്കുന്ന സ്ഥാപനം ആണ്. ന്യൂ മുംബൈയിൽ സഭയുടെ പുതിയ ആസ്ഥാനം, ഫരീദാബാദിൽ തുടങ്ങിയ ധർമ്മജ്യോതി വിദ്യാപീഠം എന്ന തിയോളജിക്കൽ കോളേജ്, അറ്റ്‌ലാന്റയിലെ കർമ്മേൽ മന്ദിരം എന്നിവ ബിഷപ്പിന്റെ പ്രയത്നത്തിന്റെ ചില ഉദാഹരണങ്ങൾ ആണ്.

ലൈറ്റ് ടൂ ലൈഫ് എന്ന പേരിൽ പുതിയതായി ഭദ്രാസനത്തിൽ ആരംഭിച്ച പ്രോജെക്റ്റിലൂടെ ഇന്ന് ഭാരതത്തിലെ ആയിരകണക്കിന് കുട്ടികൾക്ക് ആശയവും, ആവേശവും ആയി മാറിയ ബിഷപ് ഡോ.മാർ ഫിലക്സിനോസ് കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്രസിഡന്റ്, മാർത്തോമ്മ യുവജനസഖ്യം പ്രസിഡന്റ്, കോട്ടയം വൈദീക സെമിനാരി ചെയർമാൻ, ജബൽപൂർ ലുധിയാന മെഡിക്കൽ കോളേജ്, തിയോളജിക്കൽ കോളേജ് എന്നിവയുടെ ഗവേണിംഗ് ബോർഡ് മെമ്പർ, സെറാംമ്പൂർ യുണിവേഴ്‌സിറ്റിയുടെ സെനറ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇപ്പോൾ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ കേന്ദ്ര കമ്മറ്റി അംഗമാണ്.

അരിസോണ, ന്യൂമെക്സിക്കോ. യുട്ടാ എന്നീ സംസ്ഥാനങ്ങളിലായി ചിതറിപാർക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട നാവഹോ ഇന്ത്യൻസിന്റെ ഇടയിൽ ബിഷപ് ഡോ.മാർ ഫിലക്സിനോസ് തുടക്കം കുറിച്ച പുതിയ പ്രോജക്ട് ഭദ്രാസന മിഷൻ പ്രവർത്തനങ്ങൾക്ക് ഉണർവ്വേകി. സപ്തതി ആഘോഷങ്ങളുടെ ഭാഗമായി അറ്റ്ലാന്റയിലെ കർമ്മേൽ മന്ദിരത്തോടെ അനുബന്ധിച്ച് പുതുവർഷം പുതിയ കർമ്മ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള, ട്രഷറാർ ഫിലിപ്പ് തോമസ് സിപിഎ എന്നിവർ അറിയിച്ചു.

ഫോമയുടെ വിമൻസ് ഫോറം പ്രവർത്തനങ്ങൾ മാതൃകാപരം ; ജഡ്ജ് ജൂലി മാത്യു.

0

ഫോമാ പ്രസിഡൻറ് അനിയൻ ജോർജിൻറെ ഹ്യൂസ്റ്റൺ സന്ദർശനത്തിനിടയിൽ ഫോർട്ട്‌ ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജഡ്ജ് ജൂലി മാത്യു ഫോമയുടെ വിമൻസ് ഫോറം പ്രവർത്തനങ്ങളെ പറ്റി പ്രതികരിച്ചത്.
ഫോമായുടെ വിമൻസ് ഫോറത്തിന് തൻറെ പിന്തുണയും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനാകുമെന്നും ജഡ്ജ് ജൂലി മാത്യു അറിയിച്ചു. നമ്മൾ മലയാളികൾ രാഷ്ട്രീയമായി സജീവമാകണം എന്നും അധികാര സ്ഥാനങ്ങളിലിരിക്കുന്നവരെ പിന്തുണയ്ക്കണം എന്നും ജഡ്ജ് സൂചിപ്പിച്ചു. നമ്മൾ മലയാളികളും ഇന്ത്യക്കാരും ആണെന്നത് കൊണ്ടും ആ സമൂഹത്തിനകത്ത് നിന്നുകൊണ്ട് പരസ്പരം ആക്രമിക്കുമ്പോൾ നമ്മുടെ സമൂഹത്തിന്റെ മുല്യത്തകർച്ചയാണ് നാം വെളിവാക്കുന്നത് എന്നും ജൂലി മാത്യു പറഞ്ഞു.

ഫോമാ പ്രസിഡൻറ് അനിയൻ ജോർജ്ജിനോടൊപ്പം ഫോമാ പ്രവർത്തകരായ ജിജു കുളങ്ങരയും ജോസ് പുന്നൂസും കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നൽകി. കേരളത്തിൽ അഭിഭാഷകനായി സേവനമനുഷ്ഠിച്ച അനിയൻ ജോർജ്ജിന്റെ നേതൃത്വത്തിൽ ഫോമ പുതിയ ചക്രവാളങ്ങൾ കീഴടക്കട്ടെ എന്ന് ജഡ്ജ് ജൂലി മാത്യു ആശംസ അറിയിച്ചു. പുതിയ തലമുറയിലെ നമ്മുടെ കുട്ടികളെ പൊതുരംഗത്തേക്ക് കൊണ്ടുവരുവാനും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ തങ്ങളുടേതായ പ്രതിഫലനം സൃഷ്ടിക്കുവാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നതിന് ജഡ്ജ് ജൂലി മാത്യുവിനെ പോലെയുള്ളവരുടെ പിന്തുണ ഉറപ്പാക്കി എന്ന് കൂടിക്കാഴ്ചക്കുശേഷം അനിയൻ ജോർജ്ജ് അറിയിക്കുകയും ചെയ്തു.

ക്രിസ്തുമസ് ട്രീ ബള്‍ബ് വാങ്ങാൻ കടയില്‍ പോയപ്പോള്‍ ഭാഗ്യം ; യുവതിക്ക് 1.2 കോടി രൂപയുടെ ലോടെറിയടിച്ചു

0

വാഷിങ്ടണ്‍ : ഇപ്പോഴിതാ ക്രിസ്മസ് ട്രീയുടെ രൂപത്തില്‍ വഴികാട്ടിയായി മാറി 1.2 കോടി രൂപയുടെ ലോട്ടറിയടിച്ചിരിക്കുകയാണ് ഒരു യുവതിക്ക്. വിര്‍ജീനിയ സ്വദേശിയായ ഫൈലിസ് ഹൂസ്റ്റണ്‍ എന്ന യുവതിക്കാണ് നിനച്ചിരിക്കാതെ ഭാഗ്യം കൈവന്നത്. എല്ലാ ഡിസംബര്‍ മാസവും ക്രിസ്മസ് ട്രീ ഒരുക്കുന്നത് ഫൈലിസിന്റെ പതിവാണ്. എന്നാല്‍ ഇപ്രാവിശ്യം സാമ്ബത്തിക ബുദ്ധിമുട്ടിലായിരുന്ന ഫൈലിസ് കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് ട്രീ പുതുക്കി പണിയാന്‍ തീരുമാനിച്ചു.

ട്രീ ഒരുക്കിയ ശേഷം സ്വിച്ചിട്ടപ്പോള്‍ ബള്‍ബുകള്‍ കത്തുന്നില്ല. പുതിയ ബള്‍ബ് വാങ്ങിക്കാനായി ടൗണിലേക്ക് പോയ ഫൈലിസിനെ കാത്തിരുന്നതാകട്ടെ കോടി ഭാഗ്യവും. കടയിലേക്ക് പുറപ്പെട്ട താന്‍ വഴിയിലുള്ള ലോടെറിക്കട കണ്ട് ടിക്കറ്റ് എടുക്കുകയായിരുന്നുവെന്ന് ഫൈലിസ് പറയുന്നു. നറുക്കെടുപ്പില്‍ 1.2 കോടി($171,000) രൂപയാണ് സമ്മാനമായി ലഭിച്ചത്. പുതിയ ഒരു ക്രിസ്മസ് ട്രീ വീട്ടില്‍ സ്ഥാപിക്കാനാണ് ഫൈലിസിന്റെ തീരുമാനം. ലോട്ടറിയടിച്ചെന്ന അറിയിപ്പ് വിശ്വസിക്കാനായില്ലെന്നും അത്ഭുതകരമാണെന്നും ഫൈലിസ് പറയുന്നു.

അ​ല്‍​അ​ഹ്​​സ​യി​ല്‍ സൗ​ജ​ന്യ ത​യ്യ​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്രം തു​ട​ങ്ങി

0

അ​ല്‍​അ​ഹ്​​സ : സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​കി അ​ല്‍​അ​ഹ്​​സ ഒ.​ഐ.​സി.​സി വ​നി​ത​വേ​ദി ഹു​ഫൂ​ഫ് ഏ​രി​യ ക​മ്മി​റ്റി ആ​രം​ഭി​ച്ച ത​യ്യ​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്രം ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍​റ്​ കു​ഞ്ഞു​മോ​ന്‍ കാ​യം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്​​തു. അ​ല്‍​അ​ഹ്​​സ​യി​ലെ കു​ടും​ബി​നി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും സൗ​ജ​ന്യ​മാ​യി ആ​ഴ്ച​യി​ല്‍ ര​ണ്ട് ദി​വ​സ​മാ​ണ് ത​യ്യ​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ക​യെ​ന്ന് വ​നി​ത​വേ​ദി പ്ര​സി​ഡ​ന്‍​റ്​ ര​ഹ​ന കാ​ജ​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ബീ​ന അ​ഷ്റ​ഫ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

നി​ല​വി​ല്‍ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് ക്ലാ​സു​ക​ള്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും പ​ഠി​താ​ക്ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത​നു​സ​രി​ച്ച്‌ ക്ലാ​സു​ക​ളു​ടെ എ​ണ്ണ​വും കൂ​ട്ടു​മെ​ന്ന് വ​നി​ത​വേ​ദി നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്‍​റ്​ ര​ഹ​ന കാ​ജ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ഫി കു​ദി​ര്‍, പ്ര​സാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, അ​ര്‍​ശ​ദ് ദേ​ശ​മം​ഗ​ലം, അ​ന്‍​സാ​രി സെ​യി​ന്‍, സാ​ജി​ത സി​യാ​ദ്, ബി​ന്ദു ശി​വ​പ്ര​സാ​ദ്, റി​ഹാ​ന നി​സാം, അ​ന്‍​സ അ​ന്‍​സാ​രി, കാ​ജ​ല്‍ ഖാ​ന്‍, സാ​ക്കി​ര്‍, ഷൈ​ല അ​നീ​സ്, ഫ​ര്‍​സാ​ന സാ​ക്കി​ര്‍, അ​ഫ്സാ​ന അ​ഷ്റ​ഫ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സ​ബീ​ന അ​ഷ്റ​ഫ് സ്വാ​ഗ​ത​വും ജ​യാ​രം​ഗ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

സലാം യു.എ.ഇ: ആദരം അര്‍പ്പിച്ച്‌ പ്രവാസി മലയാളികളുടെ ഗാനോപഹാരം

0

ദുബൈ : യു.എ.ഇയുടെ 49ാം ദേശീയദിനത്തില്‍ ആദരമര്‍പ്പിച്ച്‌​ പ്രവാസി മലയാളികളുടെ ഗാനോപഹാരം. ‘സലാം യു.എ.ഇ’ എന്ന പേരിലാണ്​ യു.എ.ഇയെ പ്രകീര്‍ത്തിച്ച്‌​​ മലയാള ഗാനം പുറത്തിറക്കിയത്​. പ്രവാസി എഴുത്തുകാരനും ഗായകനുമായ മേതില്‍ സതീശനാണ് രചനയും സംഗീതവും.

ഏറെക്കാലമായി അബൂദബിയിലുള്ള സതീശ​െന്‍റ സംഗീത ആല്‍ബങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. റേഡിയോ ഏഷ്യയില്‍ സീനിയര്‍ ആര്‍ട്ടിസ്​റ്റായിരുന്ന ശശി വള്ളിക്കാടാണ് പശ്ചാത്തല സംഗീതം ഒരുക്കിയതും ഗാനം ആലപിച്ചതും. അരുണ്‍ ശശി, വൈഷ്ണവി, നിഖില്‍ സതീശന്‍ തുടങ്ങിയവരാണ് സഹഗായകര്‍. യു.എ.ഇയുടെ മനോഹര കാഴ്ചകളും ഭരണാധികാരികളുടെ ദൃശ്യങ്ങളും സന്നിവേശിപ്പിച്ച്‌​ ദൃശ്യവിരുന്ന് ഒരുക്കിയത്​ മഹേഷ് ചന്ദ്രനാണ്.യു.എ.ഇയുടെ ഏഴ്​ എമിറേറ്റുകളുടെ പേരുകളും സവിശേഷതകളും പ്രാസഭംഗിയിലും താളത്തിലും അടയാളപ്പെടുത്തുന്ന ഗാനത്തില്‍ ദേശചാരുതയും മുന്നേറ്റവും പ്രകീര്‍ത്തിക്കുന്നു

ഗ്ലോ​ബ​ല്‍ കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ ജാ​ഥ

0

ദ​മ്മാം : കോ​വി​ഡ് പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ല്‍ ദു​രി​ത​ത്തി​ലാ​യ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ സ​മ്മാ​നി​ച്ച​ത് തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യാ​ണെ​ന്നും പ്ര​വാ​സി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന നി​യ​മ​ങ്ങ​ളു​മാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം ന​ട​ത്തു​ക​യാ​യി​രു​െ​ന്ന​ന്നും മു​സ്​​ലിം ലീ​ഗ് എ​റ​ണാ​കു​ളം ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ കെ.​എം. അ​ബ്​​ദു​ല്‍ മ​ജീ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​റ​ണാ​കു​ളം ജി​ല്ല ഗ്ലോ​ബ​ല്‍ കെ.​എം.​സി.​സി ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലു​ട​നീ​ളം ന​ട​ത്തു​ന്ന വാ​ഹ​ന​പ്ര​ചാ​ര​ണ ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​വാ​സി ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. അ​ലി പെ​രി​ങ്ങാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. മൊ​യ്തു, മൂ​സ​ക്കു​ട്ടി എ​ട​ത്ത​ല, എം.​എം. അ​ഷ്റ​ഫ്, അ​ബൂ​ബ​ക്ക​ര്‍ മൗ​ല​വി, എം.​എം. അ​ബ്​​ദു​റ​ഹ്​​മാ​ന്‍, കെ.​എ. സു​ലൈ​മാ​ന്‍, കെ.​എ. അ​ന്‍​സാ​രി, എം.​പി. ഷൗ​ക്ക​ത്ത് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പി.​എം. റ​ഷീ​ദ് സ്വാ​ഗ​ത​വും അ​ഷ്റ​ഫ് കു​ഞ്ഞാ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

കൊട്ടിക്കലാശത്തിന്റെ കൂട്ടപ്പൊരിച്ചിലില്ലാതെ പരസ്യ പ്രചാരണം നാളെ തീരും

0

തിരുവനന്തപുരം : കേരളത്തിന്റെ തിര‍ഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ പ്രത്യേകമായി രേഖപ്പെടുത്താന്‍ പോകുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഈ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. കൊവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് പ്രചാരണം വേണ്ടത്ര ചൂട് പിടിച്ചില്ലായിരുന്നു. അതിനിടെയാണ് പ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ട് സ്ഥാനാര്‍ത്ഥികളും പ്രചാരണ വാഹനങ്ങളും കൂട്ടപ്പൊരിച്ചിലിലാകുന്ന കൊട്ടിക്കലാശവും ഇത്തവണ ഒഴിവാക്കിയിരിക്കുന്നത്. നാളെ വൈകിട്ട് 6ന് പരസ്യപ്രചാരണത്തിന് തിരശീല വീഴും. കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ നിര്‍ദ്ദേശിച്ചിട്ടുണ്ട്..

ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. ഇതു ലംഘിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നടപടിയുണ്ടാകും. ജാഥ, ആള്‍ക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികള്‍ എന്നിവയും ഇനിയുള്ള രണ്ടു ദിവസങ്ങളില്‍ ഒഴിവാക്കണമെന്നും ക്ളക്ടര്‍ അഭ്യര്‍ത്ഥിച്ചു. പ്രചാരണ സമയം അവസാനിച്ചാല്‍ പുറത്തുനിന്നു പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും വാര്‍ഡിനു പുറത്തു പോകണം. സ്ഥാനാര്‍ത്ഥിയോ ഇലക്ഷന്‍ ഏജന്റോ വാര്‍ഡിനു പുറത്തുനിന്നുള്ള വ്യക്തികളാണെങ്കില്‍ ഇതിന്റെ ആവശ്യമില്ല. പ്രചാരണം അവസാനഘട്ടത്തിലേക്കെത്തിയതോടെ വാഹന പ്രചാരണ പരിപാടികള്‍ ജില്ലയില്‍ വലിയ തോതില്‍ നടക്കുന്നുണ്ട്. വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ വാഹനങ്ങള്‍ ജംഗ്ഷനുകളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും കൂടുതല്‍ സമയം നിര്‍ത്തിയിട്ട് അനൗണ്‍സ്‌മെന്റ് നടത്തുന്നതായും ഇതുമൂലം ആള്‍ക്കൂട്ടമുണ്ടാകുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇത് ഒഴിവാക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ ശ്രദ്ധിക്കണം. ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കാന്‍ പൊലീസിനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടിയെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ എം.സി.സി ജില്ലാതല മോണിറ്ററിംഗ് സമിതി കളക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി (റൂറല്‍) ബി. അശോകന്‍, പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. ദിവ്യ വി. ഗോപിനാഥ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലാ നോഡല്‍ ഓഫിസര്‍ ജി.കെ. സുരേഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി. ബിന്‍സിലാല്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ത്രേസ്യാമ്മ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.

Dailyhunt

ബഹ്റൈനില്‍ ആഗോള സുരക്ഷാ ഉച്ചകോടിയ്ക്ക് തുടക്കമായി

0

ബഹ്റൈനില്‍ ആഗോള സുരക്ഷാ ഉച്ചകോടിയ്ക്ക് തുടക്കമായി.വെള്ളിയാഴ്ച വൈകിട്ട് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ഡയറക്ടര്‍ ജനറല്‍ ജോണ്‍ ചിപ്മാന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കിള്‍ പോംപിയോ മനാമ ഡയലോഗ് ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിരവധി പേര്‍ വെര്‍ച്വല്‍ ആയി പങ്കെടുക്കുന്നുണ്ടെങ്കിലും കോവിഡിന്റെ സാഹചര്യത്തിലുള്ള നിയന്ത്രണത്തില്‍ 80 പ്രതിനിധികള്‍ മാത്രമാണ് നേരിട്ടെത്തുന്നത്.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള മന്ത്രിമാരും വിദേശകാര്യ-നയതന്ത്ര ഉദ്യോഗസ്ഥരും മിലിട്ടറി-നേവി വിഭാഗങ്ങളിലെ ഉന്നതോദ്യോഗസ്ഥരും മനാമ ഡയലോഗില്‍ വെര്‍ച്വല്‍ ആയി പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും നടക്കുന്നത് വിവിധ പ്‌ളീനറി സെഷനുകളാണ്.. ഓരോ രണ്ടു മണിക്കൂര്‍ ഇടവിട്ട് സെഷനുകള്‍ നടക്കുന്നുണ്ട്. കനത്ത സുരക്ഷാവലയത്തില്‍ നടക്കുന്ന ഉച്ചകോടിയിലേക്ക് പ്രത്യേകം അക്രെഡിറ്റേഷനുള്ളവര്‍ക്കു മാത്രമാണ് പ്രവേശനം.

ഐസ്‌ ഏജ്‌ യാഥാര്‍ത്ഥ്യമാകുന്നു, പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മാമത്തുകള്‍ തിരികെ വരുന്നു

0

നമ്മുടെ ഇന്നത്തെ ആനകളുടെ പൂര്‍വികര്‍ എന്നാണ് മാമത്തുകളെ വിശേഷിപ്പിക്കുന്നത്. മഞ്ഞുമൂടിക്കിടന്നിരുന്ന ആര്‍ടിക് പ്രദേശങ്ങളിലായിരുന്നു ഇവയുടെ വാസസ്ഥലം. വളഞ്ഞ നീളന്‍ കൊമ്ബുകളും ശരീരം മുഴുവന്‍ രോമങ്ങളുമായിരുന്നു അവയ്ക്ക്. കണ്ടാല്‍ വലിയൊരു കമ്ബളി പുതപ്പ് പുതച്ചിരിക്കും പൊലെയാണ് രൂപം. ആഫ്രിക്കന്‍ ആനയോളം വലുപ്പമുണ്ടായിരുന്നു മാമത്തുകള്‍ക്ക്. ഐസ് ഏജ് എന്ന ചിത്രത്തിലൂടെയാണ് ഇവയെപ്പറ്റി കൂടുതലായും ആളുകള്‍ അറിഞ്ഞത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ മാമത്തുകള്‍ സുപരിചിതരായി മാറുകയായിരുന്നു.

എന്നാല്‍ പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മാമത്തുകള്‍ക്ക് എങ്ങനെയാണ് വംശനാശം സംഭവിച്ചതെന്ന് ഇന്നും വ്യക്തമല്ല. മഞ്ഞിനടയില്‍ നിന്ന് ഒട്ടേറെ മാമത്തുകളുടെ ശരീരം ലഭിച്ചിട്ടുണ്ട്. മഞ്ഞിലായതുകൊണ്ടു തന്നെ ഇവയുടെ ശരീരം പൂര്‍ണമായും നശിക്കാതെ കിടക്കുകയായിരുന്നു. മഞ്ഞില്‍ പുതഞ്ഞ നിലയില്‍ സൈബീരിയയില്‍ നിന്ന് ഒരു മാമത്തിന്റെ മൃതശരീരം ഗവേഷകര്‍ക്കു ലഭിച്ചിരുന്നു. 42,000 വര്‍ഷം പഴക്കമുള്ളതായിരുന്നു അതിന്. ഇപ്പോഴിതാ അതിന്റെ ഡിഎന്‍എ ഉപയോഗപ്പെടുത്തി ക്ലോണിങ് നടത്തി പുതിയൊരു മാമത്തിനു ജന്മം കൊടുക്കാനാണു ഹാവര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരുടെ നീക്കം. ഇത്തരത്തില്‍ ജീന്‍ എഡിറ്റിങ് സംവിധാനത്തിലൂടെ അതിന്റെ ഡിഎന്‍എ ഉപയോഗിച്ച്‌ ക്ലോണിങ് നടത്താനാണ് തീരുമാനം.

ഇതു ജനിച്ചാല്‍ മാമത്ത് കുഞ്ഞുങ്ങള്‍ക്കായി സൈബീരിയയില്‍ വമ്ബന്‍ സഫാരി പാര്‍ക്കാണ് തയ്യാറാക്കുന്നത്. 20,000 ഹെക്ടര്‍ വരുന്ന പ്രദേശത്ത് ഐസ് ഏജ് സഫാരി പാര്‍ക്ക് എന്നു പേരിട്ടായിരിക്കും മാമത്തുക്കള്‍ക്കായി വാസസ്ഥലം ഒരുക്കുന്നത്. ഒറ്റപ്പെട്ട ഇടത്തായിരിക്കും പാര്‍ക്കിന്റെ നിര്‍മ്മാണം. സന്ദര്‍ശകര്‍ക്ക് പൊലും ഇവിടേക്ക് വിലക്ക് ഉണ്ടായിരിക്കും. മാമത്തുകല്‍ക്കായി ഒരു പ്രത്യേക തരം ആവാസവ്യവസ്ഥ തന്നെയാണ് നിര്‍മ്മിക്കുക. ഗവേഷകര്‍ തന്നെ ലാബില്‍ നിര്‍മ്മിക്കുന്ന കൃത്രിമ ഗര്‍ഭപാത്രത്തിലാണ് കുഞ്ഞ് മാമത്തിനെ ജനിപ്പിക്കുക. പൂര്‍ണമായും പഴ തരം മാമത്തിനെയല്ല വികസിപ്പിക്കുന്നത്.

അവയില്‍ നിന്ന് വ്യത്യസ്ഥമായി ഏഷ്യന്‍ ആനയും മാമത്തും ചേര്‍ന്നൊരു പുതിയ തരം ആനയ്ക്കാണ് ഗവേഷകര്‍ ജീവന്‍ നല്‍കുക. ഏഷ്യന്‍ ആനകളുമായിട്ടാണ് മാമത്തുകള്‍ക്ക് കൂടുതല്‍ സാമ്യം. അതേ സമയം ആഫ്രിക്കന്‍ ആനകളോളം തന്നെ ഇവയ്ക്ക് വലുപ്പമുണ്ടായിരുന്നു. ഡിഎന്‍എയുടെ ‘കട്ട് ആന്‍ഡ് പേസ്റ്റ്’ സംവിധാനമാണ് ആധുനിക യുഗത്തില്‍ മാമത്തുകള്‍ക്ക് ജീവന്‍ നല്‍കാന്‍ ഉപയോഗിക്കുന്നത്. കോടികള്‍ ചിലവു വരുന്ന ഈ പരീക്ഷണത്തിന് പീറ്റര്‍ തീല്‍ എന്ന കോടീശ്വരനാണ് പണം മുടക്കുന്നത്.

Latest News

സ്നേഹവും സൗഹാർദ്ദവും കോർത്തിണക്കിയ ഫൊക്കാനയുടെ താങ്ക്സ് ഗിവിങ്ങ് ആഘോഷം അവിസ്മരണീയമായി.

ന്യൂജേഴ്‌സി : ഫൊക്കാനയിൽ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും വെളിച്ചം പരന്നു തുടങ്ങി; ചരിത്രത്തിൽ ആദ്യമായി ഡിസംബർ 28നു താങ്ക്സ് ഗിവിങ്ങ് ആഘോഷപരിപാടി നടത്തിയാണ് പരസ്‌പരം പൊറുത്തും രമ്യപ്പെട്ടതിനു ശേഷം ഫൊക്കാനയുടെപുതിയ ഭരണ സമിതിയുടെ ആദ്യത്തെ...

ബിഷപ് ഡോ.മാർ ഫിലക്സിനോസ് ഇന്ന് സപ്തതി നിറവിൽ.

ന്യൂയോർക്ക് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് ഇന്ന് (ഡിസംബർ 5) എഴുപതാം വയസ്സിലേക്ക് പ്രവേശിക്കുന്നു. ന്യൂയോർക്ക് സമയം ഇന്ന് രാവിലെ 8.30...

ഫോമയുടെ വിമൻസ് ഫോറം പ്രവർത്തനങ്ങൾ മാതൃകാപരം ; ജഡ്ജ് ജൂലി മാത്യു.

ഫോമാ പ്രസിഡൻറ് അനിയൻ ജോർജിൻറെ ഹ്യൂസ്റ്റൺ സന്ദർശനത്തിനിടയിൽ ഫോർട്ട്‌ ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജഡ്ജ് ജൂലി മാത്യു ഫോമയുടെ വിമൻസ് ഫോറം പ്രവർത്തനങ്ങളെ പറ്റി പ്രതികരിച്ചത്. ഫോമായുടെ...

ക്രിസ്തുമസ് ട്രീ ബള്‍ബ് വാങ്ങാൻ കടയില്‍ പോയപ്പോള്‍ ഭാഗ്യം ; യുവതിക്ക് 1.2 കോടി രൂപയുടെ ലോടെറിയടിച്ചു

വാഷിങ്ടണ്‍ : ഇപ്പോഴിതാ ക്രിസ്മസ് ട്രീയുടെ രൂപത്തില്‍ വഴികാട്ടിയായി മാറി 1.2 കോടി രൂപയുടെ ലോട്ടറിയടിച്ചിരിക്കുകയാണ് ഒരു യുവതിക്ക്. വിര്‍ജീനിയ സ്വദേശിയായ ഫൈലിസ് ഹൂസ്റ്റണ്‍ എന്ന യുവതിക്കാണ് നിനച്ചിരിക്കാതെ ഭാഗ്യം കൈവന്നത്. എല്ലാ...

അ​ല്‍​അ​ഹ്​​സ​യി​ല്‍ സൗ​ജ​ന്യ ത​യ്യ​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്രം തു​ട​ങ്ങി

അ​ല്‍​അ​ഹ്​​സ : സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​കി അ​ല്‍​അ​ഹ്​​സ ഒ.​ഐ.​സി.​സി വ​നി​ത​വേ​ദി ഹു​ഫൂ​ഫ് ഏ​രി​യ ക​മ്മി​റ്റി ആ​രം​ഭി​ച്ച ത​യ്യ​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്രം ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍​റ്​ കു​ഞ്ഞു​മോ​ന്‍ കാ​യം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്​​തു. അ​ല്‍​അ​ഹ്​​സ​യി​ലെ...