Home Blog

ചിക്കാഗോ : തോട്ടുങ്കൽ മാത്യു ജോസഫ്

0

ചിക്കാഗോ : തൊടുപുഴ ചുങ്കം തോട്ടുങ്കൽ മാത്യു ജോസഫ് (77) ചിക്കാഗോയിൽ നിര്യാതനായി .സംസ്കാര  ശുശ്രുഷകൾ  ചൊവ്വാഴ്ച രാവിലെ 9 മണിക്ക്   ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ . മേഴ്സി കരിംകുന്നം കറുത്തേടത്ത് കുടുംബാംഗമാണ് .

റി​യാ​ദ് ഒ.​ഐ.​സി.​സി ‘കൂ​ട​ണ​യും വ​രെ കൂ​ടെ​യു​ണ്ട്’ പദ്ധതി അവലോകനം ചെ​യ്​​തു

0

റി​യാ​ദ് : കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ റി​യാ​ദ് ഒ.​ഐ.​സി.​സി തി​രു​വ​ന​ന്ത​പു​രം
ജി​ല്ല ക​മ്മി​റ്റി ന​ട​ത്തു​ന്ന ‘കൂ​ട​ണ​യും വ​രെ കൂ​ടെ​യു​ണ്ട്’ എ​ന്ന ജീ​വ​കാ​രു​ണ്യ
പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യു​ടെ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ക​സ​
മി​തി യോ​ഗം അ​വ​ലോ​ക​നം ചെ​യ്​​തു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ​ജീ​ർ പൂ​ന്തു​റ അ
ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കൂ​ട​ണ​യും വ​രെ കൂ​ടെ​യു​ണ്ട് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ
യി റി​യാ​ദി​ൽ​നി​ന്നും നാ​ട്ടി​ൽ പോ​കാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ട്ട അ​രു​വി​ക്ക​ര മ​ണ്ഡ​
ല​ത്തി​ലെ തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ തസ്‌നീം ജാസ്സിം എന്ന യുവതിക്ക്
വി​മാ​ന ടി​ക്ക​റ്റ്​ ന​ൽ​കി. നാ​ട്ടി​ൽ പോ​കാ​ൻ വേ​ണ്ടി​യു​ള്ള സ​ഹാ​യം തേ​ടി യു​വ​
തി​ അ​രു​വി​ക്ക​ര എം.​എ​ൽ.​എ ശ​ബ​രീ​നാ​ഥ​ന്​ സ​​ന്ദേ​ശ​മ​യ​ച്ചി​രു​ന്നു. യോ​ഗ​ത്തി
ൽ ജ​ഹാം​ഗീ​ർ, നി​ഷാ​ദ് ആ​ലം​കോ​ട്, റാ​സി കോ​രാ​ണി, റ​ഫീ​ഖ് വെ​മ്പാ​യം, എ
സ്.​പി. ഷാ​ന​വാ​സ്, ല​ത്തീ​ഫ് ക​ള്ളോ​ട്, ഷാ​ഫി ക​ണി​യാ​പു​രം, വി​നീ​ഷ് അ​രു​മാ​
നൂ​ർ, സു​ധീ​ർ കൊ​ക്ക​ര, ഷി​ബി​ൻ ലാ​ൽ, സ​ഫ​റു​ല്ല വി​ഴി​ഞ്ഞം, ഷ​ബീ​ർ കു​റ്റി​ച്ച
ൽ, സ​ഫീ​ർ ബു​ർ​ഹാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പി.എം.എഫ്​ ചാർട്ടർ വിമാനം 176 യാത്രക്കാരുമായി നാടണഞ്ഞു

0

റി​യാ​ദ്​ : പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (പി.​എം.​എ​ഫ്) റി​യാ​ദ്​ ഘ​ട​കം ചാ​ർ​
ട്ട്​ ചെ​യ്​​ത സ്​​പൈ​സ്​ ജെ​റ്റ്​ വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. ആ​റു ഗ​ർ​ഭി
ണി​ക​ളും എ​ട്ടു കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 176 യാ​ത്ര​ക്കാ​ർ റി​യാ​ദി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട
വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഏ​ഴു​പേ​ർ​ക്ക് സൗ​ജ​ന്യ ടി​ക്ക​റ്റ്​ ന​ൽ​കി. പ്ര​വാ​സി മ​
ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ, ദാ​ദാ​ബാ​യി ട്രാ​വ​ൽ​സ്, എ​യ​ർ ട്രാ​വ​ൽ​സ് എ​ൻ​റ​ർ
പ്രൈ​സ​സും ഏ​ഴ്​ ടി​ക്ക​റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി. യാ​ത്ര​ക്കാ​ർ​ക്ക് പി.​എം.​
എ​ഫ്​ പ്ര​വ​ർ​ത്ത​ക​ർ റി​യാ​ദ്​ എ​യ​ർ​പോ​ർ​ട്ടി​ൽ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ വി​ത​ര​
ണം ചെ​യ്​​തു.

നാ​ട്ടി​ലെ​ത്തി​യ 11 പേ​ർ​ക്ക് 14 ദി​വ​സ ക്വാ​റ​ൻ​റീ​ൻ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ, താ​മ​സ​
സൗ​ക​ര്യം, ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ പി.​എം.​എ​ഫ്​ ഗ​ൾ​ഫ് റീ​ജ്യ​ൻ ക​മ്മി​റ്റി ഒ​രു​ക്കി.
റാ​ഫി പാ​ങ്ങോ​ടി​​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ബ്​​ദു​ൽ അ​സീ​സ് കെ​രി​യ, സ​ലീം
വാ​ലി​ല്ലാ​പു​ഴ, ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, ജി​ബി​ൻ സ​മ​ദ് കൊ​ച്ചി​ൻ, വി​ഷ്ണു
അ​ൽ​അ​ർ​ക്കാ​ൻ, ഹു​സൈ​ൻ, നി​ഖി​ൽ ദാ​ദാ​ബാ​യി ട്രാ​വ​ൽ​സ്, ഷി​ബി​ൻ തു​ട
ങ്ങി​യ​വ​ർ എ​യ​ർ​പോ​ർ​ട്ടി​ലെ യാ​ത്ര​ക്കാ​ർ​ക്ക്​ സേ​വ​നം ന​ൽ​കാ​ൻ രം​ഗ​ത്തു​ണ്ടാ
യി​രു​ന്നു.

യുഎഇയുടെ ചൊവ്വാ ദൗത്യം നാളെ ജപ്പാനില്‍നിന്നു കുതിക്കും

0

യുഎഇ ചൊവ്വാ പേടക വിക്ഷേപണത്തിനു മണിക്കൂറുകള്‍ മാത്രം. ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററില്‍ നാളെ പുലര്‍ച്ചെ 12.51ന് വിക്ഷേപണം കഴിഞ്ഞാലുടന്‍ ദുബായിലെ ഗ്രൗണ്ട് സ്റ്റേഷന്‍ ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. തുടര്‍ന്നുള്ള 30 ദിവസം മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞര്‍ 24 മണിക്കൂറും ഉപഗ്രഹത്തെ നിരീക്ഷിക്കും. ചൊവ്വയിലേക്കുള്ള ഗതി നിയന്ത്രിക്കുകയും ഭൂമിയുമായുള്ള ബന്ധം നിലനിര്‍ത്തുകയും ചെയ്യുകയെന്ന സങ്കീര്‍ണ ഘട്ടമാണിത്. പേടകത്തിന്റെ സ്ഥാനം കൃത്യമായി നിര്‍ണയിക്കാനും ഘടകങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാണോ എന്നും മനസ്സിലാക്കാനും സാധിക്കും.

നക്ഷത്രങ്ങളെക്കുറിച്ച്‌ അറിയാനുള്ള സ്റ്റാര്‍ ട്രാക്കറുകള്‍, ചൊവ്വയിലെ വെള്ളം, മഞ്ഞുകണങ്ങള്‍, പൊടിപടലങ്ങള്‍, അന്തരീക്ഷത്തിലെ മറ്റു പ്രത്യേകതകള്‍ എന്നിവ കണ്ടെത്താനുള്ള എമിറേറ്റ്സ് എക്സ്പ്ലൊറേഷന്‍ ഇമേജര്‍ , 20 ഗീഗാബൈറ്റ് ഡേറ്റ സ്റ്റോറേജ്, അള്‍ട്രാവയലറ്റ് സ്പെക്‌ട്രോമീറ്റര്‍ തുടങ്ങിയ സുപ്രധാന ഘടകങ്ങളാണ് ഉപഗ്രഹത്തിലുള്ളത്. ആറ്​ വര്‍ഷം മുന്‍പ്​ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ ഖലീഫ ബിന്‍ സായിദ്​ ആല്‍ നെഹ്​യാനാണ്​ ഹോപ്പി​ന്റെ വരവ്​ അറിയിച്ച്‌​ പ്രഖ്യാപനം നടത്തിയത്​. തൊട്ടടുത്ത വര്‍ഷം മുഹമ്മദ്​ ബിന്‍ റാശിദ്​ സ്​പേസ്​ സെന്റസ്​ഥാപിച്ചു. ഇവിടെയാണ്​ ഹോപ്പിന്റെ നിര്‍മാണം നടന്നത്​. 55 ലക്ഷം മണിക്കൂറില്‍ 450ഓ ളം ജീവനക്കാരുടെ ശ്രമഫലമായാണ്​ ഹോപ്പിന്​ ജീവന്‍ നല്‍കാനായത്​.

വ്യാ​പ​നം അ​തി​വേ​ഗം ബ​ഹു​ദൂ​രം ; മൂ​ന്നു ദി​ന​ത്തി​ല്‍ എ​ട്ടി​ല്‍​നി​ന്ന് ഒ​ന്പ​തു ല​ക്ഷ​ത്തി​ലേ​ക്ക്

0

ന്യൂ​ഡ​ല്‍​ഹി : രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​ന്‍​പ​ത് ല​ക്ഷം ക​ട​ന്നു. 9,06,752 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​മാ​സം പ​ത്തി​നാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ എ​ട്ടു ല​ക്ഷം ക​വി​ഞ്ഞ​ത്. വെ​റും മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഒ​ന്പ​തു ല​ക്ഷ​ത്തി​ലേ​ക്ക് എ​ത്തി​യെ​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ഗു​രു​ത​രാ​വ​സ്ഥ വ്യ​ക്ത​മാ​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 28,498 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ക്കു​ക​യും 553 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ മ​ര​ണ സം​ഖ്യ 23,727 ആ​യി. 3,11,565 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 5,71,460 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ 6,497 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ക്കു​ക​യും 193 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം 2,60,924 ആ​യി. മ​ര​ണ​സം​ഖ്യ 10,482 ആ​യി ഉ​യ​ര്‍​ന്നു. ത​മി​ഴ്നാ​ട്ടി​ലെ​യും സ്ഥി​തി രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. 1,42,798 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 4,328 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും 66 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ത​മി​ഴ്നാ​ട്ടി​ലെ മ​ര​ണ​സം​ഖ്യ 2,032 ആ​യി ഉ​യ​ര്‍​ന്നു.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ; ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് വെബിനാര്‍ സംഘടിപ്പിച്ചു

0

മനാമ : ‘ഫീനാ ഹൈര്‍’ പദ്ധതിയുടെ ഭാഗമായി ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് നടത്തി വരുന്ന പദ്ധതികളുടെ വിപുലീകരണവുമായ ബന്ധപ്പെട്ട് വെബിനാര്‍ സംഘടിപ്പിച്ചു. ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ് ആന്‍ഡ് പ്രോജക്‌ട്‌സ് മാനേജ്‌മെന്റ് ഹെഡ് യൂസുഫ് യഅ്ഖൂബ് ലോറി വെബിനാറിന് നേതൃത്വം നല്‍കി. വിവിധ പ്രവാസി സംഘടനാ ഭാരവാഹികളും സാമൂഹിക പ്രവര്‍ത്തകരുമാണ് വെബിനാറില്‍ പങ്കെടുത്തത്. ചെറുകിട ബിസിനസ് സംരംഭങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും മൂന്നും നാലും മാസമായി ശമ്ബളം ലഭിക്കാത്തതിനാല്‍ വാടക നല്‍കാന്‍ സാധിക്കാത്തവരുടെ പ്രശ്‌നങ്ങളും ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള യോഗത്തില്‍ ഉന്നയിച്ചു. ലോണ്‍ തിരിച്ചടക്കുന്നതില്‍ വിട്ടു വീഴ്ച കാണിക്കാത്ത ചില ബാങ്കുകള്‍ക്ക് തിരിച്ചടവിന് സാവകാശം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുക, സ്‌കൂള്‍ ഫീസിന്റെ കാര്യത്തില്‍ ഒന്നോ, രണ്ടോ മാസത്തെ ഇളവുകള്‍ നല്‍കാന്‍ മാനേജ്‌മെന്റുകളുമായി ബന്ധപ്പെട്ട് സംവിധാനം ഒരുക്കുക, സ്വദേശത്ത് കുടുങ്ങിക്കിടക്കുന്ന റെസിഡന്റ് പെര്‍മിറ്റുള്ളവരെയും ബന്ധുക്കളെയും തിരിച്ച്‌ ബഹ്‌റൈനില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചു.

കോവിഡ് ആരംഭിച്ചതിന് ശേഷം ബ്യുട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെയും വീട്ടു ജോലിക്കാരികളുടെയും പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ ഉന്നയിച്ചു. അസൈനാര്‍ കളത്തിങ്കല്‍ (കെഎംസിസി), ജമാല്‍ ഇരിങ്ങല്‍ (ഫ്രന്‍ഡ്‌സ് സോഷ്യല്‍ അസോസിയേഷന്‍), അബ്ദുല്‍ മജീദ് തെരുവത്ത് (തണല്‍), ബഷീര്‍ അമ്ബലായി (ബി.കെ.എസ്.എഫ്), ജലീല്‍ അബ്ദുല്ല (കെ.എം.എഫ്), അബൂബക്കര്‍ ഹാജി( ഐ.സി.എഫ്), വണ്‍ ഹോസ്പിറ്റാലിറ്റി ജനറല്‍ മാനേജര്‍ ആന്റണി പൗലോസ്, അന്‍വര്‍ മൊയ്തീന്‍, സേതുരാജ് കടക്കല്‍, സ്‌നേഹ അജിത്, ശാരദ അജിത്, പ്രജിത് പ്രകാശന്‍, സാംസണ്‍ കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഗവര്‍ണര്‍ ഹിഷാം ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖലഫയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് യൂസുഫ് യഅ്ഖൂബ് ലോറി പറഞ്ഞു. കോവിഡിനെറ പശ്ചാത്തലത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ കാപിറ്റല്‍ ഗവര്‍ണറേറ്റ് നടത്തി വരുന്നുണ്ട്. റമദാനിലും ഭക്ഷണകിറ്റ് വിതരണം പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നാണ്.

യുക്മ സാംസ്കാരിക വേദി ലൈവ് ടാലന്റ് ഷോ ‘LET’S BREAK IT TOGETHER’ ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നിന് മധുരമേകാൻ ബര്‍മിംഗ്ഹാമില്‍ നിന്നുള്ള ഫ്രയ സാജു

0

യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച്‌ കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ ‘LET’S BREAK IT TOGETHER’ ല്‍ നാളെ ജൂലൈ 14 ചൊവ്വാഴ്ച 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് വയലിനിലും പിയാനോയിലും നാദനിറവ് തീര്‍ക്കാന്‍ എത്തുന്നത് ബര്‍മിംഗ്ഹാമില്‍ നിന്നുള്ള 13 വയസ്സ്കാരി ഫ്രയ സാജുവാണ്. തീരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ വയലിനിലും പിയാനോയിലും പരിശീലനം തുടങ്ങിയ ഫ്രയ ഇതിനോടകം നിരവധി വേദികളില്‍ പെര്‍ഫോം ചെയ്ത് പ്രേക്ഷക ശ്രദ്ധ പിടിച്ച്‌ പറ്റിക്കഴിഞ്ഞു. ബര്‍മിംഗ്ഹാം സെന്റ്. പോള്‍സ് സ്കൂള്‍ ഫോര്‍ ഗേള്‍സിലെ ഇയര്‍ 8 വിദ്യാര്‍ത്ഥിനിയായ ഫ്രയ, ‘സമര്‍പ്പണ’, ‘ജോയ് ടു ദി വേള്‍ഡ്’ തുടങ്ങി നിരവധി ചാരിറ്റി ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്.

വയലിനില്‍ ഗ്രേഡ് 6 ലും പിയാനോയില്‍ ഗ്രേഡ് 4 ലും എത്തി നില്‍ക്കുന്ന ഫ്രയ ലിവര്‍പൂളില്‍ വെച്ച്‌ നടന്ന ബൈബിള്‍ കലോത്സവത്തില്‍ വയലിന്‍, പിയാനോ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടി. ബര്‍മിംഗ്ഹാമിലെ സുപ്രസിദ്ധ മ്യൂസിക് സ്കൂള്‍ റോയല്‍ ബര്‍മിംഗ്ഹാം കണ്‍സര്‍വേറ്റൊയറും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് നടത്തിയ ’88 Pianists On One Piano’ എന്ന വേള്‍ഡ് റെക്കോര്‍ഡ് പെര്‍ഫോമന്‍സില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത് ഫ്രയയുടെ സംഗീത വഴികളിലെ വലിയൊരു അംഗീകാരമാണ്. ബര്‍മിംഗ്ഹാം ജൂണിയര്‍ സ്ട്രിങ് ഓര്‍ക്കസ്ട്രയില്‍ അംഗമായ ഈ കൊച്ച്‌ മിടുക്കിക്ക് മാര്‍ച്ചില്‍ നടന്ന കണ്‍സേര്‍ട്ട് ലീഡ് ചെയ്യുവാനുള്ള അവസരം കിട്ടിയത് ഫ്രയയുടെ പ്രതിഭയ്ക്കുള്ള അംഗീകാരമായിരുന്നു. വെസ്റ്റേണ്‍ മ്യൂസിക്കില്‍ പരിശീലനം തുടരുന്ന ഫ്രയ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ സ്വയം പഠിക്കുകയാണ്. ഇംഗ്ളീഷ് ചര്‍ച്ച്‌ കൊയറില്‍ അംഗമായ ഫ്രയ ബര്‍മിംഗ്ഹാം കേരള വേദി അസ്സോസ്സിയേഷന്‍ സജീവാംഗങ്ങളായ സാജു – ആശ ദമ്ബതികളുടെ മകളാണ്.

‘LET’S BREAK IT TOGETHER’ ആസ്വാദകര്‍ക്ക് സംഗീതത്തിന്റെ വിസ്മയ വേദി ഒരുക്കുവാനായി എത്തുന്ന ഫ്രയ സാജുവിന് ഹൃദയപൂര്‍വ്വം വിജയാശംസകള്‍ നേരുന്നു. ‘LET’S BREAK IT TOGETHER’ പ്രേക്ഷകര്‍ക്കും ഇതൊരു വേറിട്ട അനുഭവം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുക്മ സാംസ്കാരിക വേദിയുടെ ‘LET’S BREAK IT TOGETHER’ എന്ന ലൈവ് ടാലന്റ് ഷോയില്‍ നാളെ ജൂലൈ 14 ചൊവ്വാഴ്ച 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) പ്രേക്ഷകര്‍ക്കായി വിസ്മയ കാഴ്ചകളൊരുക്കുവാന്‍ എത്തുന്ന ഫ്രയ സാജുവിന് മുഴുവന്‍ കലാ സ്നേഹികളുടേയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു ‘LET’S BREAK IT TOGETHER’ ലൈവ് ഷോയ്ക്ക് ലോകമെമ്ബാടുമുള്ള മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

കോവിഡ് – 19 രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച്‌ കരുതലിന്റെ സ്നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യു കെ യിലെ എന്‍ എച്ച്‌ എസ് ഹോസ്‌പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്. എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച്‌ നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഹാസ്യാത്മകമായ പരിപാടികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ആകര്‍ഷണങ്ങളുമായ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാന്‍ഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എട്ടു മുതല്‍ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്‌ആപ്പ് നമ്ബറില്‍ അയച്ചു തരേണ്ടതാണ് . ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച്‌ പരിപാടികള്‍ അവതരിപ്പിക്കേണ്ടവരെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്ബാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്ബന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന ‘ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ‘ എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

ജൂലായ് 31നുശേഷം രാജ്യത്തെ സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാന്‍ അനുമതി

0

രാജ്യത്തെ സിനിമാ തിയേറ്ററുകളും ജിമ്മുകളും ജൂലായ് 31നുശേഷം തുറക്കാന്‍ അനുമതി നല്‍കിയേക്കും. അതോടൊപ്പം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്നകാര്യവും പരിഗണിക്കുന്നുണ്ട്. കോവിഡ് പരിശോധന നെഗറ്റീവ് ആയവരെയായിരിക്കും വിമാനത്താവളത്തിലേയ്ക്ക് പ്രവേശിപ്പിക്കുക. മുതിര്‍ന്നവരെയും കുട്ടികളെയും സിനിമാ തിയേറ്ററിലേയ്ക്കും പ്രവേശിപ്പിക്കില്ല. 15നും 50നും ഇടിയിലുള്ളവര്‍ക്കുമാത്രമായിരിക്കും അനുമതി. സംഘങ്ങള്‍ക്കും, വ്യക്തികള്‍ക്കുമായി തിയേറ്ററിലെ സീറ്റുകള്‍ ക്രമീകരിക്കാനും നിര്‍ദേശമുണ്ട്. നിശ്ചിത അകലംപാലിച്ചായിരിക്കുമിത്.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കേണ്ടതെങ്ങനെയന്നതിനെക്കുറിച്ച്‌ ചര്‍ച്ച നടന്നുവരികയാണ്. ജൂലായ് 15നകം ഇക്കാര്യത്തില്‍തീരുമാനമെടുത്ത്31നുശേഷം സര്‍വീസ് തുടങ്ങുന്നകാര്യ പരിഗണിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. പരിശോധന നടത്തി നെഗറ്റീവാണെങ്കില്‍ 48-72 മണിക്കൂറിനുള്ളില്‍വിമാനത്തില്‍ യാത്രചെയ്യാനനുവദിക്കും. രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് യാത്രചെയ്യാന്‍ അനുമതി നല്‍കില്ല. ഓരോരുത്തരും അവരവരുടെ ചെലവില്‍ പരിശോധന നടത്തേണ്ടതുണ്ട്. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 30 മുതല്‍ 45 മിനുട്ടുവരെയാണ് സമയംവേണ്ടിവരിക. 500 രൂപയുമാണ് ചെലവ്.ടെസ്റ്റിനുള്ള സൗകര്യം എയര്‍പോര്‍ട്ടിലൊരുക്കും. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിമാനത്താവളത്തില്‍ രണ്ടുമണിക്കൂറെങ്കിലുംവേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്.

യുഎഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ ആഗസ്റ്റ് 12 നകം നാട്ടിലേക്ക് മടങ്ങണം ; കാലാവധിക്ക് ശേഷം പിഴ നല്‍കേണ്ടി വരും

0

അബൂദബി : യുഎഇയില്‍ സന്ദര്‍ശകവിസയിലും ടൂറിസ്റ്റ് വിസയിലുമുള്ളവര്‍ക്ക് ആഗസ്റ്റ് 12 നകം പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് ഇക്കാര്യം വ്യക്തമാക്കി. ഐ സി എ വക്താവ് ബ്രിഗേഡിയര്‍ ഖമീസ് അല്‍കഅബിയാണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശകവിസക്കാര്‍ക്ക് പിഴയില്ലാതെ മടങ്ങാന്‍ ജൂലൈ 12 മുതല്‍ ഒരുമാസമാണ് അനുവദിച്ചിട്ടുള്ളത്. ഈ കാലവധിക്ക് ശേഷം പിഴ നല്‍കേണ്ടി വരും. നാട്ടിലുള്ള താമസവിസക്കാര്‍ യുഎയില്‍ തിരിച്ചെത്തിയാല്‍ രേഖകള്‍ ശരിയാക്കാന്‍ ഒരുമാസം സമയം നല്‍കും. മാര്‍ച്ച്‌ ഒന്നിന് ശേഷം താമസ വിസാ കാലാവധി അവസാനിച്ചവര്‍ക്ക് വിസ പുതുക്കാനും എമിറേറ്റ്‌സ് ഐഡി പുതുക്കാനും ജൂലൈ 12 മുതല്‍ മൂന്ന് മാസത്തെ സമയം നല്‍കും.

‘മാ​ന​വീ​യം’ ജി​ദ്ദ മ​ത്സ​ര ഫ​ല​പ്ര​ഖ്യാ​പ​ന​വും ആ​സ്വാ​ദ​ന സാ​യാ​ഹ്ന​വും സം​ഘ​ടി​പ്പി​ച്ചു

0

ജി​ദ്ദ : ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘ജീ​വി​ക്കാം ന​മു​ക്ക് പ്ര​കൃ​തി
യോ​ടി​ണ​ങ്ങി’ എ​ന്ന പ്ര​മേ​യ​ത്തെ അ​ധി​ക​രി​ച്ച് മാ​ന​വീ​യം ജി​ദ്ദ സം​ഘ​ടി​പ്പി​ച്ച
വി​വി​ധ മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​വും ആ​സ്വാ​ദ​ന സാ​യാ​ഹ്​​ന​വും ഓ
ൺ​ലൈ​നി​ൽ ന​ട​ന്നു. കു​ട്ടി​ക​ൾ​ക്ക് ചി​ത്ര​ര​ച​ന, ക​വി​താ പാ​രാ​യ​ണം, പ്ര​ഭാ​ഷ​
ണം, കു​ടും​ബി​നി​ക​ൾ​ക്ക് അ​ടു​ക്ക​ള​ത്തോ​ട്ടം, പു​രു​ഷ​ന്മാ​ർ​ക്ക് അ​നു​ഭ​വ​ങ്ങ​ൾ
പ​ങ്കു​വെ​ക്ക​ൽ എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. പു​ഷ്പ​കു​മാ​ർ,
സൈ​നു​ൽ ആ​ബി​ദീ​ൻ എ​ന്നി​വ​ർ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

മു​ഹ​ന്ന​ദ്, റി​ഹാ​ൻ ഇ​ബ്നു (ചി​ത്ര​ര​ച​ന), ഗൗ​തം കൃ​ഷ്ണ (ക​വി​താ പാ​രാ​യ
ണം), മാ​സി​ൻ അ​ലി (പ്ര​ഭാ​ഷ​ണം), റ​ഹ്​​മ​ത്ത് ഫൈ​സ​ൽ (അ​ടു​ക്ക​ള​ത്തോ​ട്ടം),
പു​ഷ്​​പ​കു​മാ​ർ (അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്ക​ൽ) എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​
ന്നാം സ്ഥാ​നം നേ​ടി. മാ​ന​വീ​യം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഗാ​നാ​ലാ​പ​നം, ക​വി
താ​പാ​രാ​യ​ണം, ഒാ​ൺ​ലൈ​നി​ലൂ​ടെ കു​ട്ടി​ക​ളു​ടെ ത​ത്സ​മ​യ നൃ​ത്ത പ​രി​പാ​ടി,
ത​ത്സ​മ​യ ഓ​ൺ​ലൈ​ൻ മ​ത്സ​രം, മ​ത്സ​ര​ങ്ങ​ളി​ൽ സ​മ്മാ​നാ​ർ​ഹ​മാ​യ സൃ​ഷ്​​ടി​ക
ളു​ടെ പ്ര​ദ​ർ​ശ​ന​ങ്ങ​ളും വി​വ​ര​ണ​ങ്ങ​ളും തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ത
നി​മ സൗ​ത്ത് സോ​ൺ ര​ക്ഷാ​ധി​കാ​രി ന​ജ്മു​ദ്ദീ​ൻ പ​രി​സ്ഥി​തി സ​ന്ദേ​ശം ന​ൽ​കി.

ചെ​യ​ർ​മാ​ൻ രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് യൂ​നി
വേ​ഴ്സി​റ്റി ഡീ​ൻ പ്ര​ഫ. ശ്രീ​രാം​കു​മാ​ർ, ശ​മീം ഇ​സ്സു​ദ്ദീ​ൻ, എ. ​മൂ​സ ക​ണ്ണൂ​ർ, രാ
ഗേ​ഷ്, റു​ക്സാ​ന മൂ​സ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശ്രീ​താ അ​നി​ൽ​കു​മാ​ർ പ്രാ​ർ​
ഥ​ന ഗീ​തം അ​വ​ത​രി​പ്പി​ച്ചു. ഐ.​പി.​എ​സ് പ്ര​ജി​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. കെ.
എം. അ​നീ​സ് അ​വ​താ​ര​ക​നാ​യി. റ​യ്യാ​ൻ മൂ​സ, എം.​വി. അ​ബ്​​ദു​ൽ റ​സാ​ഖ് എ​
ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി.

ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്‌ -മാര്‍ത്തോമ്മ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത

0

മാര്‍ത്തോമ്മ സഭയുടെ സഫ്രഗന്‍ മെത്രാപ്പൊലീത്തയായി ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്‌ അഭിഷക്തനായി .ജൂലൈ 12 ഞായറാഴ്ച രാവിലെ 9 മണിക് തിരുവല്ല പൂലാത്തിനില്‍ അഭിവന്ദ്യ മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേയാണ്. മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ ഡോ ജോസഫ് മാര്‍ത്തോമാ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്‌ എപ്പിസ്കോപ്പയെ മാര്‍ത്തോമ്മ സഭയുടെ സഫ്രഗന്‍ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്തത് .സഭയിലെ ഇതര എപ്പിസ്കൊപ്പാമാര്‍ ,സഭാ സെക്രട്ടറി ,ട്രസ്റ്റീ ,പട്ടക്കാര്‍ ,അത്മായ നേതാക്കള്‍ തുടങ്ങി ചുരുക്കം ചിലര്‍ മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിരിരുന്നു ആയിരകണക്കിന് സഭാവിശ്വാസികള്‍ സോഷ്യല്‍ മീഡിയയിലൂടെയും ടെലിവിഷനിലൂടെയും ഭക്തിനിര്‍ഭരമായ ചടങ്ങിന് സാക്ഷ്യം വഹിച്ചു .തീത്തൊയ്‌സ് ഒന്നാമന്റെ കാലത്താണ് സഫ്രഗന്‍ മെത്രപൊലീത്ത സ്ഥാനം മാര്‍ത്തോമാ സഭയില്‍ ആരംഭിച്ചതെന്ന് മെത്രപൊലീത്ത പറഞ്ഞു.

മാര്‍ത്തോമാ മെത്രപൊലീത്ത ഭരമേല്‍പിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കുക എന്നതാണ് സഫ്രഗന്‍ മെത്രപൊലീത്തയുടെ കര്‍ത്തവ്യം എന്നും മെത്രാപോലിത്ത ഓര്‍മിപ്പിച്ചു .പുതിയതായി ചുമതലയില്‍ പ്രവേശിച്ച സഫ്രഗന്‍ മെത്രാപ്പോലീത്താക് എല്ലാ ദൈവാനുഗ്രഹങ്ങളും ലഭിക്കട്ടെയെന്നു ആശംസിക്കുകയും ചെയ്തു . ശാരീരികമായി അല്‍പം ക്ഷീണിതനെങ്കിലും ശുശ്രുഷയിലും പ്രസംഗത്തിലും ഊര്‍ജസ്വലനായിരുന്നു .എപ്പിസ്കോപ്പല്‍ സ്ഥാനാരോഹണത്തിനു ശേഷം ശരീരത്തില്‍ അനുഭവപ്പെടുന്ന ക്ഷീണം അകറ്റുവാന്‍ ചെറിയൊരു ആമാശയ കറക്ഷന്‍ നടത്തുന്നതിന് ആശുപത്രിയില്‍ പോകണമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥന ആവശ്യമാണെന്നും തിരുമേനി പറഞ്ഞു .

Latest News

റി​യാ​ദ് ഒ.​ഐ.​സി.​സി ‘കൂ​ട​ണ​യും വ​രെ കൂ​ടെ​യു​ണ്ട്’ പദ്ധതി അവലോകനം ചെ​യ്​​തു

റി​യാ​ദ് : കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ റി​യാ​ദ് ഒ.​ഐ.​സി.​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി ന​ട​ത്തു​ന്ന ‘കൂ​ട​ണ​യും വ​രെ കൂ​ടെ​യു​ണ്ട്’ എ​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യു​ടെ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ക​സ​ മി​തി യോ​ഗം അ​വ​ലോ​ക​നം ചെ​യ്​​തു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ​ജീ​ർ...

പി.എം.എഫ്​ ചാർട്ടർ വിമാനം 176 യാത്രക്കാരുമായി നാടണഞ്ഞു

റി​യാ​ദ്​ : പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (പി.​എം.​എ​ഫ്) റി​യാ​ദ്​ ഘ​ട​കം ചാ​ർ​ ട്ട്​ ചെ​യ്​​ത സ്​​പൈ​സ്​ ജെ​റ്റ്​ വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. ആ​റു ഗ​ർ​ഭി ണി​ക​ളും എ​ട്ടു കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 176 യാ​ത്ര​ക്കാ​ർ റി​യാ​ദി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഏ​ഴു​പേ​ർ​ക്ക് സൗ​ജ​ന്യ...

യുഎഇയുടെ ചൊവ്വാ ദൗത്യം നാളെ ജപ്പാനില്‍നിന്നു കുതിക്കും

യുഎഇ ചൊവ്വാ പേടക വിക്ഷേപണത്തിനു മണിക്കൂറുകള്‍ മാത്രം. ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററില്‍ നാളെ പുലര്‍ച്ചെ 12.51ന് വിക്ഷേപണം കഴിഞ്ഞാലുടന്‍ ദുബായിലെ ഗ്രൗണ്ട് സ്റ്റേഷന്‍ ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. തുടര്‍ന്നുള്ള 30 ദിവസം...

വ്യാ​പ​നം അ​തി​വേ​ഗം ബ​ഹു​ദൂ​രം ; മൂ​ന്നു ദി​ന​ത്തി​ല്‍ എ​ട്ടി​ല്‍​നി​ന്ന് ഒ​ന്പ​തു ല​ക്ഷ​ത്തി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി : രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​ന്‍​പ​ത് ല​ക്ഷം ക​ട​ന്നു. 9,06,752 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​മാ​സം പ​ത്തി​നാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ എ​ട്ടു ല​ക്ഷം ക​വി​ഞ്ഞ​ത്. വെ​റും മൂ​ന്നു...

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ; ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് വെബിനാര്‍ സംഘടിപ്പിച്ചു

മനാമ : 'ഫീനാ ഹൈര്‍' പദ്ധതിയുടെ ഭാഗമായി ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് നടത്തി വരുന്ന പദ്ധതികളുടെ വിപുലീകരണവുമായ ബന്ധപ്പെട്ട് വെബിനാര്‍ സംഘടിപ്പിച്ചു. ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ് ആന്‍ഡ് പ്രോജക്‌ട്‌സ് മാനേജ്‌മെന്റ് ഹെഡ് യൂസുഫ്...