Home Blog

ചിക്കാഗോ : തോട്ടുങ്കൽ മാത്യു ജോസഫ്

0

ചിക്കാഗോ : തൊടുപുഴ ചുങ്കം തോട്ടുങ്കൽ മാത്യു ജോസഫ് (77) ചിക്കാഗോയിൽ നിര്യാതനായി .സംസ്കാര  ശുശ്രുഷകൾ  ചൊവ്വാഴ്ച രാവിലെ 9 മണിക്ക്   ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ . മേഴ്സി കരിംകുന്നം കറുത്തേടത്ത് കുടുംബാംഗമാണ് .

ഗ്ലോബൽ ബൈബിൾ ക്വിസ് സീസൺ 2 ഇന്ന് | Indian Time 7:30pm | Chicago Time 9am | Live on KVTV

0

ചിക്കാഗോ : ഹോളി ഫാമിലി ഗ്ലോബൽ ബൈബിൾ ക്വിസ് സീസൺ 2 ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 7:30ന് .
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന zoom ലിങ്കിലൂടെ പങ്കെടുക്കാവുന്നതാണ്. വിഷയം വി പൗലോസിന്റെ ലേഖനം. (കോറിന്തോസും റോമക്കാർക്കും എഴുതിയത് ഒഴികെ)

Join Zoom Meeting
https://us02web.zoom.us/j/5682610227

Meeting ID: 568 261 0227

ഷിക്കാഗോ : സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയും ക്നാനായവോയിസ് (KVTV) സംയുക്തമായി സംഘടിപ്പിക്കുന്ന ഹോളി ഫാമിലി ഗ്ലോബൽ ബൈബിൾ ക്വിസ് (Online) മെഗാ ക്വിസ് സീസൺ 2 ജൂലൈ 11 ശനിയാഴ്ച് ച ഇന്ത്യൻ സമയം വൈകുന്നേരം 7:30 മണിക്ക് (ചിക്കാഗോ സമയം രാവിലെ 9:00 ന്) നിങളുടെ വിരൽ തുമ്പിൽ എത്തുന്നു. ഇക്കുറി എല്ലാമാസവും രണ്ടാമത്തെ ശനിയാഴ്ച്ചയായിരിക്കും മത്സരം നടക്കുന്നത് . അതിൽ വിജയികളാകുന്ന 5 ടീമുകൾ സെമി ഫൈനൽ കടക്കുന്നതായിരിക്കും ആകർഷകമായ സമ്മാനങ്ങളുള്ള ഈ ആഗോള ബൈബിൾ ക്വിസ് ലോകം മുഴുവനുമുള്ള ബൈബിൾ അറിയാവുന്ന ബൈബിൾ പഠിക്കുന്ന കുടുംബങ്ങൾ ഒന്നിച്ചിരുന്ന് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കമ്പ്യൂട്ടറിലോ സ്മാർട്ട് ഫോണിലോ കുടുംബ സമേതം പങ്കെടുക്കാവുന്ന തരത്തിലാണ് ഈ മത്സരം ഓൺലൈൻ ആയി സംഘടിപ്പിക്കുന്നത്. KVTV.COM, , KNANAVOICE.IN , KERALAVOICE.IN എന്നീ വെബ്സൈറ്റ്കളിൽ കൃത്യം 7:30 മണിക്ക് ക്വിസ് ചോദ്യങ്ങൾ ലഭിക്കുന്നതാണ്. 50 ചോദ്യങ്ങൾ ആണ് ഒരു മത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്നാം സമ്മാനം $151/ ഡോളർ , രണ്ടാം സമ്മാനം $ 101ഡോളർ , മൂന്നാം സമ്മാനം $ 50 ഡോളർ എന്നിങ്ങനെയാണ് സമ്മാനങ്ങൾ, കോവിഡ് 19 എന്ന മഹാമാരി ലോകത്തെ നിശ്ചലമാക്കിയ ഈ ദിനങ്ങളിൽ ദൈവത്തെ കൂടുതൽ അറിയുവാനും ബൈബിൾ കൂടതൽ പഠിക്കുവാനുമായാണ് ഈ തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് എന്ന് “തിരുകുടുംബം” ഗ്ലോബൽ ബൈബിൾ ക്വിസ് ഡയറക്ടർ ഫാ ബീൻസ് ചെത്തെലിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾ KVTV.COMൽ പ്രെസിദ്ധികരിക്കുന്നതാണ്. ജൂലൈ 11 ന് നടക്കുന്ന ക്വിസ് സ്പോൺസർ ചെയ്തിരിക്കുന്നത് കുര്യൻ & ലീലാമ്മ മൂക്കേട്ട് (ചിക്കാഗോ) ആണ് . ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നവർ സെമി ഫൈനലിൽ പ്രവേശിക്കുന്നതായിരിക്കും. നിലവിൽ അഞ്ച് മത്സരാർത്ഥികൾ ഫൈനലിൽ പ്രേവേശിച്ചു കഴിഞ്ഞു.

സീസൺ 2 ഗ്ലോബൽ ക്വിസിൽ സൂമിലൂടെ യാണ് ചോദ്യങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നത്. ഉത്തരങ്ങൾ മറ്റൊരു ഫോൺ ഉപയോഗിച്ച് നിങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. കഴിഞ്ഞ ക്വിസിൽ ചോദിച്ച വി പൗലോസിന്റെ ലേഖനഭാഗങ്ങൾ ഒഴിവാക്കിയുള്ള പൗലോസ് എഴുതിയ മറ്റു ലേഖന ഭാഗങ്ങളാണ് ഇക്കുറി ചോദിക്കുന്നത്.

ഉത്തരങ്ങൾ ഇംഗ്ലീഷിൽ ആയിരിക്കും, ആയതിനാൽ ലോകത്തിൽ ക്രിസ്തുവിനെ അറിയുന്ന ഏവർക്കും പങ്കെടുക്കാവുന്നതാണ്. വിജയികളാകുന്നവരുടെ കുടുംബ ഫോട്ടോ വെബ് സൈറ്റുകളിൽ പ്രസിദ്ധികരിക്കുന്നതായിരിക്കും. ലോകം മുഴുവനുമുള്ള , എല്ലാ ആളുകളെയും ഈ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിലേക്ക് ക്ഷണിച്ചു കൊള്ളുന്നു. കടന്നു വരുന്ന എല്ലാ ആഴ്ചയിലേയും മത്സരം സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.

More info please click the link below

kvtv.com   

Best Compliments from Kurian and Leelamma Mookettu Chicago

മെല്‍ബണ്‍ സെ. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഇടവക ദിന ആചരണം

0

മെല്‍ബണ്‍ : പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ മെല്‍ബണ്‍ സെ. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക മലങ്കര സഭയുടെ ഒരു ദേവാലയം ആയി പ്രഖ്യാപിക്കപ്പെട്ടതിന്‍റെ ഒന്നാം വാര്‍ഷികം ജൂലൈ അഞ്ചാം തീയതി ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു. വികാരി റവ. ഫാ. സാം ബേബി കാര്‍മികത്വം വഹിച്ച വി. കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് തിരുമേനിയും, മാതൃ ദേവാലയമായ സെ. മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവക വികാരി റവ. ഫാ. C A ഐസക്കും ആശംസകള്‍ നല്‍കി. കഴിഞ്ഞ ഒരു വര്‍ഷം ദേവാലയത്തില്‍ നടന്ന വിവിധ പെരുന്നാളുകളുടെയും പ്രധാന പ്രവര്‍ത്തനങ്ങളുടെയും ഫോട്ടോ പ്രദര്‍ശനവും നടന്നു.

ഈ അവസരത്തില്‍ പങ്കെടുക്കുവാന്‍ താന്‍ ആഗ്രഹിച്ചിരുവെങ്കിലും കൊവിഡ്-19 നിയന്ത്രണങ്ങള്‍ മൂലം അത് സാധിക്കാതെ വന്നതിലുള്ള ദുഃഖം അഭിവന്ദ്യ തിരുമേനി തന്‍റെ സന്ദേശത്തില്‍ വ്യക്തമാക്കി. പ്രാര്‍ത്ഥനാ പൂര്‍ണ്ണമായ തന്‍റെ ആത്മീയ സാന്നിധ്യം ഈ ഇടവകയുടെ കൂടെ എപ്പോഴും ഉണ്ടാവും എന്നും തിരുമേനി പറഞ്ഞു. ബഹു. സാം അച്ഛന്‍റെ നേതൃത്വത്തിലുള്ള എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും, ബഹു. ഐസക്ക് അച്ഛന്‍ ആശംസകള്‍ നേരുകയുണ്ടായി. തദവസരത്തില്‍ തയ്യാറാക്കിയ സ്മരണിക ഇടവക കൈക്കാരന്‍ ശ്രീ. ലജി ജോര്‍ജ്, സെക്രട്ടറി ശ്രീ. സഖറിയ ചെറിയാന്‍ എന്നിവര്‍ക്ക് നല്‍കിക്കൊണ്ട് വികാരിയച്ചന്‍ പ്രകാശനം ചെയ്തു. പരി. പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിക്കപ്പെട്ടതിനാല്‍ ഓഷ്യാനിയ മേഖലയുടെ പരുമല എന്ന ഖ്യാതി നേടിയ ഈ ദേവാലയം, ഏത് പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലും ഏവര്‍ക്കും ആശ്വാസവും പ്രത്യാശയും നല്‍കിക്കൊണ്ട് പരിലസിക്കുന്നു. ദേവാലയത്തിന്‍റെ എല്ലാ വിധ നല്ല പ്രവത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവര്‍ക്കുള്ള നന്ദി ബഹു. സാം അച്ചന്‍ തന്‍റെ സന്ദേശത്തില്‍ പ്രകാശിപ്പിച്ചു.

ഇന്ത്യന്‍ ടിവി ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി നേപ്പാള്‍

0

കാഠ്മണ്ഡു: ഭരണ കക്ഷിയില്‍ ഭിന്നത രൂക്ഷമാവുന്നതിനിടെ ഇന്ത്യക്കെതിരെ അടുത്ത നീക്കവുമായി നേപ്പാള്‍ സര്‍ക്കാര്‍. ഇന്ത്യന്‍ ടിവി ചാനലുകള്‍ക്ക് ഒടുക്ക൦ വിലക്ക് ഏര്‍പ്പെടുത്തി. നേപ്പാള്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ ദൂരദര്‍ശന്‍ ഒഴികെ മറ്റൊരു ചാനലും ഇനി മുതല്‍ നേപ്പാളില്‍ ലഭ്യമാകില്ല. നേപ്പാളിലെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്ക് സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇത് പ്രാബല്യത്തില്‍ വന്നതായാണ് സൂചന. എന്നാല്‍, ചാനലുകള്‍ നിര്‍ത്തലാക്കിയതിന് ഔദ്യോഗിക വിശദീകരണമെന്നും സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. നേപ്പാള്‍ ഉപപ്രധാനമന്ത്രിയും, ഭരിക്കുന്ന നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യ വക്താവുമായ നാരായണ്‍ കാഞ്ചി ശ്രേഷ്ഠയുടെ പ്രസ്താവന പുറത്തുവന്നതിന് ശേഷമാണ് ചാനലുകള്‍ക്ക് വിലക്ക് വീണത്…!!
നേപ്പാള്‍ സര്‍ക്കാരിനും പ്രധാനമന്ത്രിക്കും എതിരായ ഇന്ത്യന്‍ മാധ്യമങ്ങളുടെ അടിസ്ഥാന രഹിതമായ പ്രചാരണം നിര്‍ത്തിവയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. അസംബന്ധം നിര്‍ത്തിവയ്ക്കണം, പരിധി കടന്നുകഴിഞ്ഞെന്നും ഇത് വളരെ കൂടുതലാണെന്നും ഉപപ്രധാനമന്ത്രി പറഞ്ഞതായി നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

“വളരെയധികം ആക്ഷേപങ്ങളാണ് ഇന്ത്യന്‍ മീഡിയയില്‍ നിന്നും നേപ്പാള്‍ സര്‍ക്കാരിനും പ്രധാനമന്ത്രിക്കും എതിരെ വരുന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ പത്രപ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാന നൈതികതയെ പോലും പരിഗണിക്കുന്നില്ല”, എന്ന് പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ പ്രധാന ഉപദേഷ്ടാവായ ബിഷ്ണു രാമല്‍ പറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്. ഇന്ത്യന്‍ ചാനലുകളുടെ സിഗ്നലുകള്‍ നിര്‍ത്തി വച്ചതായി നേപ്പാളിലെ മെഗാ മാക്‌സ് ടിവിയുടെ ഓപ്പറേറ്റര്‍ വ്യക്തമാക്കുകയുണ്ടായി. തര്‍ക്ക മേഖലയായ ലിപുലേക്, കാലാപാനി,ലിംപിയാധുര എന്നിവ ഭൂപടത്തില്‍ ചേര്‍ത്ത ഒലിയുടെ നടപടിയോടെ ഇന്ത്യയുമായുള‌ള നേപ്പാളിന്‍റെ ബന്ധം വഷളായത്. കൂടാതെ, രാജ്യത്തെ ചില നേതാക്കളുടെ പിന്തുണയോടെ “ഇന്ത്യ” തന്നെ പുറത്താക്കാന്‍ ശ്രമിച്ചതായുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ പ്രസ്താവനയും ഭരണ കക്ഷിയില്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരിയ്ക്കുകയാണ്. ഒലി തന്‍റെ ആരോപണം തെളിയിക്കുകയോ രാജിവയ്ക്കുകയോ വേണമെന്ന് മൂന്ന് മുന്‍ പ്രധാനമന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഇന്ത്യയ്ക്കെതിരായി നടത്തിയ നീക്കങ്ങള്‍ക്കും വിവാദ പരാമര്‍ശങ്ങള്‍ക്കും കനത്ത വില നല്‍കേണ്ടി വരികയാണ് ഇപ്പോള്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയ്ക്ക്

ചൈനയുമായുള്ള 900 കോടിയുടെ വ്യാപാര ബന്ധം അവസാനിപ്പിച്ച്‌ ഹീറോ സൈക്കിള്‍

0

ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രമുഖ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ സൈക്കിള്‍സ് ചൈനയുമായുള്ള 900 കോടി രൂപയുടെ കരാര്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍‌പന്നങ്ങള്‍ ബഹിഷ്‍കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വ്യാപാര ബന്ധം കമ്ബനി അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 900 കോടി രൂപയുടെ വ്യാപാര ബന്ധം നടക്കാനിരിക്കെയാണ് കമ്ബനി ചൈനയുമായുള്ള വ്യാപര ബന്ധത്തില്‍ നിന്ന് പിന്മാറിയത്. കമ്ബനി ചൈനയുമായി 900 കോടി രൂപയുടെ ബിസിനസ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ആ പദ്ധതികള്‍ റദ്ദാക്കിയതായി കമ്ബനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പങ്കജ് മുഞ്ജല്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍, ചൈനയുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ കമ്ബനി ബാധ്യസ്ഥരാണെന്ന് പങ്കജ് മുഞ്ജല്‍ വ്യക്തമാക്കി.

അതേസമയം ചൈനയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതോടെ കമ്ബനി ഇപ്പോള്‍ ബദല്‍ വിപണികള്‍ തേടിക്കൊണ്ടിരിക്കുകയാണ് ഹീറോ. ജര്‍മ്മനിയാണ് പട്ടികയില്‍ ഒന്നാമത്. കോണ്ടിനെന്റല്‍ മാര്‍ക്കറ്റിനെ പരിപാലിക്കുന്നതിനായി യൂറോപ്യന്‍ രാജ്യത്ത് ഒരു പ്ലാന്റ് സ്ഥാപിക്കാനും ഹീറോ സൈക്കിള്‍സ് ഒരുങ്ങുന്നുണ്ട്. ലുധിയാനയിലെ ധനന്‍സു ഗ്രാമത്തില്‍ സൈക്കിള്‍ വാലി പൂര്‍ത്തിയാക്കിയാല്‍ രാജ്യത്തിന് ചൈനയുമായി എളുപ്പത്തില്‍ മത്സരിക്കാനാകുമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നിര്‍മാണ വിപണിയില്‍ കമ്ബനി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹീറോ സൈക്കിള്‍സ് പ്ലാന്റിനുപുറമെ, സൈക്കിള്‍ വാലിയില്‍ അനുബന്ധ, വെണ്ടര്‍ യൂണിറ്റുകളും ഉള്‍പ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.

24 മണിക്കൂറിനിടെ രാജ്യത്ത് 26506 പേര്‍ക്ക് കൊവിഡ്

0

ന്യൂഡല്‍ഹി : അമേരിക്കക്ക് പിന്നാലെ ലോകത്ത് ഏറ്റവും വേഗതയില്‍ കൊവിഡ് വ്യാപിക്കുന്ന രാജ്യമായി ഇന്ത്യ മാറുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 26506 കേസുകളും 475 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തിന്റെ അടുത്ത ഹോട്ട്‌സ്‌പോട്ടായി ഇന്ത്യ മാറുകയാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പ്. മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച്‌ ടെസ്റ്റ് റേറ്റ് ഇന്ത്യയില്‍ കുറഞ്ഞിട്ടും രോഗികളുടെ എണ്ണത്തിലെ വലിയ വര്‍ധനവ് പേടിപ്പെടുത്തുന്നതാണ്.

രാജ്യത്ത് ഇതിനകം 793802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 21604 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. 495513 പേര്‍ക്ക് രോഗം മാറിയപ്പോള്‍ 276685 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ മരണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനത്ത് ഇതിനകം 230599 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 9667 മരണങ്ങളുമുണ്ടായി. 24 മണിക്കൂറിനിടയില്‍ മാത്രം 6875 കേസും 219 മരണവും മഹാരാഷ്ട്രയിലുണ്ടായി. മുംബൈ നഗരം വൈറസിന്റെ പിടിയിലമര്‍ന്ന് കഴിഞ്ഞതായാണ് ഇതിനകം വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴ്‌നാട്ടിലും ഡല്‍ഹിയിലും ഗുജറാത്തിലും യുപിയിലുമെല്ലാം രോഗ വ്യാപനം രൂക്ഷമാകുകയാണ്. യു പിയില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ നിലവില്‍ വന്നുകഴിഞ്ഞു.

രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ ഇന്നലെ 4231 കേസുകളും 65 മരണവുമുണ്ടായി. സംസ്ഥാനത്ത് ഇതിനകം 126581 കേസും 1765 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെന്നൈയിലും സമീപ ജില്ലകളിലുമാണ് തമിഴ്‌നാട്ടില്‍ സ്ഥിതി രൂക്ഷമായുള്ളത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 107501 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 3258 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇന്നലെ 2187 കേസും 45 മരണവും സംസ്ഥാനത്തുണ്ടായി. ഗുജറാത്തില്‍ മരണസംഖ്യ രണ്ടായിരം കടന്നു. 2008 മരണവും 39194 കേസുമാണ് ഗുജറാത്തിലുണ്ടായത്. യു പിയില്‍ 862, കര്‍ണാടകയില്‍ 486, ബംഗാളില്‍ 854, രാജസ്ഥാനില്‍ 491, മധ്യപ്രദേശില്‍ 634 മരണങ്ങളും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യു.​എ.​ഇ​യി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി ജൂലൈ 12 മു​ത​ൽ വി​മാ​ന സ​ർ​വീ​സ്​ ആ​രം​ഭി​ക്കും

0

ദു​ബൈ : നാ​ട്ടി​ൽ കു​ടു​ങ്ങി​യ കു​ഞ്ഞു​മ​ക്ക​ൾ തി​രി​കെ​യെ​ത്തു​ന്ന​തും കാ​ത്ത്​
ക​ണ്ണീ​രോ​ടെ ക​ഴി​യു​ന്ന അ​മ്മ​മാ​രു​ടെ പ്രാ​ർ​ഥ​ന​ക​ൾ​ക്ക്​​ പ​രി​ഹാ​ര​മാ​കു​ന്നു. ഇ​
ന്ത്യ​യി​ൽ നി​ന്ന്​ യു.​എ.​ഇ​യി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി
ജൂലൈ 12 മു​ത​ൽ വി​മാ​ന സ​ർ​വീ​സ്​ ആ​രം​ഭി​ക്കും. ഇ​തി​നാ​യി എ​യ​ർ ഇ​ന്ത്യ
എ​ക്​​സ്​​പ്ര​സ്​ ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ ആ​രം​ഭി​ച്ചു. 26 വ​രെ​യു​ള്ള ബു​ക്കി​ങ്ങാ​ണ്​ ഇ
പ്പോ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വ​ന്ദേ​ഭാ​ര​ത്​ മി​ഷ​നി​ൽ ഉ​ൾ​പെ​ടു​ത്തി​യാ​ണ്​ സ​ർ
വീ​സ്​ തു​ട​ങ്ങു​ന്ന​ത്. യു.​എ.​ഇ​യി​ൽ താ​മ​സ വി​സ​യു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ നി​
ല​വി​ൽ അ​വ​സ​രം.

കേ​ര​ള​ത്തി​ൽ നി​ന്ന്​ 51 വി​മാ​ന​ങ്ങ​ളാ​ണ്​ ഏ​ർ​പെ​ടു​ത്തി​യ​ത്. കൊ​ച്ചി 21, കോ​ഴി
ക്കോ​ട്​ 15, തി​രു​വ​ന​ന്ത​പു​രം ഒ​മ്പ​ത്, ക​ണ്ണൂ​ർ ആ​റ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​മാ​ന
ങ്ങ​ളു​ടെ എ​ണ്ണം. അ​ബൂ​ദ​ബി, ഷാ​ർ​ജ, ദു​ബൈ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കാ​ണ്
സ​ർ​വീ​സ്. മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ർ​ക്ക്​ അം​ഗീ​കൃ​ത ലാ​ബി​ൽ നി​ന്നു​ള്ള കോ​വി​ഡ്
നെ​ഗ​റ്റീ​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. യാ​ത്ര​ക്ക്​ 96 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​
ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഫ​ല​മാ​ണ്​ വേ​ണ്ട​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ
തു​ട​ർ​ന്ന്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ദേ​ശ​ത്തു നി​ന്നു​ള​ള
യാ​ത്ര​ക്കാ​ർ​ക്ക്​ യു.​എ.​ഇ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ത്യ​യും സ​മ്പൂ​ർ​
ണ ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​വ​ധി​ക്കും മ​റ്റ്​ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി
നാ​ട്ടി​ലേ​ക്ക്​ പോ​യ ആ​ളു​ക​ൾ​ക്ക്​ തി​രി​കെ​യെ​ത്താ​ൻ ക​ഴി​യാ​തെ​യാ​യി.

യു.​എ.​ഇ വ്യോ​മാ​തി​ർ​ത്തി​ക​ൾ തു​റ​ക്കു​ക​യും ഇ​വി​ടെ നി​ന്ന്​ ആ​ളു​ക​ൾ​ക്ക്​ ഇ​
ന്ത്യ​യി​ലേ​ക്ക്​ പ​റ​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കു​ക​യും ചെ​യ്​​തെ​ങ്കി​ലും ഇ​ന്ത്യ​യി​ൽ
നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ നാ​ലു മാ​സ​മാ​യി മ​ട​ങ്ങി വ
രാ​നാ​വാ​തെ ആ​ളു​ക​ൾ നാ​ട്ടി​ൽ കു​ടു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. യു.​എ.​ഇ​യി​ൽ
ഉ​ട​ൻ തി​രി​ച്ചെ​ത്തി​യി​ല്ലെ​ങ്കി​ൽ ജോ​ലി ന​ഷ്​​ട​പ്പെ​ടും എ​ന്ന ആ​ശ​ങ്ക​യി​ൽ ക​ഴി
യു​ന്ന​വ​ർ​ക്ക്​ ആ​ശ്വാ​സം പ​ക​രു​ന്ന തീ​രു​മാ​ന​മാ​ണി​ത്. നാ​ട്ടി​ൽ കു​ടു​ങ്ങി​യ മ​
ക്ക​ളെ യു.​എ.​ഇ​യി​ൽ തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​മ്മ​മാ​രും കാ​മ്പ
യി​ൻ തു​ട​ങ്ങി​യി​രു​ന്നു. മ​റ്റ്​ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന​ു​ള്ള​വ​ർ യു.​എ.​ഇ​യി​ലേ​
ക്ക്​ തി​രി​ച്ചെ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​ന്ത്യ ഇ​തി​നോ​ട്​ മു​ഖം തി​രി​ച്ചു നി​ൽ​ക്കു​ന്ന
നി​ല​പാ​ടാ​ണ്​ സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

മ​ട​ങ്ങി​യെ​ത്തേ​ണ്ട​വ​ർ ചെ​യ്യേ​ണ്ട​ത്

യു.​എ.​ഇ ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ​െഎ​ഡ​ൻ​റി​റ്റി ആ​ൻ​റ്​ സി​റ്റി​സ​ൻ​ഷി​പ്പി
െൻറ​ (​െഎ.​സി.​എ) വെ​ബ്​​സൈ​റ്റി​ൽ (smartservices.ica.gov.ae) ര​ജി​സ്​​റ്റ​ർ
ചെ​യ്​​ത്​ അ​നു​മ​തി നേ​ടി​യ ശേ​ഷം വേ​ണം ടി​ക്ക​റ്റെ​ടു​ക്കാ​ൻ. ​www.airindiae
xpress.in എ​ന്ന വെ​ബ്​ സൈ​റ്റ്​ വ​ഴി ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാം. അം​ഗീ​കൃ​ത ട്രാ​വ
ൽ ഏ​ജ​ൻ​റു​മാ​ർ, കാ​ൾ സ​െൻറ​ർ എ​ന്നി​വ മു​ഖേ​ന​യും ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​
യ്യാം. യാ​ത്ര​ക്കാ​ർ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യു.​എ.​ഇ പു​റ​ത്തി​റ​ക്കി​യ ഡി.
എ​ക്​​സ്.​ബി സ്​​മാ​ർ​ട്ട്​ ആ​പ്പ്​ നി​ർ​ബ​ന്ധ​മാ​യും ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​തി​രി​ക്ക​ണം.
വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹെ​ൽ​ത്ത്​ ഡി​ക്ല​റേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ച്ച്​​ ന​ൽ​ക​ണം.
യാ​ത്ര​ക്ക്​ മു​ൻ​പ്​ കോ​വി​ഡ്​ നെ​ഗ​റ്റീ​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്ക​ണം.

മൊ​ബൈ​ല്‍ വ​ഴി നി​യ​ന്ത്രി​ക്കാ​വു​ന്ന ഡ്രോ​ണ്‍ വി​ക​സി​പ്പി​ച്ച്​ വി​ദ്യാ​ർ​ഥി

0

മ​ങ്ക​ട : കോവിഡിനെതിരെ പൊരുതാൻ മൊ​ബൈ​ല്‍ ഫോ​ൺ വ​ഴി നി​യ​ന്ത്രി
ക്കാ​വു​ന്ന ഡ്രോ​ണ്‍ കാ​മ​റ വി​ക​സി​പ്പി​ച്ചെ​ടു​ത്ത് ബി.​ടെ​ക്​​ വി​ദ്യാ​ർ​ഥി സ​ഈ​ദ്
കോ​വി​ഡ് ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത് ഡ്രോ​ണ്‍ കാ​മ​റ​യു​മാ​യി ഊ​രു​ചു​റ്റു​ന്ന പൊ
ലീ​സു​കാ​ര്‍ക്ക് സ​ഹാ​യം എ​ന്ന ചി​ന്ത​യി​ല്‍ നി​ന്നാ​ണ് ഈ ​നേ​ട്ടം.
ഡ്രോ​ൺ നി​ർ​മാ​ണ​ത്തി​ന്​ ആ​വ​ശ്യ​മാ​യ യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ ഓ​ണ്‍ലൈ​നി​ലൂ​ടെ
വാ​ങ്ങാ​നാ​യി​രു​ന്നു ശ്ര​മം. ലോ​ക്​​ഡൗ​ണ്‍ കാ​ര​ണം മു​ഴു​വ​ന്‍ സാ​മ​ഗ്രി​ക​ളും ല
ഭി​ച്ചി​ല്ലെ​ങ്കി​ലും 500 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ പ​റ​ക്കു​ന്ന ഡ്രോ​ണ്‍ നി​ര്‍മി​ച്ചു.

ഇ​ത്​ 20 മി​നി​റ്റ് വാ​യു​വി​ല്‍ ത​ങ്ങി​നി​ല്‍ക്കും. അ​ൽ അ​മീ​ന്‍ സ്‌​കൂ​ൾ മൈ​താ​നി
യി​ല്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ക്കു​ക​യും ചെ​യ്തു. ജി.​പി.​എ​സ് ടെ​ലി​മെ​ട്രി ചേ​
ർ​ക്കു​ക​യും ബാ​റ്റ​റി ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്​​താ​ൽ മൊ​ബൈ​ല്‍ ഫോ
ണ്‍ വ​ഴി നി​യ​ന്ത്രി​ക്കാ​നും കൂ​ടു​ത​ല്‍ സ​മ​യം ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ക്കു​മെ
ന്ന് സ​ഈ​ദ് പ​റ​യു​ന്നു. 17,000 രൂ​പ​യാ​ണ് ചെ​ല​വു വ​ന്ന​ത്. ഏ​റ​നാ​ട് നോ​ള​ജ് സി​റ്റി​യി​ല്‍ ഒ​ന്നാം വ​ര്‍ഷ
ബി.​ടെ​ക് വി​ദ്യാ​ഥി​യാ​യ സ​ഈ​ദ് പ​ത്തി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ വീ​ട്ടി​ലെ ഇ​ല​ക്ട്രി​ക്
ഉ​പ​ക​ര​ണ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ നി​യ​ന്ത്രി​ക്കാ​നു​ള്ള ക​ണ്ടു​പി​ടി​ത്ത​വു​
മാ​യാ​ണ് പ​രീ​ക്ഷ​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​ത്.

പ്ല​സ്‌ വ​ൺ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ സ്‌​കൂ​ള്‍ എ​ക്‌​സ്ബി​ഷ​ന്​ റോ​ബോ​ട്ട് നി​ര്‍മി
ച്ചു. പി​ന്നീ​ട് ബോം​ബ് നി​ര്‍വീ​ര്യ​മാ​ക്കു​ന്ന ഉ​പ​ക​ര​ണം, ഒ​രു മീ​റ്റ​ര്‍ നീ​ള​മു​ള്ള വി
മാ​നം തു​ട​ങ്ങി​യ​വ​യും നി​ർ​മി​ച്ചു. ചേ​രി​യം പ​റ​ച്ചി​കോ​ട്ടി​ല്‍ അ​ശ്‌​റ​ഫ​ലി എ​ന്ന കു​ട്ട്യാ​പ്പു​വി​​െൻറ​യും ന​സീ​റ​യു​ടെ​
യും മ​ക​നാ​ണ്. ‘ടോം​ടെ​ക് മേ​ക്ക​ർ’​എ​ന്ന പേ​രി​ല്‍ യൂ ​ട്യൂ​ബ് ചാ​ന​ലും സ​ഈ​ദി
നു​ണ്ട്.

മ​ദീ​ന കെ.​എം.​സി.​സി​യു​ടെ ആ​ദ്യ ചാ​ർ​ട്ടേ​ഡ് വി​മാ​നം കൊ​ച്ചി​യി​ലേ​ക്ക് പ​റ​ന്നു

0

മ​ദീ​ന: കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ദീ​ന​യി​ൽ​നി​ന്നും ചാ​ർ​ട്ട​ര്‍ ചെ​
യ്ത ആ​ദ്യ​വി​മാ​നം ഞാ​യ​റാ​ഴ്ച മ​ദീ​ന അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി
ല്‍നി​ന്നും പു​റ​പ്പെ​ട്ടു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​ച​ക​ന​ഗ​രി​യാ​യ മ​ദീ​
ന​യി​ൽ​നി​ന്ന് ആ​ദ്യ​മാ​യാ​ണ് ഒ​രു ചാ​ർ​ട്ടേ​ഡ് വി​മാ​നം കേ​ര​ള​ത്തി​ലേ​ക്ക് പു​റ​
പ്പെ​ടു​ന്ന​ത്. പ്രാ​യ​മാ​യ​വ​രും ഗ​ർ​ഭി​ണി​ക​ളും കു​ട്ടി​ക​ളും അ​സു​ഖ​ത്തി​ന് ചി​കി​
ത്സ​ക്കാ​യി പോ​കു​ന്ന​വ​രും ഫൈ​ന​ൽ എ​ക്സി​റ്റി​ൽ മ​ട​ങ്ങു​ന്ന​വ​രു​മാ​യ 250ഒാ
ളം പ്ര​വാ​സി​ക​ൾ​ക്ക് മ​ദീ​ന​യി​ൽ​നി​ന്ന് നേ​രി​ട്ട് കൊ​ച്ചി​യി​ലേ​ക്കു​ള്ള ഈ ​വി​മാ​ന
സ​ർ​വി​സ് അ​നു​ഗ്ര​മാ​യി. മ​ദീ​ന കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ സൈ​ദ് മൂ​ന്നി​യൂ​ർ, ഗ​ഫൂ​ർ പ​ട്ടാ​മ്പി, ശ​രീ
ഫ് കാ​സ​ർ​കോ​ട്, ഹം​സ പെ​രി​മ്പ​ലം, ഫ​സ​ലു​റ​ഹ്​​മാ​ൻ, ന​ഫ്സ​ൽ മാ​സ്​​റ്റ​ർ,
ഒ.​കെ. റ​ഫീ​ഖ്, സ​ക്കീ​ർ ബാ​ബു, മ​ഹ​ബൂ​ബ്, അ​ഹ​മ്മ​ദ് മു​ന​മ്പം, ഷാ​ന​വാ​സ്
ചോ​ക്കാ​ട്, ന​വാ​സ് നേ​ര്യ​മം​ഗ​ലം, മു​ജീ​ബ് കോ​ത​മം​ഗ​ലം, അ​ഷ്​​റ​ഫ് അ​ഴി​ഞ്ഞി
ലം എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പു​തി​യ 50​ റി​യാ​ൽ നോ​ട്ട്​ പു​റ​ത്തി​റ​ക്കി ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക്​

0

മ​സ്​​ക​ത്ത്​: ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ പു​തി​യ 50​ റി​യാ​ൽ നോ​ട്ട്​ പു​റ​ത്തി​റ​ക്കി.
ഒ​മാ​​െൻറ അ​മ്പ​താം ന​വോ​ത്ഥാ​ന വാ​ർ​ഷി​ക​ത്തി​​ന്​ ഒ​പ്പം ആ​ധു​നി​ക ഒ​മാ​​െൻ
റ ശി​ൽ​പി സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​​െൻറ ഒാ​ർ​മ​ക്കാ​യു​മാ​ണ്​ പു​
തി​യ നോ​ട്ട്​ പു​റ​ത്തി​റ​ക്കി​യ​ത്. ഇൗ ​മാ​സം​ത​ന്നെ വി​പ​ണി​യി​ൽ വി​ത​ര​ണം ചെ​യ്യും.
ഇൗ ​വ​ർ​ഷ​ത്തി​​െൻറ അ​വ സാ​ന പാ​ദ​ത്തി​ൽ പു​തി​യ 20 റി​യാ​ൽ, 10​ റി​യാ​ൽ,
അ​ഞ്ച്​ റി​യാ​ൽ, ഒ​ന്ന​ര റി​യാൽ, 100 ബൈ​സ നോ​ട്ടു​ക​ളും സെ​ൻ​ട്ര​ൽ ബാ​ങ്ക്​
പു​റ​ത്തി​റ​ക്കു​മെ​ന്ന്​ ഒൗ​ദ്യോഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി അ​റി​യി​ച്ചു.

ബഹ്‌റിന്‍ കേരളീയ സമാജം വിമാന സര്‍വ്വീസ് പതിനഞ്ചാമത്തെ വിമാനം ശനിയാഴ്ച രാവിലെ ; ഇനി നാലാം ഘട്ടം

0

ബഹ്‌റിന്‍ കേരളീയ സമാജത്തിന്റെ ചാര്‍ട്ടേഡ് വിമാന സര്‍വ്വീസുകളിലെ മൂന്നാം ഘട്ടവും വിജയകരമായി നടപ്പിലാക്കാനായതായും ഈ ശ്രേണിയിലെ പതിനഞ്ചാമത് വിമാനം ഇന്ന് രാവിലെ (ശനി) കോഴിക്കോട്ടെക്ക് പുറപ്പെടുമെന്ന് സമാജം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ സാബത്തീകവും വിമാന സര്‍വ്വീസുകളുടെ എണ്ണ കുറവ് കൊണ്ടും നാട്ടിലെത്താന്‍ പ്രയാസപ്പെട്ട ബഹറിന്‍ പ്രവാസികള്‍ക്ക് ചാര്‍ട്ടര്‍ വിമാന സര്‍വ്വീസ് ആദ്യം പ്രഖ്യാപിച്ചതും സര്‍വ്വീസ് നടത്തിയതും ബഹറിന്‍ കേരളീയ സമാജമായിരുന്നു. ഇതിനു ശേഷം ബഹറിനിലെ നിരവധി സംഘടനകളും വ്യക്തികളും ഈ മേഖലയിലേക്ക് കടന്നു വന്നു. ഇപ്പോഴും നാട്ടില്‍ എത്തിചേരാനാഗ്രഹിക്കുന്ന ആളുകളുണ്ടെന്നും എന്നാല്‍ പഴയ പോലെ നാട് പിടിക്കാന്‍ വലിയ തിരക്ക് കൂട്ടല്‍ ഇപ്പോള്‍ പ്രകടമല്ലെന്നും ഏറ്റവും അത്യാവശ്യക്കാരായ മഹാഭൂരിപക്ഷവും നാട്ടിലെത്തി ചേര്‍ന്നതായും ഈ വിഷയത്തില്‍ പ്രാഥമികവും മാത്രകാപരവുമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യം ഉണ്ടെന്ന് സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു.

നാലാം ഘട്ട യാത്രക്കാര്‍ക്ക് സമാജം എഫ് ബി പേജിലൂടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലഭ്യമാണെന്നും കൂടാതെ സൗജന്യ യാത്രക്കാരുടെ എതാനും അപേക്ഷകള്‍ കൂടി ഇനിയും സ്വീകരിക്കാമെന്നും വിമാന സര്‍വ്വീസുകള്‍ക്ക് മലയാളി പൊതു സമൂഹം നല്‍കി വരുന്ന മികച്ച പ്രതികരണത്തിന് നന്ദി രേഖപ്പെടുത്തുന്നതായും സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും പത്രകുറിപ്പില്‍ പറഞ്ഞു.

Latest News

ഗ്ലോബൽ ബൈബിൾ ക്വിസ് സീസൺ 2 ഇന്ന് | Indian Time 7:30pm | Chicago Time 9am...

ചിക്കാഗോ : ഹോളി ഫാമിലി ഗ്ലോബൽ ബൈബിൾ ക്വിസ് സീസൺ 2 ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 7:30ന് . പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന zoom ലിങ്കിലൂടെ പങ്കെടുക്കാവുന്നതാണ്. വിഷയം വി പൗലോസിന്റെ...

മെല്‍ബണ്‍ സെ. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഇടവക ദിന ആചരണം

മെല്‍ബണ്‍ : പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ മെല്‍ബണ്‍ സെ. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക മലങ്കര സഭയുടെ ഒരു ദേവാലയം ആയി പ്രഖ്യാപിക്കപ്പെട്ടതിന്‍റെ ഒന്നാം വാര്‍ഷികം ജൂലൈ അഞ്ചാം തീയതി...

ഇന്ത്യന്‍ ടിവി ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി നേപ്പാള്‍

കാഠ്മണ്ഡു: ഭരണ കക്ഷിയില്‍ ഭിന്നത രൂക്ഷമാവുന്നതിനിടെ ഇന്ത്യക്കെതിരെ അടുത്ത നീക്കവുമായി നേപ്പാള്‍ സര്‍ക്കാര്‍. ഇന്ത്യന്‍ ടിവി ചാനലുകള്‍ക്ക് ഒടുക്ക൦ വിലക്ക് ഏര്‍പ്പെടുത്തി. നേപ്പാള്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ ദൂരദര്‍ശന്‍ ഒഴികെ മറ്റൊരു ചാനലും...

ചൈനയുമായുള്ള 900 കോടിയുടെ വ്യാപാര ബന്ധം അവസാനിപ്പിച്ച്‌ ഹീറോ സൈക്കിള്‍

ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രമുഖ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ സൈക്കിള്‍സ് ചൈനയുമായുള്ള 900 കോടി രൂപയുടെ കരാര്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍‌പന്നങ്ങള്‍ ബഹിഷ്‍കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വ്യാപാര ബന്ധം...

24 മണിക്കൂറിനിടെ രാജ്യത്ത് 26506 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി : അമേരിക്കക്ക് പിന്നാലെ ലോകത്ത് ഏറ്റവും വേഗതയില്‍ കൊവിഡ് വ്യാപിക്കുന്ന രാജ്യമായി ഇന്ത്യ മാറുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 26506 കേസുകളും 475 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തിന്റെ അടുത്ത...