Home Blog

ചിക്കാഗോ : തോട്ടുങ്കൽ മാത്യു ജോസഫ്

0

ചിക്കാഗോ : തൊടുപുഴ ചുങ്കം തോട്ടുങ്കൽ മാത്യു ജോസഫ് (77) ചിക്കാഗോയിൽ നിര്യാതനായി .സംസ്കാര  ശുശ്രുഷകൾ  ചൊവ്വാഴ്ച രാവിലെ 9 മണിക്ക്   ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ . മേഴ്സി കരിംകുന്നം കറുത്തേടത്ത് കുടുംബാംഗമാണ് .

മുന്നിട്ടിറങ്ങി ഡോവല്‍, അമേരിക്കയിലെ ബൈഡന്‍ ഭരണകൂടവുമായി ഇന്ത്യയുടെ ആദ്യത്തെ ഉന്നതതല സംഭാഷണത്തിന് അപ്രതീക്ഷിത തുടക്കം

0

ന്യൂഡല്‍ഹി : അമേരിക്കയില്‍ ജോ ബൈഡന്‍ അധികാരമേറ്റ ശേഷം ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ആദ്യത്തെ ഉന്നത തല ഇടപെടലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ ബൈഡന്‍ ഭരണകൂടത്തിലെ സമാന സ്ഥാനം വഹിക്കുന്ന ജാക്ക് സല്ലിവനുമായി ടെലഫോണിലൂടെ ചര്‍ച്ച നടത്തി. ഈ സംഭാഷണത്തിന് തൊട്ടു പിന്നാലെ പുതുതായി നിയമിതനായ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രിയെ ഫോണില്‍ വിളിച്ച്‌ ആശയവിനിമയം നടത്തി. മോദി സര്‍ക്കാരും ജോ ബൈഡന്‍ ഭരണകൂടവും തമ്മിലുള്ള ആദ്യത്തെ ഉന്നതതല ഇടപെടലായിരുന്നു ഈ ഫോണ്‍ കോളുകള്‍.

പ്രതിരോധ സെക്രട്ടറിയുമായി സംഭാഷണം നടത്തിയതായി രാജ്നാഥ് സിംഗ് ട്വീറ്റിലൂടെയാണ് അറിയിച്ചത്. പ്രതിരോധ സെക്രട്ടറിയായി നിയമനം കിട്ടിയതിന് ലോയ്ഡ് ഓസ്റ്റിനെ അഭിനന്ദിച്ച രാജ്നാഥ് സിംഗ് യു എസുമായി പ്രതിരോധ സഹകരണം കൂടുതല്‍ ദൃഢമാക്കുവാന്‍ ഇന്ത്യ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഖ്യം കൂടുതല്‍ ശക്തമാക്കുന്നതിനായി യോജിച്ച്‌ പ്രവര്‍ത്തിക്കാമെന്ന് രണ്ട് പേരും സമ്മതിച്ചു. പരസ്പര താല്‍പ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ പ്രശ്നങ്ങളെക്കുറിച്ച്‌ ഞങ്ങള്‍ അഭിപ്രായങ്ങള്‍ കൈമാറിയെന്നും രാജ്നാഥ് സിംഗ് ട്വീറ്റില്‍ വ്യക്തമാക്കുന്നു.

അതേസമയം ഇന്തോ പസഫിക് മേഖലയിലും അതിനപ്പുറത്തും സ്ഥിരത കൈവരിക്കുന്നതിനായി ഇരു രാജ്യങ്ങളും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. അജിത് ഡോവല്‍ നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്ന തീരുമാനങ്ങളാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. പ്രമുഖ ജനാധിപത്യ രാജ്യങ്ങളെന്ന നിലയില്‍ ഭീകരത, സമുദ്ര സുരക്ഷ, സൈബര്‍ സുരക്ഷ, സമാധാനം എന്നിവയുള്‍പ്പെടെയുള്ള പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ വിഷയങ്ങളില്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും യു എസും പരസ്പരം യോജിച്ച്‌ മുന്നേറും. ട്രംപിന്റെ ഭരണകാലത്ത് ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം ടോപ് ഗിയറില്‍ മുന്നേറിയിരുന്നു. എന്നാല്‍ ഇതിന് വലിയ മാറ്റങ്ങളൊന്നും കൊണ്ടുവരാന്‍ ബൈഡന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ദുബൈയില്‍നിന്ന് കാണാതായ യുവാവ് മരിച്ച നിലയില്‍

0

ഉ​രു​വ​ച്ചാ​ല്‍ : ദു​ബൈ​യി​ല്‍ കാ​ണാ​താ​യ യു​വാ​വി​നെ ഷാ​ര്‍​ജ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ശി​വ​പു​രം മൊ​ട്ട​യി​ലെ ചി​റ​മ്മ​ല്‍ ഹൗ​സി​ല്‍ സി. ​അ​ബ്​​ദു​ല്ല​യു​ടെ മ​ക​ന്‍ മു​ഴ​പ്പി​ല​ങ്ങാ​ട് സ​ഫ മ​ര്‍​വ​യി​ലെ ഷാ​നി​ബാ​ണ്​ (24) ഷാ​ര്‍​ജ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​ട്ട് വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

നാ​ട്ടി​ല്‍​നി​ന്ന് വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഷാ​ര്‍​ജ​യി​ലെ ബ​ന്ധു​ക്ക​ള്‍, ഷാ​നി​ബി​നെ കാ​ണാ​നി​ല്ലെ​ന്ന് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍, ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ച യു​വാ​വി​െന്‍റ മൃ​ത​ദേ​ഹം ഷാ​നി​ബി​േ​ന്‍​റ​താ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

താ​മ​സ​സ്ഥ​ല​ത്തെ മു​റി​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണാ​ണ് മ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. തു​ട​ര്‍​ന്ന്​ മൃ​ത​ദേ​ഹം പൊ​ലീ​സ് എ​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. താ​മ​സ​സ്ഥ​ല​ത്ത് മ​ല​യാ​ളി​ക​ള്‍ ഇ​ല്ലാ​ത്ത​താ​ണ് മ​ര​ണ​വി​വ​രം നാ​ട്ടി​ല്‍ അ​റി​യി​ക്കാ​ന്‍ വൈ​കി​യ​ത്. സ​ഫൂ​റ​യാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ള്‍: റ​ഹ്​​സീ​ന, മ​ര്‍​സി​ന, പ​രേ​ത​യാ​യ റം​ശീ​ന. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച്‌ ഖ​ബ​റ​ട​ക്കി.

ലോകം മുഴുവന്‍ കോവിഡ് മരുന്നെത്തിക്കാന്‍ പ്രയത്‌നിച്ച ഏക രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്

0

ന്യൂഡല്‍ഹി : കോവിഡ് വ്യാപന സമയത്ത് ലോകം മുഴുവന്‍ മരുന്നെത്തിക്കാന്‍ പ്രയത്‌നിച്ച ഏക രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് രാജ്യം മുന്‍കൈ എടുത്തു ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസ്- ഇസ്രയേലിന്റെ 14-ാം മത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കോവിഡ് വ്യാപനത്തില്‍ ലോകരാജ്യങ്ങളടക്കം വലിയ പ്രതിസന്ധിയിലായിരിക്കേയാണ് ഇന്ത്യ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹാം പറഞ്ഞു.

തുടക്കത്തില്‍ പ്രതിരോധ മരുന്നുകളും ഇപ്പോള്‍ വാക്‌സിനും എത്തിക്കുന്നതില്‍ ഇന്ത്യ വീണ്ടും മാതൃകയായിരിക്കുകയാണ് എന്നും ഇതുവരെ 150 രാജ്യങ്ങള്‍ക്കാണ് ഇന്ത്യ മരുന്നുകള്‍ എത്തിച്ച്‌ നല്‍കിയിരിക്കുന്നതെന്നും കേന്ദ്രവിദേശകാര്യ മന്ത്രി വ്യക്തമാക്കി. കോവിഡ് ബാധിതരെ നിയന്ത്രിക്കാനും സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചതും ഇന്ത്യക്ക് നേട്ടമായി. അതേ സമയം രാജ്യത്തെ എല്ലാ മരുന്നുല്‍പ്പാദകരും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ വളരെ വേഗം പ്രവര്‍ത്തിച്ചതോടെ പ്രതിരോധ മരുന്നുകള്‍ പരമാവധി ഉല്‍പ്പാദിപ്പിക്കാനും ലോകത്താവശ്യമുള്ളത്ര എത്തിക്കാനും സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരവിമംഗലം : രാജേഷ് ഭവനിൽ രാജേശ്വരൻ ജോർജ് | Live Funeral Telecast Available

0

ഇരവിമംഗലം : രാജേഷ് ഭവനിൽ രാജേശ്വരൻ ജോർജ് (66) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(28.01.2021) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുപ്പന്തറ മണ്ണാറപ്പാറ പള്ളിയിൽ. വിഴിഞ്ഞം സ്വദേശിയാണ്. ഭാര്യ: കല്ലറ മാധവപ്പള്ളിയിൽ മേരി സെലിൻ. മക്കൾ: രമ്യ സിജു,സൗമ്യ, ജോമോൻ ജോർജ് (എല്ലാവരും ദുബായ്). മരുമക്കൾ: സിജു, കപി (ഇരുവരും ദുബായ്).

അമേരിക്കയ്ക്ക് പുതിയ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചുമതലയില്‍ ; ചൈനയോടും ഇസ്രയേലിനോടും നയത്തില്‍ മാറ്റമില്ല

0

വാഷിംഗ്ടണ്‍ : ജോ ബൈഡന്റെ വലംകയ്യായി പുതിയ സ്റ്റേറ്റ് സെക്രട്ടറി ഇന്ന് ചുമതലയേല്‍ക്കുന്നു. സെനറ്റിന്റെ അംഗങ്ങളില്‍ 22 നെതിരെ 78 വോട്ടുകളുടെ പിന്തുണയോടെയാണ് ബ്ലിങ്കന്‍ ചുമതലയേല്‍ക്കുന്നത്. അമേരിക്കയുടെ വിദേശകാര്യ നയങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന 71-ാം സ്‌റ്റേറ്റ്് സെക്രട്ടറിയെന്ന നിലയില്‍ മൈക്ക് പോംപിയോയുടെ സ്ഥാനത്തേക്കാണ് ബ്ലിങ്കനെത്തുന്നത്.

വിദേശനയങ്ങളില്‍ അമേരിക്കയ്ക്ക് ട്രംപ് ഭരണകാലത്തുണ്ടായ എല്ലാ ക്ഷീണവും പരിഹരിക്കാനുള്ള ബൈഡന്റെ നയത്തിന് ബ്ലിങ്കന്‍ ഇനി ചുക്കാന്‍ പിടിക്കും. എന്നാല്‍ ചൈനയോടുള്ള എതിര്‍പ്പും ഇസ്രയേലിനെ ഗള്‍ഫ് മേഖലയുമായി ഇണക്കുന്നതിനും ട്രംപ് നടത്തിയ പരിശ്രമത്തിനുമൊപ്പമാണ് ബൈഡനും ബ്ലിങ്കനുമെന്നും വാഷിംഗ്ടണ്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒബാമയുടെ കീഴില്‍ സേറ്റ് ഡെപ്യൂട്ടി സെക്രട്ടറി എന്ന നിലയിലും ദേശീയ സുരക്ഷാ ഡെപ്യൂട്ടീ ഉപദേഷ്ടാവ് എന്ന നിലയിലും കഴിവുതെളിയിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് 58കാരനായ ആന്റണി ബ്ലിങ്കന്‍.

ന്യൂയോര്‍ക്ക് : പുനലൂര്‍ ഉറുകുന്ന് അത്തിക്കാത്തറയില്‍ കുഞ്ഞമ്മ തങ്കച്ചന്‍

0

ന്യൂയോര്‍ക്ക് : പുനലൂര്‍ ഉറുകുന്ന് അത്തിക്കാത്തറയില്‍ പരേതനായ തങ്കച്ചന്റെ ഭാര്യ കുഞ്ഞമ്മ (88) നിര്യാതയായി. സംസ്‌കാരം ജനുവരി 26-നു ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ഉറുകുന്ന് ലൂര്‍ദ് മാതാ മലങ്കര കത്തോലിക്കാ ദേവാലയ സെമിത്തേരിയില്‍. ചെമ്മന്തൂര്‍ കല്ലംപറമ്ബില്‍ കുടുംബാംഗമാണ്. മക്കള്‍: രാജു തങ്കച്ചന്‍, ഗീവര്‍ഗീസ് തങ്കച്ചന്‍ (അറ്റോര്‍ണി, വൈറ്റ് പ്ലെയിന്‍സ്, ന്യൂയോര്‍ക്ക്), തോമസ് തങ്കച്ചന്‍ (ന്യൂയോര്‍ക്ക്), റോസമ്മ, ജോര്‍ജ്, റോയി റാണി (ന്യൂയോര്‍ക്ക്), ഷാജന്‍ തങ്കച്ചന്‍ (തെന്മല പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍), റീന. മരുമക്കള്‍: ആലീസ്, സൂസമ്മ (ന്യൂയോര്‍ക്ക്), റൂബി (ന്യൂയോര്‍ക്ക്), ബാബു ജേക്കബ്, കൊച്ചുറാണി, ജിജി, ഷാജി വെള്ളായിപ്പറമ്ബില്‍ (ന്യൂയോര്‍ക്ക്),സുജ, അഭിലാഷ്. റിപ്പോര്‍ട്ട്: ഷോളി കുമ്ബിളുവേലി

പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് കെ .ജി ബാബുരാജന് ആദരമൊരുക്കി ബഹ്‌റിന്‍ സമൂഹം

0

മനാമ :പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് കെ .ജി ബാബുരാജനെ പത്തനംതിട്ട പ്രെവാസി അസോസിയേഷന്‍ ഭാരവാഹികള്‍ ആദരിച്ചു .ചടങ്ങില്‍ രക്ഷാധികാരി സക്കറിയ സാമുവേല്‍ പൊന്നാട അണിയിച്ചു അസോസിയേഷന്‍ പ്രസിഡന്റ് വിഷ്ണുവി മൊമെന്റോ നല്‍കുകയും ചെയ്തു.

.പ്രസ്തുത ചടങ്ങില്‍ ട്രെഷറര്‍ മോനി ഓടിക്കണ്ടത്തില്‍ ,ജനറല്‍ സെക്രെട്ടറി വര്ഗീസ് മോടിയില്‍ ,ചാരിറ്റി വിങ് കണ്‍വീനര്‍ അജി പി ജോയ് ,മെമ്ബര്‍ഷിപ് കണ്‍വീനര്‍ ഫിറോസ് ഖാന്‍ എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു.

ഗുരുവായൂര്‍ ബഹ്റൈന്‍ കൂട്ടാഴ്മ അനുമോദിച്ചു. ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ കെ.ജി. ബാബുരാജനെ കൊച്ചു ഗുരുവായൂര്‍ ബഹ്റൈന്‍ കൂട്ടാഴ്മ അനുമോദിച്ചു. അനുമോദന ചടങ്ങില്‍ ഭാരവാഹികളായ രാജീവ് ആലൂര്‍ ബൊക്കെയും, പ്രദീഷ് വാസുദേവന്‍ നമ്ബൂതിരി പൊന്നാടയും അണിയിച്ചു.

ചടങ്ങില്‍ മറ്റ് ഭാരവാഹികളായ ഷാജി പുതുക്കുടി, അനില്‍ പിള്ള എന്നിവര്‍ പങ്കെടുത്തു. അദ്ദേഹത്തിനു ഇനിയും കൂടുതല്‍ അംഗീകാരം ലഭിക്കട്ടെയെന്നും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏല്ലാവിധ ആശംസകളും അറിയിച്ചു.
പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവ് കെ.ജി ബാബുരാജിനെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അഭിനന്ദിച്ചു

മനാമ : പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവും ആയ കെ.ജി ബാബുരാജിനെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു അഭിനന്ദനം അറിയിച്ചു.

ബഹ്റൈനിലെ പ്രവാസികള്‍ക്കിടയില്‍ ഏറെ സ്വീകാര്യനും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് തുല്ല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ബാബുരാജിന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ലഭിച്ചത് ഏറെ സന്തോഷകരമാണ് എന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ജവാദ് പാഷ പറഞ്ഞു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി യുസുഫ് അലി, വൈസ് പ്രസിഡന്റ് റഷീദ് സായെദ്, സെന്‍ട്രല്‍ കമ്മറ്റി അംഗം ഇര്‍ഫാന്‍ എന്നിവര്‍ സന്നിഹതരായിരുന്നു .

യുക്മയുടെ നവമാധ്യമ സുരക്ഷാ സംവാദം ആവേശം പകര്‍ന്നു

0

ലണ്ടന്‍ : യുക്മ പ്രഗത്ഭരെ അണിനിരത്തിക്കൊണ്ട് നേതൃത്വം നല്‍കിയ ഓണ്‍ലൈന്‍ സംവാദം പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമായി. ആനുകാലികമായ വാട്ട്സ്‌ആപ്പ് നയങ്ങളിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെ നവമാധ്യമ രംഗത്തെ അപകടകരമായതും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുമായ വിവിധ വിഷയങ്ങളെക്കുറിച്ച്‌ നയം വ്യക്തമാക്കിക്കൊണ്ട് നടന്ന വിജ്ഞാനപ്രദവും ആകര്‍ഷകവുമായ ചര്‍ച്ചയും സംവാദങ്ങളും ഏറെ പ്രായോഗിക അറിവ് പകരുന്നതായി.

ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ ഡിജിറ്റല്‍ ലോകത്തെ നിയമങ്ങളും വിവിധ സാമൂഹിക മാദ്ധ്യമങ്ങളിലെ നയം മാറ്റങ്ങളും വളരെ വിശദമായി ചര്‍ച്ച ചെയ്ത സംവാദം ഉദ്ഘാടനം ചെയ്തത് പ്രശസ്ത മലയാളി നയതന്ത്രജ്ഞനായ വേണു രാജാമണി ഐ.എഫ്.എസ്സാണ്. ഉദ്ഘാടനത്തിനു ശേഷം അവതാരക ദീപ നായര്‍ നടത്തിയ അഭിമുഖത്തില്‍ വിദ്യാര്‍ത്ഥി ജീവിതകാലാനുഭവങ്ങളോടൊപ്പം മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട് നിന്ന ഔദ്യോഗിക ജീവിതാനുഭവങ്ങളും വളരെ രസകരമായി പ്രേക്ഷകരുമായി പങ്കുവെച്ച അദ്ദേഹം ഡിജിറ്റല്‍ ലോകത്തെ സാദ്ധ്യതകളെക്കുറിച്ചും സങ്കീര്‍ണതകളെക്കുറിച്ചും സംസാരിച്ചു.

മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും പോലുള്ള ആധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ഒന്നും ലഭ്യമല്ലാതിരുന്ന കാലത്ത് ഡോ. സരോജ് ഥാപ്പയുമായി നടന്ന അദ്ദേഹത്തിന്റെ വിവാഹത്തിന്റെ ഓര്‍മ്മകളും പ്രേക്ഷകരുമായി അദ്ദേഹം പങ്ക് വെച്ചു. കൂടാതെ അദ്ദേഹത്തിന്റെ വിവിധ ഔദ്യോഗിക പദവികളില്‍ ഇരുന്നപ്പോഴുള്ള അനുഭവങ്ങള്‍ പ്രത്യേകിച്ച്‌ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍, ധനകാര്യ വകുപ്പിലെ നടപടികളിലൂടെ ഇന്ത്യന്‍ സാമ്ബത്തിക രംഗത്തിന് ഉണ്ടായ വലിയ മാറ്റങ്ങള്‍, രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി എന്ന നിലയിലുള്ള അനുഭവങ്ങള്‍ എന്നിവ അദ്ദേഹം വളരെ വിശദമായി തന്നെ പങ്കുവച്ചു.

യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ളയുടെ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ വിശിഷ്ടാതിഥികള്‍ക്ക് സ്വാഗതം ആശംസിച്ചു. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ്, യു.കെയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഷൈമോന്‍ തോട്ടുങ്കല്‍ എന്നിവര്‍ വേണു രാജാമണിയുമായുള്ള അഭിമുഖത്തില്‍ പങ്കാളികളായി. പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ഓണ്‍ലൈന്‍ സംവാദത്തിന് നായകത്വം വഹിച്ചത് അമേരിക്കന്‍ മലയാളിയും അന്താരാഷ്ട്ര പ്രശസ്തനായ സൈബര്‍ സുരക്ഷാ വിദഗ്ദനുമായ സംഗമേശ്വരന്‍ മാണിക്യം അയ്യരാണ്. ‘സംഗം’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സംഗമേശ്വരന്‍, സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിലെ തന്റെ 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം പ്രേക്ഷകരുമായി പങ്ക് വെച്ചത് ഏറെ രസകരമായിരുന്നു.

വിദ്യാഭ്യാസ ഗവേഷണ രംഗത്ത് തുടരുന്നതോടൊപ്പം ടെലിവിഷന്‍ മേഖലയിലും സജീവമായി പ്രവര്‍ത്തിച്ച്‌ വരുന്ന ബാംഗ്‌ളൂര്‍ മലയാളി അപര്‍ണ വിശ്വനാഥന്‍ സൈബര്‍ ലോകത്ത് കുട്ടികള്‍ നേരിടേണ്ടി വരുന്ന ബുള്ളിയിംഗ് ഉള്‍പ്പടെയുള്ള വിവിധ വിഷയങ്ങളും മാതാപിതാക്കള്‍ കുട്ടികളുടെ സുരക്ഷയ്ക്കായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും വളരെ വിശദമായി പ്രേക്ഷകരോട് സംസാരിച്ചു. ഇംഗ്ളണ്ടിലെ സ്വിന്‍ഡന്‍ ബറോ കൗണ്‍സിലില്‍ 20 വര്‍ഷത്തിലധികമായി ഐ.ടി ടെക്നിക്കല്‍ കണ്‍സല്‍ട്ടന്റായി ജോലി ചെയ്യുന്ന റെയ്മോള്‍ നിധീരി, ഡിജിറ്റല്‍ മേഖലയുമായി ബന്ധപ്പെട്ട് കാലിക പ്രസക്തിയുള്ള ഈ വിഷയത്തില്‍ ഒരു സംവാദത്തിന് അവസരമൊരുക്കിയ യുക്മക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ചര്‍ച്ച തുടങ്ങിയത്.

യൂറോപ്പിലെ സീനിയര്‍ മലയാളി മാധ്യമപ്രവര്‍ത്തകനായ ജര്‍മ്മനിയില്‍ നിന്നുള്ള ജോസ് കുമ്ബിളുവേലിലും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപതോളം പ്രേക്ഷകരുമാണ് ഡിജിറ്റല്‍ ലോകവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചത്. മാത്യു അലക്സാണ്ടര്‍ (ലിവര്‍പൂള്‍), സ്മിതാ തോട്ടം (ബര്‍മ്മിങ്ഹാം), സന്തോഷ് ജോണ്‍ (ബെല്‍ഫാസ്റ്റ്), വരുണ്‍ ജോണ്‍ (സൗത്താംപ്ടണ്‍), സോണിയാ ലൂബി (ലണ്ടന്‍), ഷാജിമോന്‍ കെ.ഡി (മാഞ്ചസ്റ്റര്‍), സീന പഴയാറ്റില്‍ (നോര്‍വിച്ച്‌), ചാര്‍ലി മാത്യു (ബാന്‍ബറി), ഷൈനി കുര്യന്‍ (നോട്ടിങ്ഹാം), ബിജു പീറ്റര്‍ (ലിവര്‍പൂള്‍), രമ്യ മനോജ് (ഗ്ലോസ്റ്റര്‍), രാഹുല്‍ ദേവ് (മാഞ്ചസ്റ്റര്‍), ശാരിക അമ്ബിളി (ക്രോയിഡോണ്‍), ജേക്കബ് കുയിലാടന്‍ (ലീഡ്സ്), അശ്വതി പ്രസന്നന്‍ (സ്റ്റോക്ക്പോര്‍ട്ട്), സിനോജ് ചന്ദ്രന്‍ (ന്യൂകാസില്‍) എന്നിവരാണ് ലൈവ് സ്ക്രീനിലെത്തി ചോദ്യങ്ങള്‍ ചോദിച്ചത്. കൂടാതെ നിരവധി ആളുകള്‍ ഫേസ്ബുക്ക് കമന്റിലും ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. യു.കെയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തുന്ന ചോദ്യകര്‍ത്താക്കള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മുഖ്യപ്രഭാഷകനായിരുന്ന സംഗമേശ്വരന്‍ അയ്യര്‍, പാനല്‍ അംഗങ്ങളായ അപര്‍ണ വിശ്വനാഥന്‍, റെയ്മോള്‍ നിധീരി എന്നിവര്‍ വിശദമായ മറുപടികള്‍ നല്‍കി.

നാലര മണിക്കൂറിലേറെ നീണ്ട് നിന്ന ഓണ്‍ലൈന്‍ ചര്‍ച്ചയുടെ അവതാരകയായി എത്തിയത് ദീപ നായരാണ്. നൂറ് കണക്കിന് പ്രേക്ഷകര്‍ ആദ്യവസാനം വളരെ സജീവമായി പങ്കെടുത്ത സംവാദത്തിന് യുക്മ ദേശീയ ജോ. ട്രഷറര്‍ ടിറ്റോ തോമസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. യുക്മ ദേശീയ നേതാക്കളായ ലിറ്റി ജിജോ, സാജന്‍ സത്യന്‍, സെലീന സജീവ്, അനീഷ് ജോണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കുര്യന്‍ ജോര്‍ജ്

മേയര്‍ പ്രിയ പട്ടേല്‍ സ്റ്റേറ്റ് സെനറ്റ് സീറ്റിലേക്ക് മത്സരിക്കുന്നു

0

കലിഫോര്‍ണിയ : സതേണ്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ വനിത ഡോ. പ്രിയ പട്ടേല്‍ കാലിഫോര്‍ണിയ മുപ്പത്താറാം സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്ടിലേക്ക് മത്സരിക്കുന്നു. നിലവിലുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ പട്രീഷ ബേറ്റ്‌സ് ഒഴിയുന്ന സ്ഥാനത്തേക്കാണ് പ്രിയ മത്സരിക്കുന്നത്. 2022-ലാണ് തെരഞ്ഞെടുപ്പ് നടക്കുക. സാന്‍ഡിയാഗോ കൗണ്ടിയിലെ കാള്‍സ്ബാഡ് സിറ്റി കൗണ്‍സിലിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കനും, ഏറ്റവും പ്രായംകുറഞ്ഞ കൗണ്‍സിലറുമാണ് പ്രിയ. മേയറായും ഇവര്‍ ചുമതലകള്‍ വഹിച്ചിച്ചുണ്ട്.

കലിഫോര്‍ണിയയില്‍ കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചപ്പോള്‍ അതിനെ ശാസ്ത്രീയമായി നേരിട്ട് സോഷ്യല്‍ ഡിസ്റ്റന്‍സിംഗും, മാസ്കും ധരിക്കണമെന്ന് സിറ്റിയിലെ പൗരന്മാരെ ബോധവത്കരിക്കുന്നതില്‍ പ്രിയ വിജയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സിറ്റിയിലെ കോവിഡ് രോഗികളുടേയും, മരണത്തിന്റേയും നിരക്കുകള്‍ വളരെ കുറയ്ക്കുവാന്‍ കഴിഞ്ഞതായി ഇവര്‍ അഭിപ്രായപ്പെട്ടു.

കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി (സാന്‍ഡിയാഗോ)യില്‍ നിന്നും പബ്ലിക് ഹെല്‍ത്തില്‍നിന്ന് ബിരുദാനന്തര ബിരുദവും ലോമലിന്റാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പബ്ലിക് ഹെല്‍ത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. കോവിഡ് മഹാമാരി വ്യാപിച്ചപ്പോള്‍ കാലിഫോര്‍ണിയയിലെ കുടുംബങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ഇവര്‍ സമര്‍പ്പിക്കുകയും അധികാരികളെക്കൊണ്ട് ഇവ നടപ്പാക്കുകയും ചെയ്യുന്നതില്‍ വിജയിച്ചു. ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ കലിഫോര്‍ണിയയുടെ ചരിത്രത്തില്‍ ആദ്യമായി സ്റ്റേറ്റ് സെനറ്റില്‍ അംഗമാകുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വനിതയാകും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

ബാലവേദി കുവൈറ്റ് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നു

0

കുവൈറ്റ് സിറ്റി : കുവൈറ്റിലെ മലയാളി കുട്ടികളുടെ സര്‍ഗവേദിയായ ബാലവേദി കുവൈറ്റ് ഇന്ത്യയുടെ 72 -മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ ബാലവേദി കുവൈറ്റിന്‍റെ നേതൃത്വത്തില്‍ നാല്‌ മേഖലകള്‍ സംയുക്തമായി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നു. ജനുവരി 29 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഈവര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫഹാഹീല്‍ – 9414 8812, അബുഹലീഫ – 6008 4602, അബ്ബാസിയ – 9721 3475, സാല്‍മിയ – 6061 6478 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Latest News

മുന്നിട്ടിറങ്ങി ഡോവല്‍, അമേരിക്കയിലെ ബൈഡന്‍ ഭരണകൂടവുമായി ഇന്ത്യയുടെ ആദ്യത്തെ ഉന്നതതല സംഭാഷണത്തിന് അപ്രതീക്ഷിത തുടക്കം

ന്യൂഡല്‍ഹി : അമേരിക്കയില്‍ ജോ ബൈഡന്‍ അധികാരമേറ്റ ശേഷം ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ആദ്യത്തെ ഉന്നത തല ഇടപെടലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ ബൈഡന്‍ ഭരണകൂടത്തിലെ...

ദുബൈയില്‍നിന്ന് കാണാതായ യുവാവ് മരിച്ച നിലയില്‍

ഉ​രു​വ​ച്ചാ​ല്‍ : ദു​ബൈ​യി​ല്‍ കാ​ണാ​താ​യ യു​വാ​വി​നെ ഷാ​ര്‍​ജ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ശി​വ​പു​രം മൊ​ട്ട​യി​ലെ ചി​റ​മ്മ​ല്‍ ഹൗ​സി​ല്‍ സി. ​അ​ബ്​​ദു​ല്ല​യു​ടെ മ​ക​ന്‍ മു​ഴ​പ്പി​ല​ങ്ങാ​ട് സ​ഫ മ​ര്‍​വ​യി​ലെ ഷാ​നി​ബാ​ണ്​ (24) ഷാ​ര്‍​ജ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍...

ലോകം മുഴുവന്‍ കോവിഡ് മരുന്നെത്തിക്കാന്‍ പ്രയത്‌നിച്ച ഏക രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : കോവിഡ് വ്യാപന സമയത്ത് ലോകം മുഴുവന്‍ മരുന്നെത്തിക്കാന്‍ പ്രയത്‌നിച്ച ഏക രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് രാജ്യം മുന്‍കൈ എടുത്തു ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ട്...

ഇരവിമംഗലം : രാജേഷ് ഭവനിൽ രാജേശ്വരൻ ജോർജ് | Live Funeral Telecast Available

ഇരവിമംഗലം : രാജേഷ് ഭവനിൽ രാജേശ്വരൻ ജോർജ് (66) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(28.01.2021) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുപ്പന്തറ മണ്ണാറപ്പാറ പള്ളിയിൽ. വിഴിഞ്ഞം സ്വദേശിയാണ്. ഭാര്യ: കല്ലറ മാധവപ്പള്ളിയിൽ മേരി സെലിൻ. മക്കൾ:...

അമേരിക്കയ്ക്ക് പുതിയ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചുമതലയില്‍ ; ചൈനയോടും ഇസ്രയേലിനോടും നയത്തില്‍ മാറ്റമില്ല

വാഷിംഗ്ടണ്‍ : ജോ ബൈഡന്റെ വലംകയ്യായി പുതിയ സ്റ്റേറ്റ് സെക്രട്ടറി ഇന്ന് ചുമതലയേല്‍ക്കുന്നു. സെനറ്റിന്റെ അംഗങ്ങളില്‍ 22 നെതിരെ 78 വോട്ടുകളുടെ പിന്തുണയോടെയാണ് ബ്ലിങ്കന്‍ ചുമതലയേല്‍ക്കുന്നത്. അമേരിക്കയുടെ വിദേശകാര്യ നയങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന...