Home America ക്നാനായ എക്സലൻസ് അവാർഡുകളുമായി ഷിക്കാഗോ കെ.സി.എസ്

ക്നാനായ എക്സലൻസ് അവാർഡുകളുമായി ഷിക്കാഗോ കെ.സി.എസ്

265

ക്നാനായ എക്സലൻസ് അവാർഡുകളുമായി ഷിക്കാഗോ കെ.സി.എസ് | Report – Linson Kaithamala

ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ച ക്നാനായക്കാരെ ആദരിക്കാനായി പ്രഥമ ക്നാനായ എക്സലൻസ് അവാർഡുകളുമായി  ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് ഷിക്കാഗോ രംഗത്ത.  വ്യവസായ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ചവരെ ആദരിക്കാൻ ബിസിനസ്സ് എക്സലൻസ് അവാർഡ്, പ്രൊഫഷണൽ മേഖലയിലെ നേട്ടങ്ങളെ ആദരിക്കാൻ പ്രൊഫഷണൽ എക്സലൻസ് അവാർഡ്, വിദ്യാഭ്യാസ മേഖലയിൽ ഉന്നത നേട്ടങ്ങൾ കൈവരിച്ചവർക്കായി അക്കാദമിക് എക്സലൻസ് അവാർഡ്, കഴിഞ്ഞ കാലങ്ങളിൽ മാതൃകാപരമായ  സാമൂഹിക ഇടപെടലുകൾ നടത്തിയവരെ ആദരിക്കാൻ സോഷ്യൽ ഇമ്പാക്ട് അവാർഡ് എന്നിവ  ഷിക്കാഗോ കെ സി എസിന്റെ വാർഷിക ആഘോഷമായ ‘ക്നാനായ നൈറ്റ്’ നോടനുബന്ധിച്ചു ജനുവരി ഒന്നാം തിയതി വിതരണം ചെയ്യും. ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ് മുഖ്യാതിഥി ആയി പങ്കെടുക്കും.

അർഹരായ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ഒക്കെ അവാർഡിന് നാമനിർദ്ദേശം ചെയ്യുവാനുള്ള അവസാന തിയതി ഡിസംബർ 24. ആദ്യ ഘട്ടം എന്ന നിലയിൽ ചിക്കാഗോ ക്നാനായ സമൂഹത്തിൽ നിന്നുള്ളവരെയാണ് അവാർഡിന് പരിഗണിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് കെ സി എസ് എക്സിക്യൂട്ടീവുമായി ബന്ധപ്പെടുക