Home America ക്‌നാനായ റീജിയണില്‍ ഇന്‍ഫന്റ്‌ മിനിസ്‌ട്രി ക്രിസ്‌തുമസ്‌ ആഘോഷിച്ചു

ക്‌നാനായ റീജിയണില്‍ ഇന്‍ഫന്റ്‌ മിനിസ്‌ട്രി ക്രിസ്‌തുമസ്‌ ആഘോഷിച്ചു

140

ചിക്കാഗോ: ക്‌നാനായ കാത്തലിക്‌ റീജിയണിലെ ഇന്‍ഫന്റ്‌ മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ ഓൺലൈനിലൂടെ ക്രിസ്‌തുമസ്‌ ആഘോഷങ്ങൾ സംഘടിപ്പിച്ചു. പരിപാടികൾക്ക് സിസ്റ്റർ ജോസ്‌ലിൻ ഇടത്തിൽ എസ്.ഐ.സി നേതൃത്വം നൽകി. ഇന്‍ഫന്റ്‌ മിനിസ്‌ട്രി ക്‌നാനായ റീജിയണല്‍ ഡയറക്‌ടര്‍ ഫാ. ബിന്‍സ്‌ ചേത്തലില്‍ സ്വാഗതവും റീജിയണല്‍ ജനറൽ ഓർഗനൈസർ സിജോയ്‌ പറപ്പള്ളില്‍ നന്ദിയും പറഞ്ഞു. ക്‌നാനായ റീജിയണിലെ വിവിധ ഇടവകകളിൽ നിന്നായി നൂറോളം കൊച്ചു കുട്ടികൾ പങ്കെടുത്തു.