Home Headline ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയുടെ ദ്വിശതാബ്ദി ജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്വല സമാപനം

ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയുടെ ദ്വിശതാബ്ദി ജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്വല സമാപനം

365

കോട്ടയം: 1822-ല്‍ സ്ഥാപിതമായ ചരിത്രപ്രസിദ്ധമായ ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ്ജ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയുടെ ദ്വിശതാബ്ദി ജൂബിലി ആഘോഷങ്ങളുടെ സമാപനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ബഹു.കേരള സഹകരണവകുപ്പു മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ തോമസ് ചാഴികാടന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, വികാരി ഫാ. ജോണ്‍ ചേന്നാകുഴി, ഫാ,തോമസ് ആദോപ്പിള്ളില്‍, സിസ്റ്റര്‍ കരുണ എസ്.വി.എം, ജയ്ബു കുളങ്ങര, ഫാ. സഞ്ജയ് കുന്നശ്ശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. ജോസ് വടത്തില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.