Home Headline തണൽ ഭവന നിർമ്മാണ പദ്ധതിയുടെ രണ്ട് വീടുകൾ വെഞ്ചിരിച്ചു.

തണൽ ഭവന നിർമ്മാണ പദ്ധതിയുടെ രണ്ട് വീടുകൾ വെഞ്ചിരിച്ചു.

1058

കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിവരുന്ന തണൽ ഭവന നിർമ്മാണ പദ്ധതിയുടെ രണ്ട് വീടുകൾ പണി പൂർത്തിയാവുകയും വെഞ്ചിരിപ്പ് കർമ്മം നടത്തുകയും ചെയ്തു. ഒടയംചാൽ ഇടവകയിൽ പൂർത്തിയായ ഭവനത്തിന്റെ വെഞ്ചിരിപ്പ് വികാരി ബിജി പല്ലൂന്നിൽ അച്ചനും ചമതച്ചാൽ ഇടവകയിൽ പൂർത്തിയായ വീടിന്റെ വെഞ്ചിരിപ്പ് ബഹുമാനപ്പെട്ട ബിബിൻ കണ്ടോത്ത് അച്ചനും നിർവഹിച്ചു. ചമതച്ചാൽ ഇടവക വികാരി ബഹുമാനപ്പെട്ട സൈജു പുത്തൻപറമ്പിൽ അച്ചൻ സന്നിഹിതനായിരുന്നു. ഇതിനു വേണ്ട സാമ്പത്തിക സഹായം ചെയ്തു സഹായിച്ച അമേരിക്കയിൽ ജോലി ചെയ്യുന്ന ജോസ് വലിയപറമ്പിലിനു ഈ അവസരത്തിൽ പ്രത്യേകം ആയി നന്ദി അറിയിക്കുകയാണ്. തണൽ ഭവന നിർമ്മാണ പദ്ധതിയുടെ ആഭിമുഖ്യത്തിൽ 14 വീടുകളുടെ പണിയാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.