Home Headline കാരിത്താസ് സ്പോർട്ട്സ് ഇഞ്ചുറി & അഡ്വാൻസ്ഡ് ആർത്രോസ്കോപ്പി സെന്റർ ഉദ്ഘാടനം ചെയ്തു

കാരിത്താസ് സ്പോർട്ട്സ് ഇഞ്ചുറി & അഡ്വാൻസ്ഡ് ആർത്രോസ്കോപ്പി സെന്റർ ഉദ്ഘാടനം ചെയ്തു

376

കോട്ടയം: കാരിത്താസ് സ്‌പോർട്ട്സ് ഇഞ്ചുറി & അഡ്വാൻസ്ഡ് ആർത്രോസ്കോപ്പി സെന്റർ പ്രവര്‍ത്തനം ആരംഭിച്ചു .സെന്ററിൻ്റെ ഉദ്ഘാടനം പ്രമുഖ യുവ ക്രിക്കറ്റ് താരം സഞ്ജു സാംസൺ നിര്‍വഹിച്ചു. ഇഞ്ചുറി മാനേജ്മെന്റ്, അഡ്വാൻസ്ഡ് കീഹോൾ സർജറി, ഫിസിയോ തെറാപി, ന്യൂട്രീഷൻ എല്ലാം ഒരുകുടകീഴിൽ അണിനിരത്തുകയാണ് സ്പോർട്ട്സ് ഇഞ്ചുറി & അഡ്വാൻസ്ഡ് ആർത്രോസ്കോപ്പി സെന്ററിൽ. ഇവിടെ ഇഞ്ചുറി മാനേജ്മെന്റ്, അത്യാധുനിക താക്കോൽദ്വാര ശസ്ത്രക്രിയ, സ്പോർട്സ് ഫിസിയോ തെറാപി, സ്പോർട്സ് ന്യൂട്രീഷൻ എന്നീ സൗകര്യങ്ങളെല്ലാമുണ്ട്. ദേശീയ -സംസ്ഥാന പ്രമുഖ സ്പോർട്സ് താരങ്ങൾക്ക് ശസ്ത്രക്രിയകൾ ചെയ്തിട്ടുള്ള പ്രമുഖ ഡോക്ടർമാരുടെ വിദഗ്ധ സംഘമാണ് സ്പോർട്ട്സ് ഇഞ്ചുറി & അഡ്വാൻസ്ഡ് ആർത്രോസ്കോപ്പി സെന്ററിന് നേതൃത്വം നൽകുന്നത്. ചടങ്ങിൽ കാരിത്താസ് ആശുപത്രി ഡയറക്ടർ റവ. ഡോ ബിനു കുന്നത്ത്, കാരിത്താസ് ആശുപത്രി അസി. ഡയറക്ടർ ഫാ ജിനു കാവിൽ, ഡോ കുര്യൻ ഫിലിപ്പ്, ഡോ ജോസ് ജെയിംസ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ബൈജു ഗുരുക്കൾ, ഡോ ആനന്ദ് കുമരോത്ത്‌ എന്നിവർ പങ്കെടുത്തു.