Home Headline കെ.സി.വൈ.എല്‍ സുവര്‍ണ്ണ ജൂബിലി സ്മരണിക വിതരണോദ്ഘാടനം നടത്തി.

കെ.സി.വൈ.എല്‍ സുവര്‍ണ്ണ ജൂബിലി സ്മരണിക വിതരണോദ്ഘാടനം നടത്തി.

243

കെ.സി.വൈ.എല്‍ 2018 നവംബര്‍ മുതല്‍ 2019 നവംബര്‍ കാലഘട്ടത്തില്‍ സുവര്‍ണ്ണ ജൂബിലി പ്രൗഡോജ്ജ്വലമായി നടത്തപ്പെടുകയുണ്ടായി. കെ.സി.വൈ.എല്‍-യിന്റെ ചരിത്രം ഉള്‍പ്പെടുന്ന ജൂബിലി വര്‍ഷ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊളളിച്ചുകൊണ്ടുളള സ്മരണികയുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത അരമനയില്‍ വച്ച് നടത്തപ്പെട്ട സമ്മേളനത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവ് സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന് നല്‍കി ഉദ്ഘാടനം നടത്തി. ചീഫ് എഡിറ്റര്‍ ചിക്കു ചാക്കോ സ്വാഗതവും അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് ആമുഖ സന്ദേശവും മുന്‍ അതിരൂപതാ പ്രസിഡന്റ് ബിബീഷ് ഓലക്കാമുറിയില്‍ നന്ദിയും അര്‍പ്പിച്ചു സംസാരിച്ചു. അതിരൂപത പ്രസിഡന്റ് ലിബിന്‍ പാറയില്‍ ഉള്‍പ്പെടെയുളള അതിരൂപതാ ഭാരവാഹികള്‍ എഡിറ്റോറിയല്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉടനെ തന്നെ എല്ലാ യൂണിറ്റുകളിലും എത്തിക്കുന്നതിനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.