കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന് 2022 വര്‍ഷത്തെ ഭാരവാഹികളായി ജയേഷ് ഓണശ്ശേരില്‍ കള്ളാര്‍ (പ്രസിഡന്റ്), ബിജോ മല്പാങ്കല് പൂക്കയം (ജന. സെക്രട്ടറി), ജോസ്കുട്ടി പുത്തന്‍തറ വെളിയനാട് (ട്രഷറര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബിജോയും ജോസ്കുട്ടിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ ജയേഷ് ഓണശ്ശേരില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി വിജയിച്ചു. ആകെയുള്ള 15 യൂണിറ്റികളില്‍14 ലും ജയേഷിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. കെ കെ സി എ സെന്‍ട്രല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് പുതിയ ഭാരവാഹികള്‍ക്ക് നേതൃത്വ കൈമാറ്റം നടത്തി. മുന്‍ പ്രസിഡന്റ് ജോബി പുളിക്കോലില് ഇലക്ഷന് നിയന്ത്രിച്ചു.