നവീകരണസമിതി കേസുമായി ബന്ധപ്പെട്ട് സമുദായ അംഗങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുന്നതിനും സംശയനിവാരണത്തിനുമായി ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ഫൊറോനകളില്‍ നടത്തിവരുന്ന വിശദീകരണയോഗങ്ങളുടെ ഭാഗമായി കടുത്തുരുത്തി പിറവം ഫൊറോനകളുടെ സംയുക്ത കൂടിവരവ് കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു. കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, കടുത്തുരുത്തി ഫൊറോന വികാരി ഫാ. അബ്രാഹം പറമ്പേട്ട്, കെ.സി.സി കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, പിറവം ഫൊറോന പ്രസിഡന്റ് സാബു നിരപ്പുകാട്ടില്‍, കെ.സി.സി ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍ എന്നിവര്‍ നേതൃത്വം നല്കി. ഫാ. തോമസ് കരിമ്പുംകാലായില്‍, ഫാ. ഷാജി മുകളേല്‍, ഫാ. ജോസ് പാട്ടക്കണ്ടത്തില്‍, ഫാ. മാത്യു പാറത്തോട്ടുംകര, ഫൊറോന യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നവീകരണസമിതി കേസുള്‍പ്പടെ രൂപതയ്ക്കതിരെയുള്ള വിവിധ കേസുകളെക്കുറിച്ച് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ്.എം.എല്‍.എ, അഡ്വ. അജി കോയിക്കല്‍, ഫാ. ബോബി ചേരിയില്‍ എന്നിവര്‍ വിഷയാവതരണം നടത്തുകയും സംശയനിവാരണം നടത്തുകയും ചെയ്തു. കേസിന്റെ കാര്യത്തില്‍ അതിരൂപതയുടെയും കെ.സി.സിയുടെയും നിലപാടുകള്‍ക്കു യോഗത്തില്‍ പങ്കെടുത്തവര്‍ പിന്തുണ അറിയിക്കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
Home Headline ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്: കടുത്തുരുത്തി പിറവം ഫൊറോനകളിലെ സംയുക്ത നേതൃസംഗമം സംഘടിപ്പിച്ചു