Home Headline ശ്രവണ സഹായി വിതരണ ക്യാമ്പ് പ്രവർത്തകരെ ആദരിച്ചു.

ശ്രവണ സഹായി വിതരണ ക്യാമ്പ് പ്രവർത്തകരെ ആദരിച്ചു.

324

കുറ്റൂർ സെന്റ് മേരീസ് ക്നാനായ പള്ളിയുടെ വീഷൻ 2030 യുടെ ഭാഗമായി തിരുവല്ല റോട്ടറി ക്ല്ബിൻ്റെയും, IRDL MG യൂണിവേഴ്സിറ്റിയുടെയും ആഭിമുഖ്യത്തിൽ നടന്ന ശ്രവണ സഹായി വിതരണ ക്യാമ്പ്ന് നേതൃത്വം നൽകിയ Ali Yavar Jung National Institute of Speech & Hearing Disablities സ്ഥാപനത്തിന്റെ പ്രവർത്തകരെ വികാരി ഫാദർ ജിനു കുരുവിള കിഴക്കേമുട്ടത്ത് ഇടവകയ്ക്ക് വേണ്ടി മൊമെന്റോ നൽകി ആദരിച്ചു. റോട്ടറി ക്ലബ് തിരുവല്ല പ്രസിഡന്റ് റെജി എബ്രഹാം പുളിമൂട്ടിൽ,IRDL ഡയറക്ടർ ഡോ. മുസ്തഫ,പള്ളി ട്രസ്റ്റി Rtn എൻ ടി എബ്രഹാം നെടുംതറയിൽ, ഇടവകയുടെ സെക്രട്ടറി കെ സി തോമസ് കുന്നുകണ്ടതിൽ, റോട്ടറി അസിസ്റ്റന്റ് ഗവർണർ മാത്യൂസ് കെ ജേക്കബ്, റോട്ടറി ക്ലബ് സെക്രട്ടറി ജനാർദ്ദനൻ, Rtn പ്രമോദ് തുരുത്തേൽ, Rtn ഡോ. റീബു കണ്ണൻകേരിൽ,Rtn റൈനു മരുത്ര എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. ക്യാമ്പിൽ മൂന്ന് ദിവസം കൊണ്ട് 322 ശ്രവണ സഹായി ആണ് വിതരണം ചെയ്തത്.