Home Headline ‘ഏയ്ഞ്ചല്‍സ് ഓണ്‍ ദി റോഡ്’ പദ്ധതിക്കു തുടക്കം കുറിച്ച് കാരിത്താസ് ആശുപത്രി.

‘ഏയ്ഞ്ചല്‍സ് ഓണ്‍ ദി റോഡ്’ പദ്ധതിക്കു തുടക്കം കുറിച്ച് കാരിത്താസ് ആശുപത്രി.

417

കോട്ടയം: കാരിത്താസ് ആശുപത്രി ഡയമണ്ട് ജൂബിലിയുടെ ഭാഗമായി പബ്ലിക് റിലേഷന്‍സ് ഡിപ്പാർട്മെന്റും സംസ്ഥാന മോട്ടോർ വാഹന വകുപ്പ് കോട്ടയം ജില്ലാ നേതൃത്വത്തിൻ്റെയും ആഭിമുഖ്യത്തിൽ ബോധവത്കരണത്തിൻ്റെ ഭാഗമായി ‘ഏയ്ഞ്ചല്‍സ് ഓണ്‍ ദി റോഡ്’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. റോഡ് സുരക്ഷാ വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി തിരഞ്ഞെടുക്കപെട്ട ഓട്ടോ – ടാക്സി ഡ്രൈവർമാർക്ക് നൽകുന്ന പരിശീലന പരിപാടിയാണ് ഏയ്ഞ്ചല്‍സ് ഓണ്‍ ദി റോഡ്.

കോട്ടയം അതിരൂപതാ ഓക്സിലറി ബിഷപ്പ് ഗീവര്‍ഗീസ് മാർ അപ്രേം ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ കെ.സി മനീഷ്, സജിത് എസ് എന്നിവർ റോഡ് സുരക്ഷയെ കുറിച്ചും, മെഡിക്കോ ലീഗൽ കേസുകളെ കുറിച്ചും ക്‌ളാസുകൾ എടുത്തു. ഡോ ദിലീപ് ഐസക്, ഡോ വിവേക് ആർ എന്നിവരുടെ നേതൃത്വത്തിൽ റോഡുകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ സ്വീകരിക്കേണ്ട ആദ്യപാഠങ്ങളെ കുറിച്ച് ക്‌ളാസുകളും പരിശീലനങ്ങളും നൽകി.

ചടങ്ങിൽ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ നടത്തിയ ശ്രമത്തിൽ വളരെ പെട്ടെന്ന് തന്നെ കുഞ്ഞിനെ കണ്ടെത്താനും അമ്മയ്ക്കു തിരിച്ചു ഏൽപ്പിക്കുന്നതിനും പോലീസിനെ സഹായിച്ച ടാക്സി ഡ്രൈവർ ആയ അലക്സ് സെബാസ്റ്റ്യനെ ആദരിച്ചു. കാരിത്താസ് ആശുപത്രി അസി. ഡയറക്ടർ ഫാ. ജോയിസ് നന്ദികുന്നേൽ ചടങ്ങിൽ പ്രസംഗിച്ചു, ഡോ.ദിലീപ് ഐസക്, ഡേ. വിവേക് എന്നിവർ ചേർന്ന് സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.